Asianet News MalayalamAsianet News Malayalam

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

Deshantharam Anil Kizhakkaduth
Author
Thiruvananthapuram, First Published Nov 15, 2017, 4:58 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam Anil Kizhakkaduth

സൂര്യന്‍ അറുപത് ഡിഗ്രിയില്‍ ജ്വലിച്ചു നിന്ന മരുഭൂമിയിലെ ഒരു നട്ടുച്ചയ്ക്കാണ്  ഞാന്‍ ചന്ദ്രേട്ടനെ ആദ്യമായി കാണുന്നത്. ചുട്ടുപഴുത്ത റോഡിന്റെ വശത്ത് ഒരു ഈന്തപ്പനയുടെ തണലില്‍ വിയര്‍ത്തൊഴുകിയ ശരീരവും മുഷിഞ്ഞ വേഷവുമായി, ചൂട് മുഖത്തേല്‍ക്കാതെ ഒരു തോര്‍ത്തിട്ടു മൂടി ചന്ദ്രേട്ടന്‍ സുഖമായി ഉറങ്ങുകയായിരുന്നു. ഞാന്‍ മെല്ലെ തട്ടി വിളിച്ചു.
 
'ചന്ദ്രേട്ടാ...'
 
ആദ്യമായി ഗള്‍ഫിലേക്ക് പോകുന്നവന്റെ എല്ലാ പ്രൗഢഗംഭീരമായ വേഷവിധാനങ്ങളോടെ ഉള്ള എന്റെ നില്‍പ്പ് കണ്ടിട്ടാവണം അയാള്‍ ആദ്യം പറഞ്ഞത് ഏതോ അറബി വാക്കായിരുന്നു! ഒന്നും മനസ്സിലാകാതെ ഞാന്‍ വീണ്ടും അല്‍പം വിനയത്തോടെ വിളിച്ചു.

'ചന്ദ്രേട്ടാ, ഇത് ഞാനാണ്. നാട്ടീന്ന് വന്നതാ'-അല്‍പം വിഷമത്തോടെ പറഞ്ഞു.

സ്ഥലകാലബോധം വീണ്ടെടുത്തവനെ പോലെ ചന്ദ്രേട്ടന്‍ ഞെട്ടി എഴുന്നേറ്റു.

'എടാ, നീ ആയിരുന്നോ? ഞാന്‍ കരുതിയത് ആ വൃത്തികെട്ട നാറി ആയിരിക്കുമെന്നാണ്'
 
'ആര്?'- ഞാന്‍ കുറച്ചു ആശ്ചര്യത്തോടെ ചോദിച്ചു .
 
'അവന്‍, ആ നായ, എന്റെ ഫോര്‍മാന്‍ ആണ്. ഉച്ചയ്ക്ക് ഒന്ന് തല ചായ്ക്കാന്‍ അവന്‍ സമ്മതിക്കില്ല, പട്ടി'-അയാള്‍ പിറുപിറുത്തു .

രാവിലെ അഞ്ചുമണിക്ക് ഫ്‌ളൈറ്റില്‍ കയറിയതാണ്. ഇപ്പോള്‍ നാട്ടില്‍ ഏതാണ്ട് വൈകുന്നേരം ആകാറായി. വിശന്നു കണ്ണ് തള്ളുന്നുണ്ട്. തലേന്നത്തെ പാര്‍ട്ടിയും ഭക്ഷണവും എല്ലാം കുടി അമിതമായതിനാല്‍ ഫ്‌ളൈറ്റില്‍ നിന്നും ഒന്നും കഴിക്കാനും പറ്റിയില്ല. ചന്ദ്രേട്ടന്‍ ഒന്നും ചോദിക്കുന്നുമില്ല.

ഞാന്‍ ചുറ്റിനും നോക്കി. ഒരു പെട്ടിക്കട പോലും ഇല്ല. ഗള്‍ഫില്‍ അങ്ങനെയാണ്, സമ്പന്ന രാജ്യമാണെങ്കിലും ഉള്ളിടത്ത് എല്ലാമുണ്ട്, ഇല്ലാത്തിടത്ത് ഒന്നുമില്ല. അതാണ് അവസ്ഥ. എന്തായാലും ചന്ദ്രേട്ടനോട് ചോദിക്കാം. അയാള്‍ക്ക് അറിയാമായിരിക്കും. കുറെ നാളായി ഇവിടെ ഉള്ള ആളല്ലേ.

