അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

'അയ്യോ എന്റെ മോള്...എന്റെ മോളെ രക്ഷിക്കൂ, അയ്യോ അവളിപ്പോള്‍ മുങ്ങിച്ചാവും രക്ഷിക്കൂ'

മമ്മുക്കയുടെ നിലവിളി കേട്ട് മുറിയിലുള്ളവരെല്ലാം ഉണര്‍ന്നു.

ആരോ ലൈറ്റ് ഓണ്‍ ചെയ്തു. 

കാലത്ത് ജോലിക്ക് പോകേണ്ടവര്‍ 'ഇയാള്‍ക്ക് പ്രാര്‍ത്ഥന ചാല്ലി കിടന്നാല്‍ എന്താ, മനുഷ്യന്റെ ഉറക്കം കളയാന്‍' എന്ന് മുറുമുറുത്തു. 

റൂമിലെ പ്രായം കൂടുതലുള്ള ആളുകള്‍ 'മിണ്ടാതെ കിടന്നുറങ്ങടാ' എന്ന് ശാസിച്ചു.

ഞാന്‍ മാത്രം ഒന്നും മിണ്ടിയില്ല. മമ്മൂക്ക കണ്ട ദു:സ്വപ്നത്തിന്റെ പൊരുള്‍ എന്തെന്ന് അറിയുന്ന ഏക വ്യക്തി ഞാനായിരുന്നുവല്ലോ.

പത്തിരുപത് വര്‍ഷം മുമ്പ് പ്രവാസ ഭൂമിയായ ദുബായിയില്‍ നിന്നുണ്ടായ ഒരനുഭവമാണിവിടെ എഴുതിയത്.

അന്ന് മൊബൈല്‍ ഫോണുകള്‍ ജനിച്ചിട്ടില്ല.

ലാന്റ് ഫോണുകളും ഇന്നത്തെ അത്ര സാര്‍വത്രികമായിരുന്നില്ല.

ഗ്രാമത്തില്‍ പൗരപ്രമുഖനായ ആളുടെ വീട്ടില്‍ ഒരു ഫോണുണ്ടാകും. ഗ്രാമം മുഴുവന്‍ ആശ്രയിച്ചിരുന്നത് ആ ഫോണിനെയാണ്.

ഗള്‍ഫ് നാടുകളിലും ഇന്നത്തെപ്പോലെ ടെലി കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല.

അന്ന് മൊബൈല്‍ ഫോണുകള്‍ ജനിച്ചിട്ടില്ല.

നാണയങ്ങള്‍ ഇട്ട് വിളിക്കുന്ന പബ്ലിക് ബൂത്തുകളും, കാര്‍ഡ് കുത്തിക്കയറ്റി വിളിക്കുന്ന പബ്ലിക് ഫോണുകളും ഓരോ ഏരിയയിലും പ്രത്യേകസ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്നു. തില്‍ നിന്ന് നാട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ പ്രവാസികളുടെ നീണ്ട നിരയുണ്ടാകും. ഒഴിവു ദിനങ്ങളില്‍ പൊരി വെയിലില്‍ മണിക്കൂറുകള്‍ കാത്ത് നിന്നാണ് ഫോണ്‍ ചെയ്തിരുന്നത്. 

അത് തന്നെ ഒന്നോ , രണ്ടോ ശ്രമങ്ങള്‍ക്കേ അവസരമുണ്ടാകു അതില്‍ ഭാഗ്യത്തിന് കിട്ടിയാലായി ,ഇല്ലെങ്കില്‍ മാറി ക്യൂവിന്റെ അവസാനത്തെ ആളായി വീണ്ടും കാത്ത് നില്‍ക്കണം. ഫോണ്‍ കിട്ടിയാലും വ്യക്തത ഉണ്ടാകുന്നത് വിരളമാണ്. കൃത്യമായി മനസിലായില്ലെങ്കിലും കടലിനക്കരെയുള്ള പ്രിയപ്പെട്ടവരുടെ ഒച്ച കര്‍ണപുടങ്ങളില്‍ തട്ടുമ്പോള്‍ മനസ് വിരഹത്താല്‍ നിറഞ്ഞ് കണ്ണിലൂടെ തൂവും. ആ ശബ്ദം ഒത്തിരി നാളുകള്‍ സ്‌നേഹമായി ഉള്ളില്‍ നിറഞ്ഞ് നില്‍ക്കും.

വീട്ടിലുള്ളവര്‍ കാലത്ത് പോയി നിന്നതാവും ഫോണുള്ള ആ വീട്ടില്‍.

ഒരു തുള്ളി ഒച്ച കാതില്‍ വീണ സന്തോഷത്തില്‍ കൂടെയുള്ളവര്‍ക്കെല്ലാം ഫോണ്‍ ചെവിയില്‍ വെച്ച് കേള്‍പ്പിക്കും ഗള്‍ഫിലുള്ളവന്റെ ശബ്ദം.

ആ പഴയ കാലത്താണ് മമ്മൂക്ക ദു:സ്വപ്നം കണ്ട് നിലവിളിച്ചത്.

കത്ത് പാട്ടുകള്‍ കേട്ട് തലയണ നനച്ച് നെടുവീര്‍പ്പുമിട്ട് കിടന്നുറങ്ങുന്ന പ്രവാസത്തിന്റെ വിരഹാര്‍ദ്ര രാവിലൊന്നില്‍.

