11:12 PM (IST) May 02

Malayalam news live പശ്ചിമ ബംഗാളിലെ ഫാൽത മണ്ഡലത്തിൽ റീപോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; മെയ് 21ന് റീപോളിംഗ്, മെയ് 24ന് വോട്ടെണ്ണൽ

പശ്ചിമ ബംഗാളിൽ ഒരു മണ്ഡലത്തിൽ കൂടി റീപോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഫാൽത മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും മെയ് 21ന് റീപോളിംഗ് നടത്തുമെന്ന് അറിയിച്ചു. മെയ് 24ന് വോട്ടെണ്ണും.

Read Full Story
10:51 PM (IST) May 02

Malayalam news live ഭാര്യയെ കൊലപ്പെടുത്തിയ കേസ് - പ്രതിയായ ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ

കോഴിക്കോട് എടച്ചേരി വേങ്ങോളിയിൽ ജമീലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് ഹമീദിനെ പിടികൂടി. 24 വർഷത്തിനുശേഷമാണ് ഇയാൾ പിടിയിലായത്.

Read Full Story
10:22 PM (IST) May 02

Malayalam news live ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട 'ഡോക്ടർ' പറഞ്ഞതെല്ലാം വിശ്വസിച്ചു, ചതിപറ്റിയെന്ന് അറിഞ്ഞത് വഴിയെ, യുവാവിന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ

നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിലായി

Read Full Story
10:10 PM (IST) May 02

Malayalam news live പുലർച്ചെ റോഡിലൂടെ പോവുകയായിരുന്ന യുവാക്കൾ കണ്ടത് രക്ഷയായി, ആറാട്ടുപുഴ വലിയഴീക്കലിൽ വീടിന് തീപിടിച്ച് വൻ നാശനഷ്ടം

ആറാട്ടുപുഴ വലിയഴീക്കലിൽ വീടിന് തീപിടിച്ച് വൻ നാശനഷ്ടം. വലിയഴീക്കൽ മുല്ലശ്ശേരിൽ വി ബേബിയുടെ വീടിനാണ് തീപിടിച്ചത്

Read Full Story
10:01 PM (IST) May 02

Malayalam news live ട്രംപിനെ മുൾമുനയിൽ നിർത്തുന്ന ചോദ്യങ്ങളുമായി ഇറാൻ; ലോകത്തെ ഒന്നാം നമ്പർ ആണവായുധ വ്യാപനം അമേരിക്കയുടേതല്ലേ? ഇരട്ടത്താപ്പ് കാണിക്കുന്നോ?

ആണവ നയങ്ങളിൽ അമേരിക്ക ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് ഇറാൻ ആരോപിച്ചു. ലോകത്തെ ഏറ്റവും വലിയ ആണവായുധ വ്യാപനം നടത്തുന്ന അമേരിക്ക, സമാധാനപരമായ ആവശ്യങ്ങൾക്കുള്ള തങ്ങളുടെ ആണവ പദ്ധതികളെ എതിർക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇറാൻ വ്യക്തമാക്കി. ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനമാണ് ഇറാൻ ഉന്നയിക്കുന്നത്

Read Full Story
09:37 PM (IST) May 02

Malayalam news live പ്രവാസികൾക്കും യാത്രക്കാർക്കും ആകാശത്തോളം ആശ്വാസം, വ്യോമപാത പൂർണമായി തുറന്ന് യുഎഇ; കുത്തനെ ഉയർന്ന ടിക്കറ്റ് നിരക്കിന് പൂട്ട് വീഴും

യുഎഇ വ്യോമപാത പൂർണമായി തുറന്ന്, താൽക്കാലിക നിയന്ത്രണങ്ങളെല്ലാം നീക്കി. ഇത് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പൂർണതോതിൽ സർവീസ് നടത്താൻ സഹായിക്കുകയും കുതിച്ചുയർന്ന ടിക്കറ്റ് നിരക്ക് കുറയാൻ കാരണമാകുമെന്നും പ്രതീക്ഷിക്കുന്നു. പെരുന്നാളും മധ്യവേനലവധിയും വരാനിരിക്കെ ഈ തീരുമാനം പ്രവാസികൾക്കും യാത്രക്കാർക്കും വലിയ ആശ്വാസമാണ്

Read Full Story
09:21 PM (IST) May 02

Malayalam news live ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയോട് സ്നേഹപൂർവം ഒരിക്കൽ ഞാനത് പറഞ്ഞിട്ടുണ്ട്, 'സ്ത്രീ പ്രാതിനിധ്യം കുറവാണ്'; കേരളത്തിൽ തുടർ ഭരണം ഉറപ്പെന്നും ബേബി

