
സഞ്ജുവിന്റെ വിയർപ്പില്‍ ആ കിരീടം തിളങ്ങുന്നു; കാലം കരുതിവെച്ച ഉയിർപ്പ്
തന്റെ മണ്ണില്‍, തനിക്കായി മാത്രമെത്തിയ ജനങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ച് മടങ്ങേണ്ടി വന്നവൻ. അവരെ നിരാശയുടെ തിരകള്‍ക്ക് വിട്ടുകൊടുക്കേണ്ടി വന്നവൻ. 30 ദിവസത്തെ ഇടവേളയ്ക്ക് ശേഷം അവൻ ആ രാജ്യത്തിനായി ഉയര്‍ത്തെഴുന്നേറ്റു. വിഴിഞ്ഞത്ത് നിന്ന് 140 കോടി വരുന്ന ജനതയുടെ പ്രതീക്ഷയായി വിശ്വവേദിയില്‍ അവൻ മാറിയ ഐതിഹാസിക ദിവസം