
പ്രകൃതിയുടേയും ചരിത്രത്തിന്റെയും മനോഹര സംഗമ ഭൂമി!
കല്ലടയാറും അഷ്ടമുടിക്കായലും സംയോജിക്കുന്ന ഡെൽറ്റ പ്രദേശമായ മൺറോതുരുത്ത്, ഇന്ന്, ഒരു വിനോദസഞ്ചാര ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്. ലോകശ്രദ്ധ നേടിയ വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ ചെറുതും വലുതുമായ തോടുകളിലൂടെയും കനാലുകളിലൂടെയും, ചെറിയ പാലങ്ങൾക്കടിയിലൂടെയും, മത്സ്യകൃഷി ഫാമുകളും ആസ്വദിച്ചുമുള്ള യാത്രകൾ, ഓണക്കാലത്ത് നടക്കുന്ന കല്ലട ജലോത്സവം എന്നിവയാണ് സഞ്ചാരികളെ ആകർഷകരാക്കുന്നത്