ജിയോ ബേബിയുടെ 'എബ്ബ്' അത്ഭുതപ്പെടുത്തി: നടി അഖില

Share this Video

ഐഎഫ്എഫ്കെ (IFFK 2025) മുപ്പതാം പതിപ്പിന്റെ ആവേശകരമായ വിശേഷങ്ങൾ പങ്കുവെച്ച് നടി അഖില. മേളയുടെ ഭാഗമായ സിനിമകളെക്കുറിച്ചും നിലവിലെ വിവാദങ്ങളെക്കുറിച്ചും അഖില സംസാരിക്കുന്നു.ഫാസിൽ റസാഖ് സംവിധാനം ചെയ്ത 'മോഹം' എന്ന ചിത്രം ഏറെ ഇഷ്ടപ്പെട്ടുവെന്ന് അഖില പറഞ്ഞു. ജിയോ ബേബിയുടെ 'എബ്ബ്' (Ebb) തന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞുവെന്നും താരം കൂട്ടിച്ചേർത്തു. ഇത്തവണ ഐഎഫ്എഫ്കെയിൽ നല്ല ഓളമാണെന്നും ശരിക്കുമുള്ള ഒരു ഫെസ്റ്റിവൽ മൂഡിലാണ് തിരുവനന്തപുരം നഗരമെന്നും അഖില അഭിപ്രായപ്പെട്ടു. ചില സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് കാണികൾക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണ്. എങ്കിലും ഇതൊരു പ്രോസസ്സ് ആണെന്നും സംഘാടകർക്ക് ഇതിൽ പരിമിതികളുണ്ടെന്നും അവർ പറഞ്ഞു. അത്തരം സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംഘാടകർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അഖില വ്യക്തമാക്കി.

Related Video