Asianet News MalayalamAsianet News Malayalam

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?

Deshantharam haris kannur
Author
Thiruvananthapuram, First Published Nov 10, 2017, 2:31 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam haris kannur

രണ്ട് വര്‍ഷം മുന്‍പുള്ള ഒരു സന്ധ്യാ നേരം, കൃത്യമായി പറഞ്ഞാല്‍ ആറര മണി, അബുദാബിയിലെ ഏറ്റവും വലിയ പൊതു ശ്മശാനത്തിനു മുമ്പില്‍ ഒരു കാര്‍ വന്നു നില്‍ക്കുന്നു. ഉയരം കുറഞ്ഞ വെളുത്ത് തടിച്ച ഒരു ചെറുപ്പക്കാരനും അമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയും പുറത്തിറങ്ങി ശ്മശാനം സെക്യൂരിറ്റിയായ എന്നെ ലക്ഷ്യമാക്കി മുന്നോട്ടു വരുന്നു. 

കാണാന്‍ തരക്കേടില്ലാത്ത ആ സ്ത്രീക്ക് നല്ല ഉയരമുണ്ടായിരുന്നു. മുഖ ലക്ഷണം കൊണ്ട് അവര്‍ അമ്മയും മകനുമാണെന്ന് നിസ്സംശയം പറയാം. ക്ലീന്‍ ഷേവ് ചെയ്ത സുമുഖനായ ആ ചെറുപ്പക്കാരന്‍ എനിക്ക് ഷേക്ക് ഹാന്റ് തന്നുകൊണ്ട് പേര് വെളിപ്പെടുത്തി. 
   
ഞാന്‍ മലയാളിയാണെന്ന് ഒറ്റനോട്ടത്തില്‍ വീക്ഷണം നടത്തിയതു കൊണ്ടു തന്നെയാവണം അയാള്‍ ഇങ്ങനെ പറഞ്ഞു.

'സൂസന്‍ ഫിലിപ്പിന്റെ കല്ലറ ഒന്ന് കാണണം'

സമയം കഴിഞ്ഞു പോയെന്നും സന്ദര്‍ശന സമയം രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെയാണെന്നും അത് ഇവിടെത്തെ മുനിസിപ്പാലിറ്റിയുടെ നിയമമാണെന്നും അയാളെ അറിയിച്ചപ്പോള്‍ ഇരുവരുടെയും മുഖം മ്ലാനമായി. അവര്‍ പരസ്പരം നോക്കി. കണ്ണുകളില്‍ വിഷാദം തളംകെട്ടി നിന്നു. ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം സ്ത്രീയുടെ കണ്ണുകള്‍ ചെറുതായി ഈറനണിയുന്നതായി എനിക്ക് തോന്നി. അവര്‍ എന്നെ നോക്കി ഇത്രയും പറഞ്ഞു.

'മകളുടെ ജന്മദിനമായിരുന്നു ഇന്ന്. ഞങ്ങള്‍ രണ്ടുപേരും ഡ്യൂട്ടി കഴിഞ്ഞു വരുന്ന വരവാണ്. അതാണ് ഇത്രയും ലേറ്റായത്. ഒന്ന് സഹായിച്ചു കൂടെ , പ്ലീസ'

അവര്‍ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് വലിയ സങ്കടം തോന്നി. മകളെ ഒരു നോക്കു കാണുവാനുള്ള അമ്മയുടെ യാചനാസ്വരം എന്നില്‍ നൊമ്പരമുണര്‍ത്തി. സന്ദര്‍ശന സമയം കഴിഞ്ഞുള്ള കൂടിക്കാഴ്ച്ചയ്ക്ക് പ്രത്യേക അനുവാദം വാങ്ങിക്കണമായിരുന്നു. അതാണ് നിയമം. ഞാന്‍ മുനിസിപ്പാലിറ്റിയുടെ മാനേജരെ വിളിച്ച് സന്ദര്‍ശനത്തിനുള്ള അനുമതി വാങ്ങി. അവര്‍ക്ക് വലിയ സന്തോഷമായി.

ഇവിടെ ശ്മശാനം രണ്ടായി തിരിച്ചിരിക്കുകയാണ്. മുസ്ലിം ആന്റ് നോണ്‍ മുസ്ലിം.  ഒരു കിലോമീറ്ററോളും നീളത്തിലും വീതിയിലുമായി പരന്നു കിടക്കുന്ന വലിയ ശ്മശാനം. കാല്‍ നടയായി പോകുക വയ്യ. വാഹനം വേണം. ഞാന്‍ അവരോട് കാര്‍ സ്റ്റാര്‍ട്ട് ചെയ്‌തോളൂ പോകാം എന്നു പറഞ്ഞു. ചെറുപ്പക്കാരന്‍ ഡ്രൈവിംഗ് സീറ്റിലും അമ്മ അടുത്ത സീറ്റിലും ഞാന്‍ പുറകിലുമായി കയറി ഇരുന്നു. കാര്‍ ശ്മശാനത്തിലേക്ക് കുതിച്ചു പാഞ്ഞു. 