'നിനക്ക് വിശക്കുന്നുണ്ടോ?'-ഞാന്‍ ചോദിക്കും മുമ്പുതന്നെ എന്റെ മനസ്സറിയും പോലെ ചന്ദ്രേട്ടന്‍ ചോദിച്ചു.

'ഉണ്ട് ചന്ദ്രേട്ടാ, നല്ല വിശപ്പ് '-എന്റെ മറുപടി പെട്ടന്നായിരുന്നു .

'ഇത് കഴിച്ചോ. ഞാന്‍ രണ്ടെണ്ണം കഴിച്ചു'- ചന്ദ്രേട്ടന്‍ എന്തോ പലഹാരം എനിക്ക് നീട്ടി .

തിന്നുന്നതിനു മുമ്പ് മണത്ത്  നോക്കുന്ന മലയാളിയുടെ ശീലം ഞാന്‍ അവിടെയും കാണിച്ചു. ഒരു വളിച്ച അപ്പത്തിന്റെ മണം .

'ഇത് എന്താ ചന്ദ്രേട്ടാ, ഞാന്‍ ഇഷ്ടപ്പെടാത്തതു പോലെ ചോദിച്ചു.

'ഖുബ്ബൂസാ, കഴിച്ചോ, നല്ലതാ'

ഖുബ്ബൂസ്. അതെ, കായല്‍ കരയിലും മൈതാനങ്ങളിലും ലോഡ്ജ് മുറികളിലും ഹോട്ടലുകളിലും അങ്ങനെ പ്രവാസി സുഹൃത്തുക്കളുടെ കൂടെ പങ്കിട്ട ആഘോഷങ്ങളില്‍ എന്നും താരമായി നിന്നിരുന്ന വാക്കാണ് ഖുബ്ബൂസ്! ഇവനാണ് അത്; പതിനായിരക്കണക്കിന് പ്രവാസികളുടെ വിശപ്പു മാറ്റുന്ന മന്ത്രം; ഖുബ്ബൂസ്!

'മോനെ നീ കത്തിച്ചു കളയുന്ന പെട്രോള്‍ നിന്റെ അച്ഛന്റെ വിയര്‍പ്പാണ്

ഞാന്‍ ആര്‍ത്തിയോടെ അവനെ ആകത്താക്കി. വലിയ രുചിയില്ലാത്ത, വിലയില്ലാത്ത, കുറച്ചു കഴിച്ചാല്‍ കുറെ നേരത്തെ വിശപ്പടങ്ങുന്ന ഒരു ഭക്ഷണമാണ് ഖുബ്ബുസ് എന്ന് ഞാന്‍ അന്ന് മനസിലാക്കി.

'നീ ആ മരത്തിന്റെ ചുവട്ടില്‍ പോയി ഇരുന്നോ, വന്നതല്ലേ ഉള്ളു, വെയില് കൊള്ളണ്ട. എനിക്കിത്തിരി പണി ബാക്കിയുണ്ട്. അത് കഴിഞ്ഞു റൂമില്‍ പോകാം'-ചന്ദ്രേട്ടന്‍ പറഞ്ഞു.

ശരിയെന്നു തലകുലുക്കി ഞാന്‍ മരച്ചുവട്ടിലേക്കു നടന്നു. എന്തോ ഓര്‍ത്തപോലെ അയാള്‍ തിരിച്ചു വന്നു.

'സുമയ്ക്കും എന്റെ കുട്ടികള്‍ക്കും ഒക്കെ സുഖമല്ലെടാ '-അല്‍പം വികാരഭരിതമായ ചോദിച്ചു.

'അതെ ചന്ദ്രേട്ടാ, അവര്‍ക്കു സുഖമാണ്. എന്തൊക്കെയോ തന്നിട്ടുണ്ട്, ചേട്ടന് തരാന്‍'
 
'ഉം, ശരി. ഞാന്‍ ഇപ്പോള്‍ വരാം'-അയാള്‍ ദൂരേക്ക് പോയി .

