
തേരാ പാരയോ കരിക്കിൻ്റെ സിനിമ? പ്രേക്ഷകർ ആഗ്രഹിക്കുന്ന 'കരിക്ക്'
ഫ്രഷ് എന്ന കോൺസപ്റ്റിൽ മലയാളികൾക്ക് ഏറ്റവും കണക്ട് ആകുന്ന പേര്- കരിക്ക്
ഫ്രഷ് എന്ന കോൺസപ്റ്റിൽ മലയാളികൾക്ക് ഏറ്റവും കണക്ട് ആകുന്ന പേര്- 'കരിക്ക്' തുടങ്ങുമ്പോൾ അതായിരുന്നു നിഖിൽ പ്രസാദിൻ്റെ മനസിൽ. പത്തുവർഷത്തോളമായി ടെലിവിഷൻ മേഖലയിലായിരുന്നു നിഖിലിനു ജോലി. ഫിൽറ്റർ കോപ്പി ഒക്കെ പോലെ റിലേറ്റബിൾ എൻ്റർടെയ്ന്മെൻ്റ് കണ്ടെൻ്റുകൾക്ക് മലയാളത്തിൽ സ്പേസ് വേക്കൻ്റ് ആണെന്ന തിരിച്ചറിവാണ് തുടക്കം. നിഖിൽ പ്രസാദ്, ഉണ്ണി മാത്യൂസ്, ആനന്ദ് മാത്യൂസ്, ബിനോയ്, അനു കെ അനിയൻ, ശബരീഷ് സജിൻ, അർജുൻ രത്തൻ, ജീവൻ സ്റ്റീഫൻ, കൃഷ്ണ ചന്ദ്രൻ, കിരൺ വിയ്യത്ത് അങ്ങനെ 10 പേരുടെ ബോയ്സ് ഗാങ്.