അകത്തെ മരക്കൂട്ടങ്ങളിലെ ചില്ലകളില്‍ കാലങ്ങളായി പാര്‍പ്പ് തുടങ്ങിയിരുന്ന പരുന്തുകളും പ്രാവിന്‍ കൂട്ടങ്ങളും ഒച്ചയിട്ടു കൊണ്ട് ചിറകടിച്ച് പറന്നു. അസമയത്തെ വാഹന സഞ്ചാരം അവയെ ഭയപ്പെടുത്തിയെന്നു തോന്നുന്നു. നിശ്ശബ്ദയായി മുന്നോട്ടു നോക്കി തരിച്ചിരിക്കുകയായിരുന്ന സ്ത്രീയോട് ഞാന്‍ വീടും ജോലി സ്ഥലവും തിരക്കി. തൃശൂര്‍ ജില്ലക്കാരിയായ അവര്‍ ഒരു ടീച്ചര്‍  ആണെന്നും പേര് അന്നാ മാത്യൂ എന്നാണെന്നും അറിയിച്ചു. അതിനിടയില്‍ കാര്‍ നോണ്‍ മുസ്ലിം ഗ്രേവ് യാര്‍ഡിന്റെ ഗെയിറ്റിനു മുന്‍പിലെത്തി. അപ്പോഴേക്കും സമയം ഏഴ് കഴിഞ്ഞു. ആകാശം കരിമ്പടം പുതച്ചു.

മൊബൈലിന്റെ അരണ്ട വെളിച്ചത്തില്‍ അവര്‍ ആ ശവക്കല്ലറ കണ്ടെത്തി.

വൈകിട്ട് ആറു മണി കഴിഞ്ഞുള്ള സന്ദര്‍ശനത്തിന് സെക്യൂരിറ്റി കൂടെ പോകണമെന്ന നിയമം നിലനില്‍ക്കുന്നതിനാല്‍ രണ്ടു പേരുടെ തൊട്ടു പിന്നിലായി ഞാനും അവര്‍ക്കൊപ്പം നടന്നു. മൊബൈലിന്റെ അരണ്ട വെളിച്ചത്തില്‍ അവര്‍ ആ ശവക്കല്ലറ കണ്ടെത്തി.

സൂസന്‍ മാത്യു
ജനനം 1 1 1993
മരണം 8 8 2013

എന്നെ ആകര്‍ഷിച്ചത് സാമ്യമുള്ള ഈ തീയതികളാണ്. പെട്ടെന്നു മറക്കാനാവാത്തവ. അവര്‍ ഇരുവരും കല്ലറയ്ക്ക് മുകളില്‍ പൂക്കള്‍ അര്‍പ്പിച്ച് കണ്ണടച്ച് കൈകൂപ്പി നിന്നു. ഒരു പത്തു മിനിറ്റ് നേരം അതേ നില്‍പ്പ് തുടര്‍ന്നു. ഷോള്‍ഡര്‍ വഴി  ചുറ്റിയിട്ട സാരിത്തലപ്പ് കാറ്റില്‍ പല തവണ ആടിയുലഞ്ഞു. അവര്‍ അത് നേരെയാക്കിക്കൊണ്ടേയിരുന്നു. 

