12:02 AM (IST) Dec 17

Malayalam News Live:കോതമം​ഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; 2 സുഹൃത്തുക്കൾക്ക് പരിക്ക്

കോതമംഗലത്തിന് സമീപം കാരക്കുന്നത്ത് ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ സ്വദേശി വിഷ്ണു വാണ് മരിച്ചത്.

Read Full Story
11:54 PM (IST) Dec 16

Malayalam News Live:വടകരയിൽ 6ാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ‌ അച്ഛൻ അറസ്റ്റിൽ, രണ്ടാനമ്മക്കെതിരെ പ്രേരണാക്കുറ്റത്തിൽ കേസ്

കോഴിക്കോട് വടകരയിൽ ആറാം ക്ലാസുകാരനെ ഉപദ്രവിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ തിങ്കഴാഴ്ചയാണ് സംഭവം. 3 മണിക്ക് കുട്ടിയെ ഉപദ്രവിച്ചു എന്നാണ് കേസ്.

Read Full Story
11:38 PM (IST) Dec 16

Malayalam News Live:കുടിക്കാനിത്തിരി വെള്ളം തരുമോന്ന് ചോദിച്ചാ വന്നതെന്ന് മറിയച്ചേടത്തി; 'മിണ്ടിപ്പോകരുതെന്ന് പറഞ്ഞു', വയോധികയെ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവർന്നു

ഇടുക്കി രാജകുമാരിയിൽ പട്ടാപ്പകൽ വൃദ്ധയെ വീട്ടിനുള്ളിൽ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു.

Read Full Story
10:37 PM (IST) Dec 16

Malayalam News Live:പൊലീസ് ഉദ്യോ​ഗസ്ഥൻ ഓടിച്ച കാർ ഇടിച്ചു തെറിപ്പിച്ചത് 3 വാഹനങ്ങൾ, പരിക്കേറ്റവർ ആശുപത്രിയിൽ, മദ്യലഹരിയിലെന്ന് നാട്ടുകാർ

പാണ്ടിക്കാട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ സിപിഒ വി രജീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Read Full Story
10:05 PM (IST) Dec 16

Malayalam News Live:ജോർദാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി, എത്യോപ്യൻ പാർലമെന്‍റിനെ അഭിസംബോധന ചെയ്യും

ജോർദാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലെത്തി

Read Full Story
09:45 PM (IST) Dec 16

Malayalam News Live:ഇൻഷുറൻസ് രംഗത്ത് 100% വിദേശ നിക്ഷേപം, എൻ കെ പ്രേമചന്ദ്രന്‍റെ ഭേദഗതി തള്ളി; 'എൽഐസിക്ക് സംരക്ഷണം ഉറപ്പാക്കും'

ഇൻഷുറൻസ് രംഗത്തെ വിദേശ നിക്ഷേപം കൂട്ടാനടക്കം വ്യവസ്ഥകൾ ഉള്ള സബ് കാ ബീമാ സബ് കി രക്ഷ ബില്ല് ലോക്സഭ പാസ്സാക്കി

Read Full Story
09:27 PM (IST) Dec 16

Malayalam News Live:ചീക്കല്ലൂരില്‍ കടുവ ഭീതി; കൈതക്കാടിൽ നിന്ന് പുറത്തേക്കോടി, പടക്കം പൊട്ടിച്ച് തുരത്താൻ ശ്രമം, പ്രദേശവാസികൾക്ക് വീടിനകത്ത് തുടരാൻ നിർദേശം

വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുന്നു. ചീക്കല്ലൂർ വയലിലെ തുരുത്തിലാണ് അഞ്ചു വയസ്സുള്ള ആൺ കടുവ ഉള്ളത്

Read Full Story
08:56 PM (IST) Dec 16

Malayalam News Live:സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസ്, ഡിജിറ്റൽ സർവകലാശാല വിസിയായി സജി ​ഗോപിനാഥ്, വിജ്ഞാപനം പുറത്തിറക്കി ലോക്ഭവൻ

വിസി നിയമനത്തിൽ സർക്കാരും ​ഗവർണറും തമ്മിൽ ധാരണ. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചു.

Read Full Story
08:46 PM (IST) Dec 16

Malayalam News Live:പനിയെ തുടർന്ന് 5 ദിവസം മുമ്പ് ആശുപത്രിയിൽ ചികിത്സ തേടി, കോമയിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥി മരിച്ചു

പനി ബാധിച്ചതിനെ തുടർന്ന് 5 ദിവസം മുമ്പ് ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് കോമ അവസ്ഥയിലാകുകയും ചെയ്ത മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു.

Read Full Story
08:29 PM (IST) Dec 16

Malayalam News Live:എഡിഎം നവീൻ ബാബുവിന്റെ മരണം; 'ഉദ്യോ​ഗസ്ഥന്റെ രാഷ്ട്രീയം പരിശോധിക്കണം'; തുടരന്വേഷണം ആവ‌ശ്യപ്പെട്ട് ഹർജിയുമായി ഭാര്യ മഞ്ജുഷ, 19 ന് വാദം തുടങ്ങും

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ജനുവരി 19 ന് തുടങ്ങും.

