
ഓസീസിനെ സ്കൂപ്പ് ചെയ്ത ജമീമ; തിരിച്ചടികളുടെ കയം താണ്ടിയ ഇന്നിങ്സ്
ഓസ്ട്രേലിയക്കെതിരെ ജമീമയുടെ ചെറുത്തുനില്‍പ്പും നിശ്ചയദാർഢ്യവുമാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്
42-ാം ഓവറില്‍ മേഗൻ ഷൂട്ടിനെതിരെ സിംഗിളെടുത്താണ് ജമീമ തന്റെ ലോകകപ്പിലെ കന്നി സെഞ്ച്വറി നേടുന്നത്. ഗ്യാലറിയും ഇന്ത്യയുടെ ഡഗൗട്ടുമെല്ലാം ആഘോഷിക്കുകയായിരുന്നു ആ മൊമന്റ്. പക്ഷേ, ജമീമ ആ നിമിഷത്തിന് ആ സിംഗിളിനപ്പുറം ഒരു വില നല്‍കിയില്ല. അതിനെല്ലാം അപ്പുറമൊരു നിമിഷം അവിടെ ഒരുക്കുകയായിരുന്നു ജമീമ..