ശ്മശാനത്തിലെ അന്തേവാസികളായ പൂച്ചകള്‍ പരസ്പരം തല്ലുകൂടുന്നതിന്റെ ബഹളം അങ്ങകലെ നിന്നും ഉയര്‍ന്നപ്പോള്‍ അവര്‍ കണ്ണുതുറന്നു. അമ്മ കല്ലറയുടെ തല ഭാഗത്ത് കുനിഞ്ഞു കൊണ്ട്  ചുംബിച്ചു. അവരുടെ കണ്ണുകള്‍ കലങ്ങിയിരുന്നു. നീര്‍ക്കണങ്ങള്‍ ധാരയായി കവിളിലൂടെ ഒലിച്ചിറങ്ങി. മകന്‍ അവരെ ആശ്വസിപ്പിച്ചു കൊണ്ട് എഴുന്നേല്‍പ്പിച്ചു. പിന്നെ താങ്ങിപ്പിടിച്ചു കൊണ്ട് വന്നു കാറിന്റെ സീറ്റില്‍ കൊണ്ടിരുത്തി. എന്നെ കാബിനിലേക്ക് ഡ്രോപ്പ് ചെയ്യാനായി കാര്‍ സ്റ്റാര്‍ട്ട് ചെയ്തു പുറത്തേക്കു കുതിച്ചു. മടക്കയാത്രയില്‍ എന്നെ അലട്ടിയത് ഒരു ചോദ്യമായിരുന്നു. ഇവര്‍ എന്തുകൊണ്ട് സൂസന്‍ മാത്യുവിന്റെ ബോഡി നാട്ടിലേക്ക് കൊണ്ടുപോയില്ല?  എന്നിലെ ജിജ്ഞാസ ഉള്ളില്‍ നിന്നും നുരഞ്ഞു പൊന്തിയപ്പോള്‍ എനിക്ക് അടങ്ങിയിരിക്കാനായില്ല. 

ഞാന്‍ അവരോട് ഇങ്ങനെ ചോദിച്ചു.

'നിങ്ങള്‍ എന്തേ മകളുടെ ബോഡി നാട്ടില്‍ കൊണ്ടുപോകാതിരുന്നത്..?'

ഒരു ഞെട്ടലോടെ ഇരുവരും പിന്‍സീറ്റിലിരിക്കുന്ന എന്നെ തിരിഞ്ഞു നോക്കി. പക്ഷെ അവര്‍ ഒരു മറുപടിയും പറഞ്ഞില്ല. മുന്‍സീറ്റിലിരുന്ന് സാരിത്തലപ്പ് കൊണ്ട് കണ്ണുകള്‍ തുടക്കുന്നത് സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തില്‍ കണ്ടു. എനിക്ക് വലിയ വിഷമം തോന്നി. അങ്ങനെയൊരു ചോദ്യം വേണ്ടിയിരുന്നില്ല എന്ന് മനസ്സ് പറഞ്ഞു. സെക്യൂരിറ്റി കാബിനു മുന്‍പില്‍ കാര്‍ നിര്‍ത്തി. ഞാന്‍ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ഇരുവരും താങ്ക്‌സ് പറഞ്ഞു , കൂട്ടത്തില്‍ അവര്‍ മന്ദഹസിക്കാന്‍ ഒരു ശ്രമം നടത്തി പരാജയപ്പെട്ടു. കാര്‍ മുന്നോട്ടു നീങ്ങി.

ഒരു തുണ്ട് മാംസക്കഷ്ണം മാത്രമാണ് സൂസന്‍ മാത്യൂ എന്ന തിരിച്ചറിവ് എന്നില്‍ നടുക്കമുളവാക്കി

അന്ന് രാത്രി രണ്ട്  ചോദ്യങ്ങള്‍ അവശേഷിപ്പിച്ചു കൊണ്ട് കടന്നു പോയി. ഒന്ന് സൂസന്‍ മാത്യുവിന്റെ ബോഡി എന്തുകൊണ്ട് നാട്ടില്‍ കൊണ്ടു പോയില്ല. രണ്ട് എന്തുകൊണ്ട് അവര്‍ എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല. ഇതിനുള്ള ഉത്തരം തേടാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അതിന് 2013 ലെ സൂസന്‍ മാത്യുവിന്റെ ഡെത്ത് സര്‍ട്ടിഫിക്കറ്റും , ഫ്യൂണറല്‍ പെര്‍മിഷന്‍ സര്‍ട്ടിഫിക്കറ്റും കിട്ടണം. 

പിറ്റേന്ന് മുനിസിപ്പാലിറ്റിയുടെ മാനേജരെ കണ്ട് കാര്യം ധരിപ്പിച്ചു. അയാള്‍ ആദ്യം പറ്റില്ലെന്ന് പറഞ്ഞു പിന്നെ ഈ വിഷയത്തില്‍ എന്റെ ജിജ്ഞാസ കണ്ടു കൊണ്ട് തന്നെയാവണം അയാള്‍ സമ്മതിച്ചു.

കമ്പ്യൂട്ടര്‍ മോണിറ്ററിലൂടെ സൂസന്‍ മാത്യുവിന്റെ മരണ കാരണം തേടി അയാളുടെ വിരലുകള്‍ പാഞ്ഞു. എന്റെ കണ്ണുകള്‍ ആകാംക്ഷയുടെ മുള്‍മുനയോടെ മോണിറ്ററില്‍ തറഞ്ഞു നിന്നു.