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ സ്ത്രീ പ്രാതിനിധ്യം കുറവാണെന്ന് താൻ സ്നേഹപൂർവ്വം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. കേരളത്തിൽ എൽഡിഎഫിന് തുടർഭരണം ഉറപ്പാണെന്നും, ഭരണനേട്ടങ്ങളിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ്സിൽ നടക്കുന്ന വടംവലിയെയും അദ്ദേഹം പരിഹസിച്ചു.
Read Full Story
08:51 PM (IST) May 02

Malayalam news live കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; മൂന്ന് പേർക്ക് പരിക്ക്, കൂടുതൽ പൊലീസിനെ വിന്യസിച്ചു

കോലഞ്ചേരി കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. യാക്കോബായ, ഓർത്തഡോക്സ് വിഭാ​ഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്.

Read Full Story
08:47 PM (IST) May 02

Malayalam news live പശ്ചിമ ബംഗാളിലെ ഖരഗ്പൂരിലുണ്ടായ വാഹനാപകടത്തിൽ ബുധനൂർ സ്വദേശിക്ക് ജീവൻ നഷ്ടമായി

പശ്ചിമ ബംഗാളിലെ ഖരഗ്പൂരിലുണ്ടായ വാഹനാപകടത്തിൽ ബുധനൂർ സ്വദേശി മരിച്ചു. ബുധനൂർ കോലേത്ത് ദാസ് വില്ലയിൽ യേശുദാസിന്‍റെയും കുഞ്ഞുമോളുടെയും മകൻ സിജു ദാസ് (41) ആണ് മരിച്ചത്

Read Full Story
08:43 PM (IST) May 02

Malayalam news live 24 അല്ല, 39 മണിക്കൂർ തുള്ളി മദ്യം കിട്ടില്ല, വോട്ടെണ്ണലിന്‍റെ ഭാഗമായി ഡ്രൈഡേ പ്രഖ്യാപിച്ച് കോഴിക്കോട് കളക്ടർ, ബാറുകളടക്കം തുറക്കില്ല

നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 39 മണിക്കൂർ നേരത്തേക്ക് ഡ്രൈഡേ പ്രഖ്യാപിച്ചു. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം മെയ് മൂന്നിന് വൈകീട്ട് ആറ് മുതല്‍ മെയ് അഞ്ചിന് രാവിലെ ഒമ്പത് മണി വരെ ജില്ലയിലെ എല്ലാ മദ്യവിൽപനശാലകളും അടച്ചിടണം

Read Full Story
08:31 PM (IST) May 02

Malayalam news live ഒരാൾ തടിക്കഷ്ണം കൊണ്ട് അടിച്ചു, മറ്റെയാൾ വെട്ടുകത്തികൊണ്ട് തലയ്ക്ക് പിന്നിൽ മാരകമായി വെട്ടി; യുവാവിനെ അക്രമിച്ച പ്രതികൾ പിടിയിൽ

പ്രയാർ ഇടയനമ്പലം കാവിൽ പനയ്ക്കൽ ശ്രീഘണ്ഠകർണ്ണ സ്വാമി ക്ഷേത്ര ഭരണസമിതി സെക്രട്ടറി അഖിലിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവും മകനും പോലീസിന്‍റെ പിടിയിൽ

Read Full Story
08:29 PM (IST) May 02

Malayalam news live പ്രസാർ ഭാരതിയുടെ ചെയർമാനായി പ്രസൂൺ ജോഷിയെ നിയമിച്ചു; ഉത്തരവ് പുറത്തിറക്കി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

പ്രസാർ ഭാരതിയുടെ ചെയർമാനായി പ്രസൂൺ ജോഷിയെ നിയമിച്ചു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

Read Full Story
07:49 PM (IST) May 02

Malayalam news live പാലക്കാട് ജില്ലയിൽ പടക്കനിർമാണ - വിൽപ്പനശാലകൾക്ക് നിയന്ത്രണം; നടപടി ക്രമസമാധാന പരിപാലനം ഉറപ്പാക്കുന്നതിൻ്റെ ഭാ​ഗമായി

പാലക്കാട് ജില്ലയിൽ പടക്കനിർമാണ - വിൽപ്പനശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മെയ്‌ മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് നിയന്ത്രണം.

