കേന്ദ്ര ബജറ്റിനെ 'സാമ്പത്തിക ചതി' എന്ന് വിശേഷിപ്പിച്ച് സിപിഎം ജനറൽ സെക്രട്ടറി. ജി റാം ജി പദ്ധതിയിലെ തട്ടിപ്പും കേരളത്തോടുള്ള അവഗണനയും ചൂണ്ടിക്കാട്ടി. ബജറ്റിനെ ന്യായീകരിച്ച രാജീവ് ചന്ദ്രശേഖറിനെയും ബേബി രൂക്ഷമായി പരിഹസിച്ചു
- Home
- News
- Kerala News
- Malayalam News Live: മോദി-ഷാ-നിർമല എന്ത് ചെയ്താലും രാജീവ് ചന്ദ്രശേഖറിന് ന്യായീകരിക്കേണ്ട അവസ്ഥ; 'ഇത് കേന്ദ്ര ബജറ്റല്ല, സാമ്പത്തിക ചതി' എന്നും സിപിഎം ജനറൽ സെക്രട്ടറി
Malayalam News Live: മോദി-ഷാ-നിർമല എന്ത് ചെയ്താലും രാജീവ് ചന്ദ്രശേഖറിന് ന്യായീകരിക്കേണ്ട അവസ്ഥ; 'ഇത് കേന്ദ്ര ബജറ്റല്ല, സാമ്പത്തിക ചതി' എന്നും സിപിഎം ജനറൽ സെക്രട്ടറി

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ സി ജെ റോയിയുടെ സംസ്കാരം ഇന്ന് ബംഗളൂരുവിൽ നടക്കും
Malayalam News live updates:മോദി-ഷാ-നിർമല എന്ത് ചെയ്താലും രാജീവ് ചന്ദ്രശേഖറിന് ന്യായീകരിക്കേണ്ട അവസ്ഥ; 'ഇത് കേന്ദ്ര ബജറ്റല്ല, സാമ്പത്തിക ചതി' എന്നും സിപിഎം ജനറൽ സെക്രട്ടറി
Malayalam News live updates:കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ച് ബിഎംഎസ്, 'മിനിമം പെൻഷൻ 1000 പോലും വർധിപ്പിച്ചില്ല'; ബജറ്റ് തൊഴിലാളികളെ നിരാശപ്പെടുത്തി
നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2026 തൊഴിലാളികളെ നിരാശപ്പെടുത്തിയെന്ന് ബിഎംഎസ്. മിനിമം പെൻഷൻ വർധിപ്പിക്കാത്തതും അങ്കണവാടി, ആശാ വർക്കർമാരുടെ വേതനം ഉയർത്താത്തതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംഘടന കടുത്ത അതൃപ്തി രേഖപ്പെടുത്തി
Malayalam News live updates:'വലിയ എന്തോ വരുന്നുവെന്ന പ്രതീതി സൃഷ്ടിച്ചില്ലേ, എന്നിട്ടെന്തായി', അതിവേഗ പാതയിൽ ഒളിയമ്പുമായി മുഖ്യമന്ത്രി; ഇ ശ്രീധരന്‍റെ പേരെടുത്ത് പറയാതെ വിമർശനം
അതിവേഗ പാതയുടെ പേരിൽ മെട്രോമാൻ ഇ ശ്രീധരനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ എന്തോ വരാൻ പോകുന്നു എന്ന പ്രതീതി സൃഷ്ടിച്ചവർക്ക് ഇപ്പോൾ മറുപടിയില്ലാതായെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം
Malayalam News live updates:റോയിയുടെ പിൻഗാമി, കോൺഫിഡന്‍റ് ഗ്രൂപ്പിൽ നിർണായക തീരുമാനം, പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ച് കുടുംബം; 'മകനും കേരളത്തിലെ ചുമതലയുള്ള ജോസഫും നയിക്കും'
ഡോ. സി ജെ റോയിയുടെ മരണശേഷം കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് കുടുംബം തീരുമാനമെടുത്തു. റോയിയുടെ മകൻ രോഹിത്തും കേരളത്തിലെ ചുമതലയുള്ള ജോസഫും ചേർന്ന് കമ്പനിയെ നയിക്കുമെന്ന് സഹോദരൻ അറിയിച്ചു
Malayalam News live updates:അനീതിയുടെ കസേരകൾ ഇളകും, ഇനി 'കടക്ക് പുറത്ത്' കാലം! 90 ദിവസം കൂടി, പിണറായി സർക്കാരിനെതിരെ പുതിയ ക്യാംപെയിനുമായി കോൺഗ്രസ്
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി സർക്കാരിനെതിരെ 'കടക്ക് പുറത്ത് കാലം' എന്ന പേരിൽ കോൺഗ്രസ് പുതിയ സോഷ്യൽ മീഡിയ ക്യാംപെയിൻ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ പഴയ വിവാദ പരാമർശം തന്നെ ആയുധമാക്കിയാണ് പ്രതിപക്ഷം പ്രചാരണം നടത്തുന്നത്
