Asianet News MalayalamAsianet News Malayalam

വാര്‍ഡനെതിരെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക്!

hostel days KM Thomas
Author
Thiruvananthapuram, First Published Dec 4, 2017, 8:47 PM IST

ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ ഇടനാഴി എന്ന് എഴുതാന്‍ മറക്കരുത്. 

hostel days KM Thomas

സി അച്യുതമേനോന്‍ കേരളം ഭരിക്കാന്‍ തുടങ്ങിയ കാലം. തുടര്‍വിദ്യാഭ്യാസത്തിന്  കോഴിക്കോട്ടെ ഒരുപ്രമുഖ കോളേജില്‍ അഡ്മിഷന്‍ കിട്ടി. ആദ്യമായാണ് ഞങ്ങള്‍ വീടുകളില്‍നിന്ന് മാറിതാമസിക്കുന്നത്. നാട്ടില്‍ ഇന്നത്തേതുപോലെ  ഗതാഗത സൗകര്യങ്ങള്‍ ഇല്ലായിരുന്നതിനാല്‍  വിദ്യാഭ്യാസത്തിന് ഹോസ്റ്റലുകളെ ആശ്രയിക്കുകയായിരുന്നു എക പോംവഴി. ആധുനിക സൗകര്യങ്ങളൊന്നും ഞങ്ങള്‍ക്ക് വീട്ടിലും ഉണ്ടായിരുന്നില്ല. വൈദ്യുതിവിളക്കും ഫാനും ഫോണും ഒക്കെ ഞങ്ങള്‍ക്ക് അന്യമായിരുന്നു. നാട്ടിന്‍പുറങ്ങളില്‍നിന്നുള്ള ഞങ്ങളെ ഹോസ്റ്റല്‍ ജീവിതം ശരിക്കും അതിശയിപ്പിച്ചു. 

വൈദ്യുതി കമ്പികളില്‍ കല്ലില്‍കെട്ടിയ കയര്‍ എറിഞ്ഞു വൈദ്യുതി വിച്ഛേദിക്കുക ,തെരുവുവിളക്കുകള്‍ എറിഞ്ഞുപൊട്ടിക്കുക എന്നിവ ഞങ്ങളില്‍ ചിലരുടെ വിനോദമായിരുന്നു. 

ഇതറിയാമായിരുന്നതിനാല്‍ അധികൃതര്‍ കര്‍ക്കശക്കാരനായ യുവവൈദികനെയാണ് വാര്‍ഡനായിട്ട്  നിയോഗിച്ചത്. വിശ്വാസികളായ അന്തേവാസികളുടെ അദ്ധ്യാത്മികവളര്‍ച്ചക്ക് പ്രാര്‍ത്ഥകള്‍ മുടങ്ങാതിരിക്കാന്‍ വയോധികനായ ഒരു പുരോഹിതനെയും ഏര്‍പ്പെടുത്തി.   ഇതരമതസ്ഥരായ കുട്ടികളും ഉള്ളതിനാല്‍ മന:ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമുള്ള മറ്റൊരു വൈദികനെ കൂടെതാമസിപ്പിച്ചു. 

അദ്ദേഹമാകട്ടെ ഈ കന്നാലികുട്ടങ്ങളെ നന്നാക്കിയേ അടങ്ങു എന്നമട്ടില്‍ രാവിലെയും വെകുന്നേരങ്ങളിലും താന്‍ ഗവേഷണവിഷയമാക്കിയതു മുഴവന്‍ പഠിപ്പിച്ചേ അടങ്ങു എന്നമട്ടില്‍ പണി ആരംഭിച്ചു. മുഴുവന്‍ സമയം കളിച്ചുനടന്നിരുന്ന ഞങ്ങള്‍ക്ക് ഇത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. 

മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക്  വാര്‍ഡന്റെ മാത്രമല്ല അധികൃതരുടെ ആകെ മാനമാണ് കെടുത്തിക്കളഞ്ഞത്.

ഈ ജയില്‍ വാസത്തിനറുതിവരുത്താന്‍ പദ്ധതികള്‍ ഞങ്ങള്‍ ഒരോന്നായി പൊടിതട്ടിയെടുത്തു.  സമൂഹത്തിലെ ഉയര്‍ന്ന മേഖലകളില്‍  വിരാജിക്കുന്നതിനാല്‍ അവരുടെയൊക്കെ പേരുകള്‍ മനസ്സില്‍ ഭദ്രമായിരിക്കട്ടെ.

പുലര്‍ച്ചെയും സന്ധ്യക്കുമാണ് മന:ശാസ്ത്ര ക്ലാസുകള്‍. ഹോസ്റ്റലില്‍ ഹാളില്ലാത്തതിനാല്‍ നടുക്കളത്തിലാണ്  മോറല്‍ക്ലാസ് നടന്നിരുന്നത്. പക്ഷെ അവിടെ വെളിച്ചം  ഇല്ലാതിരുന്നതു കൊണ്ട് വൈദ്യുതിവെളിച്ചം അനിവാര്യമായിരുന്നു. വൈദ്യുതിയില്ലെങ്കില്‍ മോറല്‍ ക്ലാസ് ഉപേക്ഷിക്കുക പതിവാണ്. അതിനാല്‍ ക്ലാസിനുമുമ്പ് വൈദ്യുതി കളയാന്‍ ആക്ഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

മന:ശാസ്ത്ര വിദഗ്ധന്‍ മുറിയില്‍നിന്ന് ഇറങ്ങുന്നസമയം കൃത്യമായി അറിയുന്നതിന് നിരീക്ഷണകമ്മിറ്റിയും രൂപീകരിച്ചു. നിരീക്ഷണത്തിനിടെ അവിചാരിതമായാണ് ചാരന്മാര്‍ ആരഹസ്യം  കണ്ടെത്തിയത്.  മന:ശാസ്ത്ര വിദഗ്ധന്‍ എന്തോ മൂക്കിന്നുള്ളില്‍ തിരുകി ആഞ്ഞുവലിക്കുന്നു!

