11:12 PM (IST) May 16

ദോഹ ഡമയമണ്ട് ലീഗില്‍ കരിയറിലെ മികച്ച ദൂരം പിന്നിട്ട് നീരജ് ചോപ്ര, 90 മീറ്റർ പിന്നിട്ടത് മൂന്നാം ശ്രമത്തിൽ

ജർമൻ താരമായ ജൂലിയൻ വെബെറാണ് നിലവിൽ രണ്ടാം സ്ഥാനത്തുള്ളത്. 89.06 മീറ്റർ ദൂരമാണ് ജൂലിയൻ നിലവിൽ മൂന്നാം ശ്രമത്തിലെത്തിയത്

കൂടുതൽ വായിക്കൂ
11:00 PM (IST) May 16

തിരുവനന്തപുരം പുത്തൻകോട്ടയിൽ 11കാരനെ കാണാനില്ലെന്ന് പരാതി, അന്വേഷണമാരംഭിച്ച് ഫോർട്ട് പൊലീസ്

നഗരത്തിന്റെ വിവിധ ഇടങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തുകയാണ്. അമ്പലത്തിൽ പോകാൻ എന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. 

കൂടുതൽ വായിക്കൂ
10:35 PM (IST) May 16

റാപ്പർ വേടനെതിരായ വിദ്വേഷ പ്രസം​ഗം; കേസരി മുഖ്യപത്രാധിപർ എൻആർ മധുവിനെതിരെ കലാപാഹ്വാനത്തിന് കേസ്

റാപ്പർ വേടനെതിരായ വിദ്വേഷ പ്രസംഗത്തിൽ കേസരി മുഖ്യപത്രാധിപർ എൻ.ആർ മധുവിനെതിരെ കൊല്ലം കിഴക്കേ കല്ലട പൊലീസ് കേസെടുത്തു.

കൂടുതൽ വായിക്കൂ
10:06 PM (IST) May 16

വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെ കേസ്; ജനീഷ് കുമാർ എംഎൽഎ ഇറക്കിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശിയുടെ പരാതിയിൽ നടപടി

പാടം ഫോറസ്റ്റ് സ്റ്റേഷനിൽ ബഹളം ഉണ്ടാക്കിയ കെ.യു ജനീഷ് കുമാർ എംഎൽഎക്കെതിരെ കേസെടുത്തതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കേസ്. 

കൂടുതൽ വായിക്കൂ
09:45 PM (IST) May 16

കൊല്ലം ശക്തികുളങ്ങരയിൽ 2 യുവാക്കൾക്ക് വേട്ടേറ്റു; 5 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

കൂടുതൽ വായിക്കൂ
09:41 PM (IST) May 16

ആമിർ ഖാനും രാജ്കുമാർ ഹിരാനിയും വീണ്ടും ഒന്നിക്കുന്നു; പറയുന്നത് ഇന്ത്യന്‍ സിനിമയുടെ പിതാവിന്‍റെ കഥ !

3 ഇഡിയറ്റ്സ്, പികെ എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ ഖാനും സംവിധായകൻ രാജ്കുമാർ ഹിരാനിയും വീണ്ടും ഒന്നിക്കുന്നു. 

കൂടുതൽ വായിക്കൂ
09:41 PM (IST) May 16

വടകരയിൽ സ്കൂൾ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ; വിരമിക്കുന്നത് ഈ മാസം

കോഴിക്കോട് വടകരയിൽ സ്കൂൾ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ. പാക്കയിൽ ജെബി സ്കൂൾ പ്രധാനാധ്യാപകൻ ഇ എം രവീന്ദ്രനെയാണ് വിജിലൻസ് പിടികൂടിയത്.

കൂടുതൽ വായിക്കൂ
09:26 PM (IST) May 16

ആദ്യം 6 വയസുകാരിയെ, പിന്നാലെ 10 വയസുകാരിയെ; അയൽവീട്ടിലെ കുട്ടികളോട് ലൈംഗികാതിക്രമം, 75കാരന് ഇരട്ട ജീവപര്യന്തം

10 വയസ്സുകാരിയോട് ഇയാൾ തനിക്ക് കുടിവെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. കുട്ടി അടുക്കളയിൽ പോയി വെള്ളം എടുത്തു കൊണ്ടുവരുമ്പോൾ, പ്രതി 6 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുന്നതാണ് കണ്ടത്.

കൂടുതൽ വായിക്കൂ
09:20 PM (IST) May 16

മുൻകൂട്ടി അറിയിക്കാതെയാണ് വിലക്ക്, മുവ്വായിരത്തിലധികം പേരുടെ തൊഴിലിനെ ബാധിക്കും; സെലിബി ദില്ലി ഹൈക്കോടതിയിൽ

നേരത്തെ തുർക്കി പ്രസിഡൻറ് എർദോഗൻറെ മകളുടെ കമ്പനി എന്ന പ്രചാരണം സെലിബി നിഷേധിച്ചിരുന്നു. ഹർജി ദില്ലി ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. 

കൂടുതൽ വായിക്കൂ
09:00 PM (IST) May 16

അന്വേഷിച്ചെത്തിയത് പെൺകുട്ടിയുടെ ബന്ധുവിനെ, ആളുമാറി യുവാവിനെ ക്രൂരമായി മർദിച്ച് പത്തം​ഗസംഘം; 7 പേർ അറസ്റ്റിൽ

തിരുവനന്തപുരത്ത് യുവാവിന് ആളുമാറി ക്രൂരമർദ്ദനം. തിരുമല സ്വദേശി പ്രവീണിനെയാണ് പത്ത് പേരടങ്ങുന്ന സംഘം ആക്രമിച്ചത്. സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. 