ഫ്യൂണറല്‍ പെര്‍മിഷനുള്ള പേപ്പറില്‍ ഇവിടെ  നാലു കോളങ്ങളുണ്ടാവും. അവ താഴെ പറയുന്നവയാണ്.

1. ഗര്‍ഭസ്ഥ/നവജാത ശിശുക്കള്‍

2. അവയവങ്ങള്‍ (ആക്‌സിഡന്റിലോ മറ്റോ നഷ്ടപ്പെട്ടത് അല്ലെങ്കില്‍ ആശുപത്രിയില്‍ വെച്ച് ആമ്പ്യൂട്ട് ചെയ്യപ്പെട്ട ശരീര ഭാഗങ്ങള്‍)

3. നാച്ച്വറല്‍/അണ്‍നാച്ച്വറല്‍ ഡെത്ത്.(അതായത് ബോഡിയുടെ മുഴുവന്‍ ഭാഗവും)

4. വലിയ ആക്‌സിഡന്റുകളില്‍ പെട്ട് ചിന്നിച്ചിതറിയ ശരീരഭാഗങ്ങള്‍ പെറുക്കിക്കൂട്ടിയത്.

മാനേജരുടെ വിരലുകള്‍ സൂസന്‍ മാത്യുവിന്റെ സര്‍ട്ടിഫിക്കറ്റിലെ നാലാം നമ്പര്‍ കോളത്തില്‍ തറഞ്ഞു നിന്നു. വലിയൊരു അപകടത്തില്‍ ആ ശരീരം നുറുങ്ങിപ്പോയിരിക്കുന്നു. ഒരു തുണ്ട് മാംസക്കഷ്ണം മാത്രമാണ് സൂസന്‍ മാത്യൂ എന്ന തിരിച്ചറിവ് എന്നില്‍ നടുക്കമുളവാക്കി. അത് കൊണ്ടു തന്നെയാവണം സൂസന്‍ മാത്യുവിന്റെ ശരീരം അവര്‍ നാട്ടിലേക്ക് കൊണ്ടു പോകാതിരുന്നത് എന്നതിനുള്ള ഉത്തരം ഞാന്‍ കണ്ടെത്തി. എനിക്ക് അന്ന് ഉറങ്ങാന്‍ കഴിഞ്ഞതേയില്ല.

അതുകഴിഞ്ഞ് ഒരു മാസത്തിന് ശേഷം നോണ്‍ മുസ്ലിം ഗ്രേവ് യാര്‍ഡിലേക്ക് എനിക്ക് വീണ്ടും പോകേണ്ടി വന്നു. മറ്റൊരാള്‍ക്ക് കൂട്ടായി. അന്ന് ഞാന്‍ സൂസന്‍ മാത്യുവിന്റെ കല്ലറയ്ക്ക് അടുത്തു വന്നുനിന്നപ്പോള്‍ എന്റെ അന്തരംഗം ഇങ്ങനെ മുഴങ്ങി.

'ശ്രദ്ധിക്കാമായിരുന്നില്ലേ സൂസന്‍, ഇത്രയും നേരത്തെ യാത്ര പോകേണ്ടിയിരുന്നുവോ. അല്‍പം ശ്രദ്ധിച്ചിരുന്നുവെങ്കില്‍ നിനക്കും ജീവിക്കാമായിരുന്നില്ലേ'

കൃത്യം ആറു മാസത്തിനു ശേഷം എനിക്ക് അവിടെ നിന്നും ട്രാന്‍സ്ഫര്‍ വന്നു. അതും മറ്റൊരു ചെറിയ ശ്മശാനത്തിലേക്ക്. നൈറ്റ് ഡ്യൂട്ടി തന്നെ. ഒരു തരത്തില്‍ ഞാന്‍ ആ വലിയ ശ്മശാനത്തില്‍ നിന്നും രക്ഷപ്പെടണമെന്നു കരുതിയിരിക്കുകയായിരുന്നു. 

കാരണം സൂസന്‍ മാത്യു ഉള്ളില്‍ അത്രയേറെ കെട്ടുപിണഞ്ഞു പോയിരിക്കുന്നു. രാത്രിയിലെ നിശ്ശബ്ദതയില്‍ കല്ലറകളിലെ ദീനരോദനങ്ങള്‍ , പൊട്ടിച്ചിരികള്‍ , നിലവിളികള്‍ എന്നിവ കേള്‍ക്കാന്‍  വിധിക്കപ്പെട്ടവനാണ് സെക്യൂരിറ്റി. കാരണം ഞാന്‍ അവരുടെ സംരക്ഷകനായിപ്പോയല്ലോ.

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

Follow Us:
Download App:
  • android
  • ios