
അഗ്രസീവ് ശൈലി വിട്ട് രോഹിത് ശർമ വിന്റേജ് മോഡിലേക്ക് മടങ്ങുമോ?
നായകനാകുന്നതിന് മുൻപ് മെല്ലെത്തുടങ്ങി കത്തിക്കയറുന്ന ശൈലിയായിരുന്നു രോഹിതിന്റേത്
അയാളുടെ എത്ര വേഷങ്ങള്‍ നമ്മള്‍ കണ്ടതാണ്. മധ്യനിരയില്‍, ഓപ്പണറായി, നായകനായി. അയാള്‍ ഒരിക്കല്‍ക്കൂടി വരികയാണ്, ഇത്തവണ കെട്ടിയാടേണ്ട വേഷം ടീമിന് വേണ്ടി മാത്രമല്ല, അയാള്‍ക്കുംകൂടി വേണ്ടിയാണ്. നായക കസേരയില്‍ നിന്ന് എഴുന്നേറ്റ രോഹിത് ഗുരുനാഥ് ശര്‍മ. ഹിറ്റ്മാന്റെ പുതിയ വേര്‍ഷൻ എന്തായിരിക്കും?