കൂടുതൽ വായിക്കൂ
08:42 PM (IST) May 16

സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതി ഹാദി മതാറിന് 25 വർഷം തടവുശിക്ഷ വിധിച്ച് ന്യൂയോർക്ക് കോടതി

പൊതുചടങ്ങിനിടെയാണ് റുഷ്ദിയെ ന്യൂജഴ്സി നിവാസിയും ലബനീസ് വംശജനുമായ ഹാദി മതാർ കത്തി കൊണ്ട് 15 തവണ കുത്തിയത്. 

കൂടുതൽ വായിക്കൂ
08:39 PM (IST) May 16

ആലപ്പുഴ ഹോം സ്റ്റേയിൽ മുറിയെടുത്തത് ഇന്നലെ ഉച്ചക്ക്; പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ ചെറിയ കലവൂരിൽ ഹോംസ്റ്റേയിൽ പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.

കൂടുതൽ വായിക്കൂ
08:27 PM (IST) May 16

ഹിന്ദിയിലെ 'മാന്നാര്‍ മത്തായി' മൂന്നാമത് ഒരു വരവിനില്ല; കൊണ്ടുവരും എന്ന് അണിയറക്കാര്‍ !

ഹേര ഫേരി 3 ൽ നിന്ന് പരേഷ് റാവൽ പിന്മാറുന്നതായി സ്ഥിരീകരിച്ചു. എന്നാൽ, ഐക്കണിക് റോളിലേക്ക് റാവൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു.

കൂടുതൽ വായിക്കൂ
08:03 PM (IST) May 16

പാകിസ്ഥാന്‍റെ 'ദുരിതാശ്വാസ' ഫണ്ട്, പരിക്കേറ്റ സൈനികർക്കെന്ന് രേഖ, പക്ഷേ കോടികൾ പോകുന്നത് ഭീകര സംഘടനകൾക്ക്!

പാക് അധീന കശ്മീരിൽ ജെയ്‌ഷെ-ഇ-മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ തുടങ്ങിയ തീവ്രവാദ സംഘടനകളെ ശക്തിപ്പെടുത്താൻ പാകിസ്ഥാൻ ഈ ഫണ്ടുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് വിമർശനം.

കൂടുതൽ വായിക്കൂ
08:03 PM (IST) May 16

കൊച്ചി കലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കത്തിനശിച്ചു; വാഹനത്തിൽ ആളില്ല, ഇറങ്ങിയോടിയെന്ന് സംശയം

അതേസമയം, കാറിനുള്ളിൽ ആരും തന്നെയില്ലെന്നാണ് വിവരം. തീ കത്തിത്തുടങ്ങിയപ്പോൾ ഇയാൾ ഇറങ്ങി ഓടിയെന്നാണ് കരുതുന്നത്. 

കൂടുതൽ വായിക്കൂ
07:47 PM (IST) May 16

കരുൺ നായരും സുന്ദറുമില്ല, ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ തെര‍ഞ്ഞെടുത്ത് ആകാശ് ചോപ്ര

ബൗളിംഗ് നിരയിലും ആകാശ് ചോപ്ര സര്‍പ്രൈസ് തെര‍ഞ്ഞെടുപ്പാണ് നടത്തിയത്. പേസ് ഓള്‍ റൗണ്ടറായി ദീപക് ചാഹറിനെയോ ഷാര്‍ദ്ദുല്‍ താക്കൂറിനെയോ ഉള്‍പ്പെടുത്തണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്.

കൂടുതൽ വായിക്കൂ
07:26 PM (IST) May 16

റേറ്റിംഗ് മോശം, പക്ഷെ വന്‍ ടിക്കറ്റ് വില്‍പ്പന: അവസാന മിഷനില്‍ പടത്തില്‍ അത്ഭുതമാകുമോ ടോം ക്രൂസ്

ടോം ക്രൂസിന്റെ മിഷൻ ഇംപോസിബിൾ: ഡെഡ് റെക്കണിംഗ് പാർട്ട് വൺ ഇന്ത്യയിൽ ആഗോള റിലീസിന് ആറ് ദിവസം മുമ്പ് റിലീസ് ചെയ്തു.

കൂടുതൽ വായിക്കൂ
07:20 PM (IST) May 16

നയിക്കാൻ തരൂർ: കേന്ദ്രത്തെ സമ്മതമറിയിച്ചു; ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടന സംഘത്തെ നയിക്കും

യുഎസ്, യുകെ എന്നിവിടങ്ങളിൽ ആയിരിക്കും തരൂർ ഉൾപ്പെടുന്ന സംഘത്തിൻ്റെ പര്യടനം നടക്കുക 

കൂടുതൽ വായിക്കൂ
07:11 PM (IST) May 16

മണ്ണാർക്കാട് ഓടിക്കൊണ്ടിരുന്ന ബൈക്കിൽ വസ്ത്രം കുരുങ്ങി റോഡിലേക്ക് തെറിച്ച് വീണ് യുവതി; ​ഗുരുതര പരിക്കേറ്റു

പരുക്കേറ്റയാളെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൂടുതൽ വായിക്കൂ
06:52 PM (IST) May 16

'സൈന്യം മോദിയുടെ കാൽക്കൽ കുമ്പിട്ട് നിൽക്കുന്നു'; ഇന്ത്യൻ ആർമിയെ ഇകഴ്ത്തി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി, വിവാദം

സംഭവം വിവാദമായതോടെ, താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചുവെന്ന് പറഞ്ഞ് ജഗദീഷ് ദേവ്ഡ രംഗത്തെത്തി. രാജ്യം മുഴുവൻ സൈന്യത്തിന് മുമ്പിൽ തലകുമ്പിടുന്നുവെന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് ജഗദീഷിന്‍റെ വാദം.

കൂടുതൽ വായിക്കൂ