Read Full Story
07:52 PM (IST) Dec 16

Malayalam News Live:ശബരിമല സ്വർണക്കൊള്ള; സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ

ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ളയില്‍ സുപ്രീം കോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ. ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മൂൻകൂർ ജാമ്യം വേണമെന്നാണ് ആവശ്യം

Read Full Story
07:23 PM (IST) Dec 16

Malayalam News Live:വൈകല്യം സംഭവിച്ച സൈനികരുടെ പുനരവധിവാസം; ആറാഴ്‌ചക്കകം കേന്ദ്രസർക്കാർ പദ്ധതി ആവിഷ്‌ക്കരിക്കണം, ഉത്തരവുമായി സുപ്രീം കോടതി

സായുധ സേനകളുടെ പരിശീലനത്തിനിടെ വൈകല്യം സംഭവിച്ച സൈനികരുടെ പുനരവധിവാസത്തിന്‌ ആറാഴ്‌ചക്കകം കേന്ദ്രസർക്കാർ പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന്‌ സുപ്രീംകോടതി

Read Full Story
06:48 PM (IST) Dec 16

Malayalam News Live:ലഹരി ഉപയോ​ഗത്തിനിടെ കുഴഞ്ഞുവീണു, 3 സുഹൃത്തുക്കൾ വിജിലിനെ ചതുപ്പിൽ ചവിട്ടിത്താഴ്ത്തി, മൃതദേഹാവശിഷ്ടം കുടുംബത്തിന് കൈമാറി

ലഹരിമരുന്ന് ഉപയോഗത്തിനിടെ മരിച്ച വിജിലിന്റെ മൃതദേഹം സുഹൃത്തുക്കള്‍ സരോവരത്തെ ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ

Read Full Story
06:11 PM (IST) Dec 16

Malayalam News Live:'കൊല്ലാൻ വിട്ടത് പോലെ തോന്നുന്നു'; സൂരജ് ലാമയുടെ തിരോധാനത്തിൽ സിയാലിനെ വിമർശിച്ച് ഹൈക്കോടതി

ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മകൻ സാന്‍റൺ ലാമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം.

Read Full Story
05:32 PM (IST) Dec 16

Malayalam News Live:ഇന്‍സ്റ്റഗ്രാമിലെ കമന്‍റിനെ ചൊല്ലി തർക്കം, പിന്നാലെ സ്കൂൾ വിദ്യാർത്ഥികൾ തമ്മില്‍ കൂട്ടത്തല്ല്

ഇന്‍സ്റ്റഗ്രാമിലെ കമന്‍റിനെ തുടര്‍ന്ന് സ്കൂൾ വിദ്യാർത്ഥികൾ തമ്മില്‍ തല്ല്. പാലക്കാട് കുമരനെല്ലൂർ ഗവണ്‍മെന്‍റ് സ്കൂളിലാണ പത്താം ക്ലാസ്, പ്ലസ് വൺ വിദ്യാർഥികളാണ് തമ്മിൽ തല്ലിയത്

Read Full Story
05:26 PM (IST) Dec 16

Malayalam News Live:കർഷകർക്കായി കേന്ദ്രം അനുവദിച്ച യൂറിയ മറിച്ചുവിറ്റു; കണ്ടെടുത്തത് 180 ടൺ യൂറിയ, സംഭവം കർണാടകയിൽ

കർഷകർക്ക് കൈമാറാൻ സംസ്ഥാന കൃഷി വകുപ്പിന് കേന്ദ്ര സർക്കാർ അനുവദിച്ച യൂറിയ മറിച്ചുവിറ്റു. സ്വകാര്യ ഗോഡൗണിൽ നിന്ന് 180 ടൺ യൂറിയ കണ്ടെടുത്തു. സംഭവം അന്വേഷിക്കുമെന്ന് കൃഷിമന്ത്രി വ്യക്തമാക്കി

Read Full Story
03:52 PM (IST) Dec 16

Malayalam News Live:ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി അറസ്റ്റിൽ; അറസ്റ്റിലായത് ഓൺലൈൻ തട്ടിപ്പിലൂടെയുള്ള പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ചതിന്

ഓൺലൈൻ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ച കേസില്‍ ബിഗ്ബോസ് താരം ബ്ലെസ്ലി അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കി റിമാർഡ് ചെയ്തു.

Read Full Story
03:48 PM (IST) Dec 16

Malayalam News Live:പിണറായിയിൽ ബോംബ് സ്ഫോടനം; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി, അപകടം ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ

കണ്ണൂർ പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിലാണ് അപകടം. ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ്റെ കൈപ്പത്തി ചിതറിപ്പോവുകയായിരുന്നു. 

Read Full Story
03:45 PM (IST) Dec 16

Malayalam News Live:ഗോവ നിശാ ക്ലബിലെ തീപിടിത്തം; ഇന്ത്യയിലെത്തിയ ലൂത്ര സഹോദരന്മാരെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു

ഗോവയിലെ നിശാ ക്ലബിന് തീപിടിച്ച് 25 പേര്‍ മരിച്ച സംഭവത്തില്‍ പ്രധാന പ്രതികളും ക്ലബ്ബുടമകളുമായ സഹോദരങ്ങള്‍ അറസ്റ്റില്‍

Read Full Story
03:26 PM (IST) Dec 16

Malayalam News Live:ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ വലച്ച് പുകമഞ്ഞ് - യമുന എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ മരണം നാലായി, ദില്ലിയിൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈനാക്കി

ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജനജീവിതം ദുസഹമാക്കി കനത്ത പുകമഞ്ഞ്. യുപി മഥുരയിൽ യമുന എക്സ്പ്രസ്സ് വേയിൽ നിരവധി ബസുകളും കാറുകളും കൂട്ടിയിടിച്ചു. 25 ഓളം പേർക്ക് പരിക്കേറ്റു. ദില്ലിയിൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈനാക്കി

Read Full Story