11:28 PM (IST) Aug 24

Malayalam News Live:സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാൻ കേന്ദ്രം; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി വിദ്യാഭ്യാസമന്ത്രി പ്രഹ്ലാദ് ജോഷി

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി കേന്ദ്രവിദ്യാഭ്യാസമന്ത്രി പ്രഹ്ലാദ് ജോഷി ചർച്ച നടത്തി.

Read Full Story
11:13 PM (IST) Aug 24

Malayalam News Live:ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ; കയറ്റുമതി നയത്തിലെ ഭേദ​ഗതി നാലുവർഷത്തിന് ശേഷം

ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട, മൈദ, റവ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്കാണ് കേന്ദ്രം കയറ്റുമതി അനുമതി നൽകിയത്

Read Full Story
09:58 PM (IST) Aug 24

Malayalam News Live:കൊച്ചിയിൽ യുവാവിനെ തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ചു; പ്രതി അറസ്റ്റിൽ, യുവാവ് കോമയിൽ തുടരുന്നു

കൊച്ചിയിൽ യുവാവിനെ തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

Read Full Story
09:14 PM (IST) Aug 24

Malayalam News Live:ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം; മരിച്ചത് മലയാളി ദമ്പതികളുടെ ഏക മകൾ

ഷാർജയിൽ മലയാളി ദമ്പതികളുടെ ഏകമകൾ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. മുബാറക് അലിയുടെ മകൾ സഫയാണ് മരിച്ചത്. ഏഴ് വയസ്സാണ്. ഷാർജയിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Read Full Story
09:03 PM (IST) Aug 24

Malayalam News Live:`വിമാന സർവീസുകൾ വ്യാപകമായി വൈകുന്നു'; സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ

സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ വിമാന സർവീസുകൾ വ്യാപകമായി വൈകുന്നതിനെ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്.

Read Full Story
08:57 PM (IST) Aug 24

Malayalam News Live:മെഡിക്കല്‍ പിജി പ്രവേശന പരീക്ഷ; അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍ ലഭ്യമാകുമെന്ന് നാഷണല്‍ മെഡിക്കല്‍ സയന്‍സസ് എജുക്കേഷന്‍ ബോര്‍ഡ്

മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍ ലഭ്യമാകുമെന്ന് നാഷണല്‍ മെഡിക്കല്‍ സയന്‍സസ് എജുക്കേഷന്‍ ബോര്‍ഡ് അറിയിച്ചു

Read Full Story
08:48 PM (IST) Aug 24

Malayalam News Live:നരേന്ദ്ര മോദിയെ പുകഴ്ത്തി വ്ളാദിമിർ പുടിൻ; ഇന്ത്യയ്ക്ക് കൂടുതൽ രാസവളം നൽകുമെന്ന് ഉറപ്പുനൽകി, അതിർത്തി തർക്കത്തിൽ നാളെ ഇന്ത്യ - ചൈന ചർച്ച

റഷ്യയുമായുള്ള വ്യപാര ബന്ധം ശക്തിപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ. ഇന്ന് ചൈനയിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അതിർത്തി തർക്കം പരിഹരിക്കാനായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി നാളെ കൂടിക്കാഴ്ച നടത്തും.

Read Full Story
08:10 PM (IST) Aug 24

Malayalam News Live:ദില്ലിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ; 15 വിമാന സർവീസുകൾ റദ്ദാക്കി, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകി വിമാനക്കമ്പനികൾ

ദില്ലിയിലും സമീപ പ്രദേശങ്ങളിലും രാവിലെ മുതൽ കനത്ത മഴ. മോശം കാലാവസ്ഥയെത്തുടർന്ന് ദില്ലി വിമാനത്താവളത്തിൽ നിന്നും 3 അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ 15 വിമാനങ്ങൾ റദ്ദാക്കി.

Read Full Story
07:46 PM (IST) Aug 24

Malayalam News Live:ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദം; താൻ അൻവറിനെതിരെ പറഞ്ഞിട്ടില്ല, അൻവറുമായി അടുത്തബന്ധമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ്

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ. ബേപ്പൂരിലെ പരാജയത്തിൽ സ്ഥാനാർഥി നിർണയം പാളി എന്ന പ്രവർത്തകരുടെ വികാരമാണ് പറഞ്ഞതെന്ന് പ്രവീൺ കുമാർ

Read Full Story
07:06 PM (IST) Aug 24

Malayalam News Live:ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടുന്നില്ല; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. സ്കൂൾ, കോളേജ് കമ്പ്യൂട്ടർ ലാബ് ഹാളുകൾ വാടകയ്ക്ക് എടുക്കാനാണ് ആലോചന

Read Full Story
06:23 PM (IST) Aug 24

Malayalam News Live:ഡിവൈഎഫ്ഐയിൽ വനിതാ അധ്യക്ഷ വരുന്നത് നല്ല കാര്യം, പക്ഷേ തെരുവിലൂടെ നാട്ടുകാർ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; മന്ത്രി ഓ ജെ ജെനീഷ്

ഡിവൈഎഫ്ഐയിൽ വനിതാ അധ്യക്ഷ വരുന്നത് വളരെ നല്ല കാര്യമാണെന്ന് മന്ത്രി ഓ ജെ ജനീഷ്. യുവജനപ്രസ്ഥാനങ്ങളുടെ അമരത്തേക്ക് വനിതകൾ കടന്നുവരുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും നാളെകളിൽ യൂത്ത് കോൺഗ്രസിലും അവസരമുണ്ടെങ്കിൽ വനിതകൾ കടന്നുവരണമെന്നും മന്ത്രി ഓ ജെ ജനീഷ്

Read Full Story
06:11 PM (IST) Aug 24

Malayalam News Live:കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി, പാറ്റക്കൂട്ടം വീണ്ടും സമരമുഖത്തേക്ക്, സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം; ബ്രിക്സിന് വെല്ലുവിളിയാകുമോ?