Malayalam News live updates:എസ്ഐആറിൽ നിർണായക നീക്കവുമായി മുഖ്യമന്ത്രി മമത ബാനർജി, നേരിട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു; 'വ്യാപക ക്രമക്കേട്, അടിയന്തര ഇടപെടൽ വേണം'
പശ്ചിമ ബംഗാളിലെ എസ്ഐആറിൽ വ്യാപക ക്രമക്കേടുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമത സുപ്രീം കോടതിയിൽ ഹർജി നൽകി. അടിയന്തരമായി ഇടപെടണമെന്നാണ് ഹർജിയിലെ ആവശ്യം. തൃണമൂൽ കോൺഗ്രസിൻ്റെ ഹർജി നിലനിൽക്കെയാണ് മുഖ്യമന്ത്രിയും കോടതിയെ സമീപിച്ചത്
Malayalam News live updates:'എന്‍റെ അച്ഛൻ, അച്ഛൻ വലിയ മനുഷ്യനായിരുന്നു', ഐടിയുടെ സമ്മർദ്ദത്തെക്കുറിച്ച് എന്നോട് പറഞ്ഞിട്ടില്ല; സിജെ റോയിയുടെ മരണത്തിൽ പ്രതികരിച്ച് മകൻ രോഹിത്
സി ജെ റോയിയുടെ മരണത്തിൽ ആദ്യമായി പ്രതികരിച്ച് മകൻ രോഹിത്. തന്റെ അച്ഛൻ വലിയ മനുഷ്യനായിരുന്നുവെന്നും കുടുംബത്തിനുണ്ടായ നഷ്ടം വിവരിക്കാനാകില്ലെന്നും രോഹിത് പറഞ്ഞു. 'ആദായനികുതി ഉദ്യോഗസ്ഥരിൽ നിന്നുള്ള സമ്മർദ്ദത്തെക്കുറിച്ച് പിതാവ് ഒന്നും പറഞ്ഞിരുന്നില്ല'
Malayalam News live updates:കടലാമ മാത്രമല്ല ഇവിടെയുള്ളത്, കേരളത്തിന്‍റെ അയോഗ്യത എന്തെന്ന ചോദ്യം ഒന്നിച്ചുയർത്തി ഭരണ-പ്രതിപക്ഷ നേതാക്കൾ; 'ഇന്ത്യയുടെ ഭൂപടത്തിൽ കേരളമുണ്ടോ'?
കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചെന്ന് ആരോപിച്ച് എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ടായി രംഗത്ത്. എന്താണ് കേരളത്തിനുള്ള അയോഗ്യതയെന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോൾ, ഒരു സംസ്ഥാനത്തെ എന്തിനാണ് ഇങ്ങനെ പരിഹസിക്കുന്നതെന്ന് പ്രതിപക്ഷ നേതാവും ചോദിച്ചു
Malayalam News live updates:വികാര നിർഭരം 'നേച്ചേഴ്സ് ലക്ഷ്വറി', കണ്ണീരിൽ കുതിർന്ന് യാത്രമൊഴി, സിജെ റോയിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ, നോവായി സംസ്കാരം
വ്യവസായ പ്രമുഖൻ സി ജെ റോയിക്ക് ആയിരങ്ങളുടെ സാന്നിധ്യത്തിൽ ബെംഗളുരുവിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. റോയിയുടെ പ്രിയപ്പെട്ട നേച്ചേഴ്സ് ലക്ഷ്വറിയിൽ പൊതുദർശനത്തിന് ശേഷം നടന്ന സംസ്കാര ചടങ്ങുകൾ വികാര നിർഭരമായി
Malayalam News live updates:'ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഉണ്ടെന്ന് തന്നെ കേന്ദ്ര ധനമന്ത്രി മറന്നു', കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം
നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. എയിംസ്, റെയിൽവേ വികസനം, വിഴിഞ്ഞം പാക്കേജ് തുടങ്ങിയ ആവശ്യങ്ങൾ പൂർണ്ണമായും അവഗണിക്കപ്പെട്ടുവെന്നും ഇത് ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു
Malayalam News live updates:മുൻ ഫുട്ബോൾ താരം ടി കെ ഇബ്രാഹിംകുട്ടി അന്തരിച്ചു; ഖബറടക്കം നാളെ
മുൻ ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന ടി കെ ഇബ്രാഹിംകുട്ടി അന്തരിച്ചു. മൃതദേഹം ഇന്ന് വൈകീട്ട് കോട്ടയം വാരിശ്ശേരിയിലെ സോക്കർ കോട്ടേജിൽ എത്തിക്കും. നാളെയാണ് ഖബറടക്കം.
