
പരിശീലകനെ പുറത്താക്കിയ സൂപ്പര്‍സ്റ്റാർഡം; തിരുത്തേണ്ടത് സാബിയോ അതോ റയലോ?
റയലിന്റെ തൂവെള്ളയില്‍ ജയപരാജയങ്ങളുടേയും ഫൈനലുകളുടേയും കിരീടങ്ങളുടേയും മൂല്യം അയാള്‍ക്ക് ബോധ്യമുള്ളതാണ്. പക്ഷേ, വാൽഡെബെബാസിലേക്ക് ചുവടുവെച്ച ഏഴാം മാസം അയാള്‍ക്ക് പടിയിറങ്ങേണ്ടി വന്നിരിക്കുന്നു. അതിന്റെ കാരണം തിരഞ്ഞ് ഒരുപാട് ദൂരേയ്ക്ക് പോകേണ്ടതില്ല. വിനീഷ്യസ് ജൂനിയറിലാണ് ആരംഭം, കിലിയൻ എംബാപെയില്‍ അവസാനവും.