
ഓപ്പണിങ് സ്ഥാനം അങ്ങ് തിരിച്ചുകൊടുത്തേക്ക്; വീഴുന്ന ഗിൽ, സഞ്ജു വാഴുമോ?
ഫോർമാറ്റിലേക്ക് തിരിച്ചെത്തിയതിന് ശേഷം ഗില്ലിന് ഒരിക്കല്‍പ്പോലും പ്രതിഭയ്ക്കൊത്ത് തിളങ്ങാനായിട്ടില്ല
2026 ട്വന്റി 20 ലോകകപ്പിലേക്ക് ഇനി മൂന്ന് മാസത്തെ ദൂരം മാത്രം. അടിമുടി പരീക്ഷണങ്ങളിലൂടെയാണ് ടീം ഒരുങ്ങുന്നത്, അവിടെ ഏറ്റവും വലിയ ചോദ്യമുയരുന്നത് ഉപനായകൻ ശുഭ്മാൻ ഗില്ലിനെ ചുറ്റിപ്പറ്റിയാണ്. ഇന്ത്യ ദീര്‍ഘകാലമായി പിന്തുടരുന്ന അഗ്രസീവ് ശൈലിയില്‍, സ്ഥിരതയോടെ മികച്ച തുടക്കം നല്‍കാൻ ഗില്ലിന് കഴിയുമോയെന്ന്. സഞ്ജു സാംസണെ മറികടന്നുള്ള വരവ് നീതികരിക്കാൻ ഗില്ലിന് കഴിയുമോ?