Malayalam News live updates:സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം - പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്; ഒളിവിൽ പോയ മുന്നൂർ സ്വദേശിക്കായി അന്വേഷണം
മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ഇതുവരേയും കണ്ടെത്താനായില്ല. ഒളിവിൽ പോയ മുന്നൂർ സ്വദേശി ഇർഫാനായി അന്വേഷണം തുടരുന്നു.
Malayalam News live updates:`കേരളത്തിന് ആമയും തേങ്ങയും', കണ്ണിൽ പൊടിയിടാനെങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു; ബജറ്റ് നിരാശാജനകമെന്ന് ജോൺ ബ്രിട്ടാസ്
കേന്ദ്ര ബജറ്റിലെ കേരളത്തിനോടുള്ള അവഗണനയിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി. ബജറ്റിൽ കേരളത്തിന് ഒന്നുമില്ലെന്നും ഇത് നിരാശാജനകമാണെന്നും ജോൺ ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.
Malayalam News live updates:കേരളത്തെ തഴഞ്ഞ് കേന്ദ്ര ബജറ്റ്; എയിംസ് അടക്കം പ്രഖ്യാപനമില്ല, അതിവേഗ റെയില്‍ പദ്ധതിയിലും നിരാശ, ബജറ്റ് അവതരണം പൂർത്തിയായി
1 മണിക്കൂർ 26 മിനിറ്റ് നീണ്ടുനിന്ന ബജറ്റ് അവതരണം ധനമന്ത്രി നിർമ്മല സീതാരാമൻ പൂർത്തിയാക്കുമ്പോൾ കേരളത്തിന് നിരാശയാണ് ബാക്കിയായത്
Malayalam News live updates:തേങ്ങ കർഷകർക്ക് പ്രോത്സാഹനം നല്‍കി പ്രഖ്യാപനം; 'കോക്കനട്ട് പ്രൊമോഷൻ സ്കീം', 10 മില്യൺ കർഷകർക്ക് ഗുണകരമാകും
തേങ്ങ കർഷകർക്ക് പ്രോത്സാഹനം നല്‍കി യൂണിയൻ ബജറ്റ് 2026. കോക്കനട്ട് പ്രൊമോഷൻ സ്കീം എന്ന പേരില്‍ 10 മില്യൺ കർഷകർക്ക് ഗുണകരമാകുന്ന പദ്ധതി
Malayalam News live updates:ആയുർവേദ മേഖലയ്ക്ക് കൈത്താങ്ങ്, മൂന്ന് ഓൾ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കും; അനിമേഷൻ, വിഷ്വൽ എഫക്ട്സ് മേഖലയിലും പ്രഖ്യാപനങ്ങൾ
ആയുർവേദ മേഖലയിലും അനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ് മേഖലയിലും പ്രഖ്യാപനങ്ങൾ. പുതിയ മൂന്ന് ഓൾ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിക്ക് പിന്തുണ നൽകും.
Malayalam News live updates:`സാമ്പത്തിക വളർച്ച, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം'; മൂന്ന് നയങ്ങളിലൂന്നി ബജറ്റ്, രാജ്യത്തിൻ്റേത് സ്ഥിരതയുള്ള വളർച്ചയെന്ന് നിർമല സീതാരാമൻ
സാമ്പത്തിക വളർച്ച, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം തുടങ്ങിയ ഘടകങ്ങൾക്ക് ഊന്നൽ നൽകി കേന്ദ്ര ബജറ്റ്. മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരണം ആരംഭിച്ചു
Malayalam News live updates:`ശാസ്ത്ര ബോധത്തെ അന്ധവിശ്വാസങ്ങൾ കൊണ്ട് ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന രാജ്യമാണ് നമ്മുടേത്'; കേരള സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ
കേരള സയന്‍സ് കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയ ചിന്തകൾക്ക് മുകളിൽ പല കാർമേഘങ്ങൾ ഉള്ള രാജ്യമാണ് നമ്മുടേതെന്നും അതിനെ വകഞ്ഞു മാറ്റി ജാഗ്രതയോടെ മുന്നോട്ട് പോകാൻ നമുക്ക് ആകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Malayalam News live updates:കേന്ദ്ര ബജറ്റിൽ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ.പറഞ്ഞു. നിരവധി ആവശ്യങ്ങൾ സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
Malayalam News live updates:ആരാണ് ജെഫ്രി എപ്സ്റ്റീൻ? എന്താണ് ലോകത്തെ ഞെട്ടിച്ച എപ്സ്റ്റീൻ ഫയൽസ്?
സിനിമക്കഥകളെ വെല്ലുന്ന ജീവിതകഥാണ് ജെഫ്രി എപ്സ്റ്റീന്‍റേത്. അമേരിക്കയിൽ ശതകോടീശ്വരനായി വളർന്ന് ഒടുവിൽ ലൈംഗിക കുറ്റവാളിയായി മൺമറഞ്ഞയാൾ. ആരാണ് ജെഫ്രി എപ്സ്റ്റീൻ?