ഈ മാസം 7ന് രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയിൽ അപേക്ഷ നൽകിയെന്നും എസ് പി മോഹനചന്ദ്രന്റെ റിപ്പോർട്ടിൽ പറയുന്നു. കേസെടുക്കുന്നതിൽ കാലതാമസം വന്നിട്ടില്ല.
- Home
- News
- Kerala News
- Malayalam News Live: പരിക്കേറ്റ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവം - പ്രതിക്ക് ജാമ്യം നൽകിയത് നടപടിക്രമം പാലിച്ച്; പൊലീസിനെ സംരക്ഷിച്ച് എസ്പിയുടെ റിപ്പോർട്ട്
Malayalam News Live: പരിക്കേറ്റ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവം - പ്രതിക്ക് ജാമ്യം നൽകിയത് നടപടിക്രമം പാലിച്ച്; പൊലീസിനെ സംരക്ഷിച്ച് എസ്പിയുടെ റിപ്പോർട്ട്

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ഇന്ന് സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി എടുക്കും. സസ്പെൻഷനിലായ അധ്യാപകർ ഒളിവിലെന്ന് സൂചന. കോളേജിലേക്ക് ഇന്ന് വിവിധ സംഘടനകളുടെ പ്രതിഷേധ മാർച്ച്.
Malayalam News Liveപരിക്കേറ്റ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവം - പ്രതിക്ക് ജാമ്യം നൽകിയത് നടപടിക്രമം പാലിച്ച്; പൊലീസിനെ സംരക്ഷിച്ച് എസ്പിയുടെ റിപ്പോർട്ട്
Malayalam News Liveഇന്ത്യയടക്കം ലോകരാജ്യങ്ങൾക്ക് ഭീഷണി, ട്രംപിന്റെ പ്രഖ്യാപനം, 'ഇറാന് ടോൾ നൽകി കടന്നുപോകുന്ന കപ്പലുകൾ പിടിച്ചെടുക്കും'
ഹോർമുസ് കടലിടുക്കിലൂടെ ഇറാന് ടോൾ നൽകി കടന്നുപോകുന്ന കപ്പലുകൾ പിടിച്ചെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. യുഎസ് നാവികസേന കടലിടുക്ക് ഉപരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനിൽ വെച്ച് ഇറാനുമായി നടത്തിയ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ കടുത്ത നടപടി.
Malayalam News Liveനിതിനെ ലോൺ മാഫിയ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്
കണ്ണൂരിൽ അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ഓൺലൈൻ വായ്പാസംഘത്തിന്റെ ഭീഷണിയും മരണകാരണം ആയെന്ന സംശയത്തിലാണ് പൊലീസ്. ജാതി അധിക്ഷേപത്തിന് പുറമേ നിതിൻ ഓൺലൈൻ വായ്പ സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിൻ്റെ നിർണായക ചാറ്റുകളടക്കം പൊലീസ് കണ്ടെത്തി.
Malayalam News Liveവൈറൽ താരത്തിന്റെ വിവാഹം; കേരള പൊലീസിൽ നിന്ന് വിവരങ്ങൾ തേടാൻ മധ്യപ്രദേശ് പൊലീസ്
കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ കേരള പൊലീസിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടാൻ മധ്യപ്രദേശ് പൊലീസ്. പെൺകുട്ടിയുടെ കേരളത്തിൽ രജിസ്റ്റർ ചെയ്ത വിവാഹ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ശേഖരിക്കും. ഇതിനായി കേരള പൊലീസുമായി ആശയവിനിമയം ഉടൻ നടത്തുമെന്ന് മധ്യപ്രദേശ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
Malayalam News Liveകെ പി. ശങ്കരദാസിൻ്റെ ജാമ്യഹർജി വിജിലൻസ് കോടതിയിൽ
ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന അവസാന പ്രതിയും പുറത്തേക്ക്. ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിൻ്റെ സ്വാഭാവിക ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.
Malayalam News Liveആരോപണ വിധേയരായ അധ്യാപകരുടെ അറസ്റ്റ് ഉടനുണ്ടായേക്കും
കണ്ണൂരിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ ഡോ. എം.കെ. റാം, ഡോ. കെ ടി സംഗീത എന്നിവരെ വൈകാതെ അറസ്റ്റ് ചെയ്തേക്കും. ഇ