ആദ്യമായി ഗള്‍ഫില്‍ എത്തുന്ന ഏതൊരു ആളെയും പോലെ, ഫ്‌ളൈറ്റ്  ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടു മുമ്പ് താഴെക്കൊന്നു നോക്കിയപ്പോള്‍ തൊട്ട് തുടങ്ങിയതാണ് വയറ്റില്‍ ഒരു കാളല്‍. ഇളം ചാര നിറം ആണ് അറബിനാടിന്, കെട്ടിടവും മണ്ണും മലകളും എല്ലാം ചാര നിറം. ഇടക്കിടെ ചില പച്ചപ്പുകള്‍, ഈന്തപ്പനകളോ അല്ലെങ്കില്‍ വലിയ പട്ടണങ്ങളോ ആയിരിക്കും.

മരച്ചുവട്ടിലാണെങ്കിലും നല്ല ചൂട് ഉണ്ട്. ദൂരേക്ക് നോക്കുമ്പോള്‍ എല്ലാം മഞ്ഞയായി തോന്നുന്ന അവസ്ഥ. എത്രനാള്‍ ഈ മരുഭൂമിയില്‍ ചൂടേറ്റാലാണ് നാട്ടില്‍ പോയി ഒന്ന് നില്‍ക്കാന്‍ പറ്റുക. ഇനി രണ്ടു വര്‍ഷം, നീണ്ട രണ്ടു വര്‍ഷം, ഹോ! ആ കാളല്‍ ഒന്നുകൂടെ കൂടിയോ'

മോളെ , നീ ശരീരത്തില്‍ പൂശുന്ന വിലകൂടിയ തൈലത്തിനു നിന്റെ അച്ഛന്റെ വിയര്‍പ്പിന്റെ ഗന്ധമാണ്.

എനിക്ക് തൊട്ടു മുന്നിലായി വിശാലമായ ഒരു മൈതാനമാണ്. അതിന്റെ നടുവിലൂടെ ഒരു മനുഷ്യന്‍, നട്ടുച്ചക്ക്, എരിവെയിലത്ത് വലിയ ഒരു കെട്ട് പുല്ലുമായി മുടന്തി, മുടന്തി നടന്നു നീങ്ങുന്നു. അയാള്‍ അവ ഒരു വാനില്‍ നിറക്കുകയാണ്. വെയിലേറ്റ് കണ്ണിന്റെ പുളിപ്പൊന്നു മാറിയപ്പോ ഞാന്‍ ആ മനുഷ്യനെ തിരിച്ചറിഞ്ഞു .അത് ചന്ദ്രേട്ടന്‍ ആയിരുന്നു!

ഞാന്‍ അവിടെച്ചെന്ന് അയാളെ സഹായിച്ചു. പാവം മനുഷ്യന്‍ അയാള്‍ കിതക്കുന്നുണ്ടായിരുന്നു.

'ചന്ദ്രേട്ടാ, നിങ്ങള്‍...ഇവിടെ ഇങ്ങനെ, ഇങ്ങനെയൊന്നും അല്ലല്ലോ സുമേച്ചി പറഞ്ഞത്'- ഞാന്‍ കുറച്ചു അമ്പരപ്പോടെ ചോദിച്ചു  .

'ഇലക്ട്രീഷ്യന്‍  ആണ്, വലിയ കോണ്‍ട്രാക്ടിംഗ് കമ്പനിയാണ് എന്നൊക്കെയല്ലേ അവള്‍ പറഞ്ഞത'
 
' അതെ'-ഞാന്‍ പറഞ്ഞു.

'ഞാന്‍ തന്നെയാണ് അവരെ അങ്ങനെ പറഞ്ഞു വിശ്വസിപ്പിച്ചത്. അതുകൊണ്ടെന്താ, എന്നെയോര്‍ത്ത്  അവര്‍ മൂന്ന് പേരും സന്തോഷിക്കുന്നു. പിന്നെ എനിക്കെന്തായെലെന്താ?ഒന്നുമില്ല'-അയാള്‍ ഒരു ദിര്‍ഘനിശ്വാസത്തോടെ അടുത്ത കെട്ട് പുല്ലെടുക്കാന്‍ പോയി.  