അന്ന് ഇന്‍ ലെന്‍ഡില്‍ എഴുതി നിറച്ച വീട്ടുകാരുടെ വിശേഷങ്ങള്‍ മാസത്തില്‍ ഒരു പ്രാവശ്യമാണ് കൈയില്‍ എത്തുക അതിന് മറുപടി എഴുതി വീണ്ടും കാത്തിരിക്കും കുടുംബത്തിന്റെ വിശേഷമറിയാന്‍ ഗള്‍ഫ് ജീവിതം കത്തില്‍ നിന്ന് മറ്റൊരു കത്തിലേക്കുള്ള കാത്തിരിപ്പായിരുന്നു അന്ന്. ആ കാലത്തെ ഒരു പകലില്‍ ജോലിയുടെ ഇടവേളയില്‍ ഉച്ചവിശ്രമത്തിന് മുറിയിലെത്തിയ എന്റെ അരികില്‍ സഹമുറിയനായ മമ്മുക്ക വന്നു. നിന്നു.

നാട്ടില്‍ നിന്ന് വന്ന കത്ത് വായിപ്പിക്കലാണുദ്ദേശ്യം.

ഞാന്‍ കത്ത് വായിച്ച് കൊടുത്തു.

ആ കത്ത് അവസാനിപ്പിക്കുന്നിടത്ത് ബീവി എഴുതിയ വരികളാണ് മമ്മുക്കയുടെ ഹൃദയത്തില്‍ കൊളുത്തിയത്:

'നല്ല മഴയാണ്. പുഴ നിറഞ്ഞ് കവിഞ്ഞിട്ടുണ്ട് എന്ന് കേട്ടു. വയലിലൊക്കെ നിറയെ വെള്ളമാണ്. മോള്‍ സ്‌കൂള്‍ വിട്ട് എത്തിയിട്ടില്ല. ഞാനൊന്ന് ചെന്ന് നോക്കട്ടെ'.

ഈ വരികള്‍ മമ്മൂക്കയില്‍   എന്തൊക്കെയോ ആധികള്‍ ഉണര്‍ത്തി. മകള്‍ അപകടം ഒന്നും സംഭവിക്കാതെ വീട്ടിലെത്തിയോ എന്നറിയാനുള്ള ആകാംക്ഷ 
,എത്തിയില്ലേ എന്ന ഭയം. 

കത്ത് അവസാനിപ്പിക്കുന്നിടത്ത് ബീവി എഴുതിയ വരികളാണ് മമ്മുക്കയുടെ ഹൃദയത്തില്‍ കൊളുത്തിയത്:

കത്തിന് ഉടനെ  തന്നെ എന്നെക്കൊണ്ട് മറുപടി എഴുതിച്ച് അയച്ചുവെങ്കിലും  മറുപടി കത്ത് വന്ന് വിവരം അറിയാന്‍  ആഴ്ചകളെടുക്കും. അത് വരെ ഉള്ളില്‍ കനലായി ആ കാര്യം കിടക്കും. ദു:സ്വപ്നമായി പുറത്ത് വന്നതും ആ ഭയം തന്നെയായിരുന്നു.

ഈ പഴയ കാലം വീണ്ടും എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞതിന് കാരണം വര്‍ത്തമാനകാലമാണ്.

വാര്‍ത്താ മാധ്യമ രംഗത്തും വിവര സാങ്കേതിക രംഗത്തുമുള്ള   ലോകത്തിന്റെ വളര്‍ച്ച ഇന്ന് ലോകം നമ്മുടെ കൈ വെള്ളയില്‍ ഒതുക്കാന്‍ പര്യാപ്തമാക്കിയിരിക്കുന്നു.
പ്രിയപ്പെട്ടവരും വീട്ടുകാരും ,നാട്ടുകാരും തുടങ്ങി നാം ആഗ്രഹിക്കുന്നവരെല്ലാം ഇന്നിപ്പോള്‍ നമ്മുടെ വിരല്‍ തുമ്പിലുണ്ട്.

പ്രവാസിക്ക് ഇന്ന് വിരഹം എന്നത് അര്‍ത്ഥവ്യാപ്തി കുറഞ്ഞ ഒരു അനുഭവമാണ്.

പക്ഷെ. ഈ സൗഭാഗ്യത്തെ നമ്മള്‍ മനുഷ്യര്‍ അതിന്റെ മഹത്വം അറിഞ്ഞാണോ ഉപയോഗിക്കുന്നത് എന്ന് സംശയിച്ച് പോകുന്നു. ലോകത്തെ സ്‌നേഹിക്കാന്‍ വേണ്ടി കത്തെഴുതിയിരുന്ന, ഫോണ്‍ ചെയ്തിരുന്ന, നമ്മള്‍ മറ്റുള്ളവരെ വേദനിപ്പിക്കാനും തേജോവധം ചെയ്യുവാനും വ്യക്തിഹത്യ നടത്താനും പേനയും കടലാസും ഫോണും ഉപയോഗിക്കുന്നത് കാണുമ്പോള്‍...

വിരഹം കൊണ്ട് നൊമ്പരപ്പെട്ടതായിരുന്നെങ്കിലും നാട്ടുകാരെയും, വീട്ടുകാരെയും നാട്ടിലെ പുല്ലിനെയും, പുല്‍ചാടിയെയും പൂവിനെയും, പൂഴിയെയും പുഴുവിനെയും സ്‌നേഹിച്ച ആ പഴയ കാലം തിരിച്ച് വന്നെങ്കില്‍ എന്ന് ചിലപ്പോഴൊക്കെ ആശിച്ച് പോകുന്നു.

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!