
ആര്‍ച്ചറിനോട് കണക്ക് തീര്‍ക്കാൻ സഞ്ജു, ഇന്ത്യക്ക് നിസാരമല്ല സെമി ഫൈനല്‍
വാംഖഡയുടെ ആകാശത്തിന് കീഴില്‍ മറ്റൊരു ഇന്ത്യ-ഇംഗ്ലണ്ട് ക്ലാഷിന് മൈതാനം ഒരുങ്ങിക്കഴിഞ്ഞു. ടൂര്‍ണമെന്റിലെ ഹോട്ട് ഫേവറൈറ്റ്സ് എന്ന തലക്കെട്ടോടുകൂടിയെത്തിയ ഇന്ത്യക്ക് അസോസിയേറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍പ്പോലും മുട്ടിടിക്കുന്നതിന് ക്രിക്കറ്റ് ലോകം സാക്ഷിയായി. ഇംഗ്ലണ്ടിനെതിരായ മത്സരവും എളുപ്പമായേക്കില്ല. അങ്ങനെ പറയാൻ ചില കാരണങ്ങളുണ്ട്.