Read Full Story
07:05 PM (IST) May 02

Malayalam news live അ​മ​രി​കു​നിയിൽ നിന്ന് പിടികൂടി തലസ്ഥാനത്ത് എത്തിച്ചത് ഒരു വർഷം മുമ്പ്, 10 വയസ് പ്രായം, പെണ്‍കടുവ അ​ക്യൂ​ട്ട് ബ്രോ​ങ്കോ ന്യു​മോ​ണി​യ​ ബാധിച്ച് മരിച്ചു

വയനാട്ടിൽ നിന്നും മൃ​ഗ​ശാ​ല​യി​ലെത്തിച്ച പെ​ൺ​ക​ടു​വ ച​ത്തു. വ​യ​നാ​ട്ടി​ൽ നി​ന്ന് പി​ടി​കൂ​ടി പു​ന​ര​ധി​വ​സി​പ്പി​ച്ചി​രു​ന്ന പത്ത് വയസ് പ്രായമുള്ള ക​ടു​വ രാ​വി​ലെ ആ​റോ​ടെ​യാ​ണ് ച​ത്ത​ത്

Read Full Story
06:58 PM (IST) May 02

Malayalam news live കല്ലുകടി പരസ്യമായി! വോട്ടെണ്ണും മുന്നേ വെടിപൊട്ടിച്ച് സിപിഎം; ഡിഎംകെ ഇടതുപാർട്ടികളെ അംഗീകരിച്ചില്ലെന്ന് പിബി അംഗം, 67 മുതലുള്ള ബന്ധമെന്ന് ഡിഎംകെ

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുൻപായി ഡിഎംകെ സഖ്യത്തിൽ ഭിന്നത മറനീക്കി പുറത്ത്. ഇടതുപാർട്ടികളെ ഡിഎംകെ വേണ്ടവിധം അംഗീകരിച്ചില്ലെന്നും സീറ്റ് വിഭജനം ശരിയായില്ലെന്നും സിപിഎം പിബി അംഗം കെ ബാലകൃഷ്ണൻ വിമർശിച്ചു. എന്നാൽ, 1967 മുതലുള്ള ബന്ധം ചൂണ്ടിക്കാട്ടി ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവൻ മറുപടി നൽകി

Read Full Story
06:50 PM (IST) May 02

Malayalam news live ഭാര്യ മരുമകനൊപ്പം ഒളിച്ചോടി, പിന്നാലെ 2 മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കി യുവാവ്, ദാരുണസംഭവം കർണാടകയിലെ കുനി​ഗലിൽ

ശിവണ്ണയുടെ ഭാര്യ കാവ്യ കഴിഞ്ഞാഴ്ച ഹേമന്ത് എന്നയാൾക്കൊപ്പം നാടുവിട്ടിരുന്നു. ശിവണ്ണയുടെ സഹോദരിയുടെ മകനാണ് ഇയാൾ. ആഭരണങ്ങളും പണവും കവർന്നതിന് ശേഷമാണ് കാവ്യ മക്കളെയും ഉപേക്ഷിച്ച് പോയത്.

Read Full Story
06:44 PM (IST) May 02

Malayalam news live ഗംഗയിൽ വളർത്തുനായയെ കുളിപ്പിച്ചു, പ്രതിഷേധിച്ചവരോട് നിങ്ങൾക്ക് എന്താണ് പ്രശ്നം എന്ന് യുവതി; വീഡിയോ വൈറൽ

ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ച യുവതിക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. ഹരിദ്വാറിലെ സ‍വാനന്ദ് ഘട്ടിലാണ് യുവതി തന്‍റെ നായയെ കുളിപ്പിച്ചത്

Read Full Story
06:43 PM (IST) May 02

Malayalam news live പത്തനംതിട്ടയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ഉത്തരവിട്ട് ജില്ലാ കലക്ടർ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. മെയ് നാല്, അഞ്ച് തീയതികളിലാണ് അവധി. പത്തനംതിട്ട ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ്റേതാണ് ഉത്തരവ്.

Read Full Story
06:26 PM (IST) May 02

Malayalam news live കർശന നിരീക്ഷണത്തിന് കേന്ദ്ര പട തിരിച്ചു, ഇരുന്നൂറിലധികം കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ കൂടി ബംഗാളിലെത്തും; വോട്ടെണ്ണൽ ദിനത്തിൽ അതീവ ജാഗ്രത

പശ്ചിമബംഗാളിൽ വോട്ടെണ്ണൽ ദിനത്തിലെ സുതാര്യത ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരുന്നൂറിലധികം കേന്ദ്ര ഉദ്യോഗസ്ഥരെ അധികമായി നിരീക്ഷകരായി നിയമിച്ചു. കേന്ദ്ര ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനെതിരായ തൃണമൂൽ കോൺഗ്രസിന്റെ ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ഈ നടപടി

Read Full Story
06:06 PM (IST) May 02

Malayalam news live ഛത്തീസ്ഗഡിൽ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം; മൂന്ന് ജവാന്മാർക്ക് വീരമൃത്യു, ഒരാൾക്ക് ​ഗുരുതര പരിക്ക്

ഛത്തീസ്ഗഡിലെ കാങ്കറിൽ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം. മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു. ഒരാൾക്ക് ​ഗുരുതരമായി പരിക്കേറ്റു.

Read Full Story