എന്റെ ചിന്ത അവിടെ നിന്ന് കുറച്ചു മണിക്കുറുകള്‍ പിന്നിലേക്ക് പോയി. ഇന്നലെ രാവിലെ എന്നെ യാത്ര അയക്കാന്‍ വീട്ടില്‍ ചന്ദ്രേട്ടന്റെ ഭാര്യയും രണ്ടു മക്കളും വന്നിരുന്നു ഒരു പെണ്ണും ഒരാണും ആണ് അയാള്‍ക്ക്. മുന്ന് പേര്‍ക്കും ആര്‍ഭാടത്തിനു യാതൊരു കുറവുമില്ല. അടുത്ത ലീവിന് ചെല്ലുമ്പോള്‍ കൊണ്ടുചെല്ലേണ്ട സാധനങ്ങളുടെ ലിസ്റ്റും എന്റെ കൈയില്‍ തന്നു വിട്ടിരുന്നു.

പിറകില്‍ നിന്നും അയാളുടെ വിളി വന്നു. ഞാന്‍ അവിടേക്കു ചെന്നു .

'ഇന്ന് നീ വന്നതല്ലേ, കുറച്ചു നേരത്തെ പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. വരൂ, റൂം അടുത്താണ്'-അതും പറഞ്ഞു കയ്യില്‍ ഒരു സഞ്ചിയുമെടുത്ത് അയാള്‍ നടന്നു. കണ്ടാല്‍ ഒരു ഭ്രാന്തനെപ്പോലെ.

അന്ന് രാത്രിയില്‍ ചന്ദ്രേട്ടന്‍ എനിക്ക് പുട്ടും കടലയും ഉണ്ടാക്കി തന്നു. അത് കഴിക്കുന്നതിനിടയില്‍ ആണ് അയാള്‍ അപ്പോഴും ഖുബ്ബൂസ് മാത്രം കഴിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചത് .

'എന്താണ് ചേട്ടാ, നിങ്ങള്‍ ഭക്ഷണം ഒന്നും കഴിക്കില്ലേ?'- ഞാന്‍ ചോദിച്ചു .

അയാള്‍ ചെറുതായി ഒന്ന് ചിരിച്ചു; ഓര്‍മ്മകളില്‍ എവിടെയോ തട്ടിത്തടഞ്ഞു;പിന്നെയും ചിരിച്ചു.

'നിനക്കറിയോ, ഇരുപത്തിയഞ്ചു വര്‍ഷം മുമ്പ് കടം കയറി നാട്ടില്‍ നില്‍ക്കാന്‍ പറ്റാതെ വന്നപ്പോഴാണ് ഞാന്‍ നാട് വിട്ട് ഇവിടെയെത്തിയത്. അന്ന് എനിക്ക് അന്‍പതു ദിനാര്‍ ആയിരുന്നു ശമ്പളം. അന്നത്തെ എണ്ണായിരം രൂപ. അതില്‍ നിന്നും മുടങ്ങാതെ അയ്യായിരം രൂപ വീതം ഞാന്‍ നാട്ടില്‍ അയക്കുമായിരുന്നു'
 
നീണ്ട  ഒരു മൗനത്തിനു ശേഷം അയാള്‍ തുടര്‍ന്നു.

'ഞാന്‍ നാട്ടില്‍ ചെല്ലുമ്പോള്‍ രണ്ടു നേരം മാത്രം ഭക്ഷണം കഴിക്കുന്നത് കണ്ട് മക്കള്‍ ചോദിക്കും. അച്ഛന്‍ ഡയറ്റിലാണോ എന്ന്? ഞാന്‍ വെറുതെ പറയും, അതെ മക്കളെ, അവിടെ എല്ലാ ദിവസവും ഇറച്ചിയുണ്ട്, അത് കഴിച്ചു അച്ഛന് കൊളസ്‌ട്രോള്‍ ആണെന്ന്'- അയാള്‍ ചെറുതായൊന്നു വിതുമ്പി.

