
രോഹിതിന് പകരം ഒടുവില് രോഹിത് തന്നെ? മുംബൈയുടെ പദ്ധതി ശരിയോ?
ഹാര്ദിക്ക് പാണ്ഡ്യയില് ഭാവി കെട്ടിപ്പടുക്കാൻ ഒരുങ്ങിയപ്പോള്, പെട്ടെന്നൊരു സായാഹ്നത്തില് രോഹിതിനെ മുംബൈ മാനേജ്മെന്റിന് മറക്കേണ്ടി വന്നു. മൂന്ന് സീസണുകള്ക്കപ്പുറം ആ തീരുമാനത്തിലെ പിഴവ് പോയിന്റ് പട്ടികയുടെ അടിത്തട്ടില് നിന്ന് അറിയുമ്പോള് രോഹിതിലേക്ക് തന്നെ അവര് തിരിച്ചുപോവുകയാണോ, അങ്ങനെയെങ്കില് അത് ശരിയായ തീരുമാനമായിരിക്കുമോ?