ഈ സിനിമകൾ കാണാതെ പോയാൽ അത് വലിയ നഷ്‍ടംSaju Navodaya

Share this Video

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFK) 30-ാം പതിപ്പിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവെച്ച് നടൻ സാജു നവോദയ. ചലച്ചിത്ര അക്കാദമി അംഗമായ ശേഷം താൻ പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിതെന്നും ഈ അനുഭവം ഏറെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.മേളയിൽ മികച്ച ഒരുപാട് സിനിമകൾ ഉണ്ടെന്നും ഇനിയും നിരവധി സിനിമകൾ കാണാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്രയധികം കാണികൾ സിനിമയെ സ്നേഹിച്ചെത്തുന്നത് തന്റെ ജീവിതത്തിൽ ആദ്യമായാണ് കാണുന്നതെന്നും കാണികളുടെ ഈ വലിയ പിന്തുണ ഏറെ സന്തോഷം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Video