കേസില്ലെന്നടക്കമുള്ള വാഗ്ദാനങ്ങൾ പാലിക്കാത്തതിനാൽ സിജെപി വീണ്ടും സമരത്തിലേക്ക്. സെപ്തംബർ അഞ്ചിന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം പ്രഖ്യാപിച്ചു. ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായുള്ള ഈ പ്രതിഷേധം കേന്ദ്ര സർക്കാരിന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ

Read Full Story
06:07 PM (IST) Aug 24

Malayalam News Live:റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിച്ചില്ല; തൃശൂർ, എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ രൂക്ഷവിമർശനവുമായി കോടതി. കളക്ടർമാരുടെ ഉത്തരവുകൾക്കെതിരെ നൽകിയ കോടതിയലക്ഷ്യ കേസുകളിലാണ് രണ്ട് കളക്ടർമാർക്കും കോടതിയുടെ രൂക്ഷവിമർശനം

Read Full Story
05:10 PM (IST) Aug 24

Malayalam News Live:സംസ്ഥാനത്ത് വീണ്ടും അവയവദാനം; പാലക്കാട് സ്വദേശി ആദിൽ മൂന്ന് പേർക്ക് പുതുജീവനേകും

സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച പാലക്കാട് അലനല്ലൂർ സ്വദേശി ആദിലിന്റെ അവയവങ്ങൾ 3 പേർക്ക് പുതുജീവനേകും.

Read Full Story
05:01 PM (IST) Aug 24

Malayalam News Live:സർക്കാർ മാറുമ്പോൾ ബോർഡുകൾ പുനഃസംഘടിപ്പിക്കൽ സ്വാഭാവികം, മറ്റൊന്നുമായി കൂട്ടി കുഴക്കേണ്ട; ഉമർ ഫൈസിക്ക് മറുപ‌ടിയുമായി മന്ത്രി അനിൽ കുമാർ

വഖഫ് വിഷയത്തിൽ സർക്കാരിനെതിരെ വിമർശനമുന്നയിച്ച സമസ്ത നേതാവ് ഉമർ ഫൈസിക്ക് മന്ത്രി എപി അനിൽകുമാർ മറുപടി നൽകി. സർക്കാർ മാറി വരുമ്പോൾ ബോർഡുകൾ പുനഃസംഘടിപ്പിക്കുക എന്നത് സ്വാഭാവികമായ കാര്യമാണെന്ന് മന്ത്രി

Read Full Story
04:46 PM (IST) Aug 24

Malayalam News Live:ടിവികെയ്ക്ക് തിരിച്ചടി; ഉപതെരഞ്ഞെടുപ്പുകൾ ഉടൻ നടത്തില്ലെന്ന് മദ്രാ​സ് ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഉപതെരഞ്ഞെടുപ്പുകൾ ഉടൻ നടത്തില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഹർജികളിൽ വിധി വരാതെ ഉപതെരഞ്ഞെടുപ്പ് നടത്തില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു

Read Full Story
04:36 PM (IST) Aug 24

Malayalam News Live:തെരുവ് നായ്ക്കളെ ദയാവധം - മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്; `അക്രമകാരികളായ നായ്ക്കളെ കൊല്ലാം'

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്. അക്രമകാരികളായ നായ്ക്കളെ കൊല്ലാം. പേവിഷ ബാധയേറ്റ നായ്ക്കളെയും കൊല്ലാം.

Read Full Story
04:32 PM (IST) Aug 24

Malayalam News Live:നെല്ലിയാമ്പതി ചുരം റോഡിൽ മരം കടപുഴകി വീണു, മണക്കൂറുകളായി ഗതാഗതം തടസ്സപ്പെട്ട നിലയിൽ; മരം മുറിച്ചുമാറ്റാൻ പരിശ്രമം തുടരുന്നു

നെല്ലിയാമ്പതിചുരം പാതയിൽ കനത്ത മഴയെ തുടർന്ന് മരം കടപുഴകി വീണ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല

Read Full Story
04:13 PM (IST) Aug 24

Malayalam News Live:റോഡിൽ വഴക്കിട്ട യുവാക്കളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു, ചേർത്തല സ്വദേശിയെ വളഞ്ഞിട്ട് തല്ലി, പ്രതികളെ ഇതുവരെ പിടികൂടിയില്ലെന്ന് പരാതി

നാട്ടുകാരായ കാശി, ശങ്കരന്‍ എന്നീ യുവാക്കള്‍ക്കെതിരെയും കണ്ടാലറിയുന്ന മൂന്നാമനെതിരെയും ആയുധമുപയോഗിച്ചുളള അക്രമമടക്കം വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.

Read Full Story
04:12 PM (IST) Aug 24

Malayalam News Live:സൊഹ്റാബുദ്ദീൻ ഏറ്റുമുട്ടൽ കേസ്; 22 പേരെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി

സൊഹ്റാബുദ്ദീൻ ഏറ്റുമുട്ടൽ കേസിൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. സൊഹ്റാബുദ്ദീന്റെ സഹോദരൻ നയാബുദ്ദീൻ ഷെയ്ഖാണ് ഹർജി നൽകിയത്.

Read Full Story