
യുദ്ധത്തിൽ സൈനിക ക്ഷാമം, വിദേശികളെ റിക്രൂട്ട് ചെയ്യാൻ 16 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് റഷ്യൻ പ്രവിശ്യകൾ
നാല് വർഷം പിന്നിട്ടിട്ടും ഒടുങ്ങാത്ത റഷ്യ-യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് ഞെട്ടിക്കുന്ന പുതിയ വാർത്തകളാണ് പുറത്തുവരുന്നത്. യുദ്ധമുഖത്ത് സൈനികരുടെ കടുത്ത ക്ഷാമം നേരിടുന്ന റഷ്യ, ഇപ്പോൾ വിദേശ പൗരന്മാരെ ലക്ഷ്യമിട്ട് പണമെറിഞ്ഞ് ആളുകളെ കൂട്ടാൻ വലിയ നീക്കങ്ങൾ തുടങ്ങിയിരിക്കുകയാണ്.