'ഡാ, അവരോടു ഞാന്‍ പറഞ്ഞിട്ടുമില്ല, ഇനി പറയുകയുമില്ല, എന്റെ ഒരു നേരത്തെ ആഹാരം മിച്ചംവച്ചാണ് നിങ്ങളെ ഞാന്‍ ഊട്ടിയിരുന്നത് എന്ന'-വിതുമ്പല്‍ ഒരു കരച്ചിലായി 

സുമേച്ചി, നിങ്ങള്‍ വാങ്ങിക്കൂട്ടുന്ന നെക്‌ലേസുകള്‍ അദ്ദേഹത്തിന്റെ വിശന്നുണങ്ങിയ കുടലുകള്‍ കൊണ്ട് ആരോ നെയ്‌തെടുത്തതാണ്

'സാരമില്ല, ചന്ദ്രേട്ടാ, അവര്‍ക്ക് നല്ലൊരു ജീവിതം ആയില്ലേ'-ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു .

'ഏയ് വിഷമമൊന്നുമില്ലടാ. എങ്കിലും ഇടക്കൊക്കെ ചിന്തിച്ചു പോകും, എന്തായിരുന്നു എന്റെ ജീവിതമെന്ന്. പിന്നെ തോന്നും എല്ലാം അവര്‍ക്കു വേണ്ടി അല്ലേ എന്ന്. അങ്ങനെയങ്ങ് ആശ്വസിക്കും'-വല്ലാത്തൊരു നിശ്ശബ്ദതയായിരുന്നു പിന്നീട. 
 
ഇടക്കെപ്പോഴോ ഉറങ്ങിപ്പോയ എന്റെ സ്വപ്നങ്ങളില്‍, അന്ന് മുഴുവന്‍ ഞാന്‍ നാട്ടിലായിരുന്നു. സുമേച്ചിയോടും മക്കളോടും ഞാന്‍ കഥ പറയുകയായിരുന്നു. .നിങ്ങളറിയാത്ത നിങ്ങളുടെ ചന്ദ്രേട്ടന്റെ കഥ. ഒടുവില്‍ ഞാന്‍ പറഞ്ഞു നിര്‍ത്തിയത് ഇങ്ങനെയായിരുന്നു: 'മോനെ നീ കത്തിച്ചു കളയുന്ന പെട്രോള്‍ നിന്റെ അച്ഛന്റെ വിയര്‍പ്പാണ്, മോളെ , നീ ശരീരത്തില്‍ പൂശുന്ന വിലകൂടിയ തൈലത്തിനു നിന്റെ അച്ഛന്റെ വിയര്‍പ്പിന്റെ ഗന്ധമാണ്. സുമേച്ചി, നിങ്ങള്‍ വാങ്ങിക്കൂട്ടുന്ന നെക്‌ലേസുകള്‍ അദ്ദേഹത്തിന്റെ വിശന്നുണങ്ങിയ കുടലുകള്‍ കൊണ്ട് ആരോ നെയ്‌തെടുത്തതാണ്.' 
 
നാലു മണിക്ക് സൂര്യന്‍ ഉദിക്കുന്ന നാടാണ് ഇത്. അതുകൊണ്ടു തന്നെ അതിരാവിലെ ഉണര്‍ന്നു. ചന്ദ്രേട്ടന്‍ കട്ടിലില്‍ ഇല്ല .പകരം ഒരു കവര്‍  ഖുബ്ബൂസും ഒരു കത്തും ഉണ്ടായിരുന്നു.

ചന്ദ്രേട്ടന്‍ ആ കത്തിലൂടെ ഇങ്ങനെ പറഞ്ഞു: 'ഡാ, കവറില്‍ ഖുബ്ബൂസ് ഉണ്ട്. നിനക്ക് ആവശ്യമുള്ളത് കഴിച്ചോ. ബാക്കി അവിടെ വച്ചേയ്ക്ക്, ഞാന്‍ രാത്രിയില്‍ എടുത്തുകൊള്ളാം'.
 
എന്ന് ചന്ദ്രേട്ടന്‍. 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!
 

Follow Us:
Download App:
  • android
  • ios