ഇതെന്താണെന്നറിയാനുള്ള ജിജ്ഞാസയില്‍ അന്തേവാസികള്‍ ഓരോ ന്നായി ഇറങ്ങിപുറപ്പെട്ടു. അദ്ദേഹം പ്രാര്‍ത്ഥിക്കുകയായിരുന്നെന്നും, അതല്ല ലഹരിഉപയോ ഗിക്കുകയാണെന്നുമുള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ആഴ്ചകള്‍ നീണ്ട അന്വേഷണ ങ്ങള്‍ക്കൊടുവില്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. അദ്ദേഹം ആസ്മരോഗിയാണെന്നും ഇന്‍ഹെയിലറാണ്  ഉപയോഗിച്ചതെന്നും തെളിഞ്ഞു.

ഒടുവില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് സക്‌സസ്!

ഫുള്‍ മോറല്‍ ക്ലാസ്സിന് തൊട്ടുമുമ്പായി വൈദ്യതി മുടങ്ങാന്‍ തുടങ്ങി. കൃത്യസമയത്ത്' സമയത്ത് തുടര്‍ച്ചയായി വൈദ്യുതിപോകുന്നത് ആരോ ഒപ്പിക്കുന്ന പണിയാണെന്ന് കണ്ടെത്താന്‍ അധികൃതര്‍ക്ക് അന്തേവാസികളെടുത്ത സമയം  വേണ്ടിവന്നില്ല. ഇടനാഴിയിലെ വൈദ്യുതിവിളക്ക് കത്തിക്കുമ്പൊഴാണ് കരണ്ട് പോകുന്നതെന്ന്  അസന്ദിഗ്ധമായി തെളിയിക്കപ്പെട്ടു. തൊട്ടടുത്ത മുറിയിലെ അന്തേവാസിയെ സംശയിക്കാന്‍ സമയം ധാരാളമായിരുന്നു. സംശയം നടപടിയിലേക്കു നീങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുവന്നു. 

കുറ്റം സ്വയം ഏറ്റെടുത്ത് മുന്നോട്ടുവരണ മെന്നായിരുന്നു ഉത്തരവ്. അപകടം മണത്ത സുഹൃത്തുക്കള്‍ നടത്തിയ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക്  വാര്‍ഡന്റെ മാത്രമല്ല അധികൃതരുടെ ആകെ മാനമാണ് കെടുത്തിക്കളഞ്ഞത്.  ഇപ്പോള്‍ കരണ്ടു പോകുന്നത് വാര്‍ഡന്റെ കുളിമുറിയിലെ വൈദ്യുതിവിളക്ക്  കത്തിക്കുമ്പോഴാണ്. 

പരിശോധിച്ചപ്പോള്‍ ആരോ വാര്‍ഡന്റ കുളി മുറിയിലെ വൈദ്യുതി വിളക്കിന്റെയും ഹോള്‍ഡറിനും ഇടയില്‍ നാണയം വെച്ചിരിക്കുന്നു. കുറ്റം പറയരുതല്ലൊ പിന്നീട് വാര്‍ഡന്‍ സ്വന്തം കുളിമുറിയിലെ സ്വിച്ചിടാത്തപ്പോഴൊന്നും  കറണ്ടു പോകാറില്ലായിരുന്നു. 

കാലത്തിന്റെ ദ്രുതമാറ്റങ്ങളില്‍ പലരും നേത്രഗോളത്തിന്റെ പരിധിയില്‍നിന്നും അപ്രത്യക്ഷമായി. ഒരു തിരഞ്ഞുനോട്ടത്തിനുള്ള അവസരംപോലും നല്‍കാതെ,  വസന്തങ്ങളുടെ നൊമ്പരങ്ങള്‍മാത്രം ബാക്കിവെച്ച്. 

'ഇടനാഴി'യില്‍ ഇതുവരെ

ഷിബു ഗോപാലകൃഷ്ണന്‍:  ഒരു പാതിരാ പ്രണയത്തിന്റെ കഥ

ആന്‍സി ജോണ്‍: ഹോസ്റ്റലിനെ വിറപ്പിച്ച ആ ഭരണി!

രാഹുല്‍ രവീന്ദ്ര: ആ കള്ളന്‍ അവനായിരുന്നു; ഹോസ്റ്റലിന്റെ വീരനായകന്‍!​

ഷീബാ വിലാസിനി: പാതിരാത്രിയിലെ കറുത്തരൂപം!

മുഫീദ മുഹമ്മദ് എഴുതുന്നു: കൈവിട്ടുപോയ ഒരു പിറന്നാള്‍ ആഘോഷം!

ഹസ്‌നത് സൈബിന്‍: വിരട്ടി ഡയലോഗുകള്‍ പറയിപ്പിച്ച ചേച്ചിമാര്‍!

അമ്മു സന്തോഷ്: വനിതാ ഹോസ്റ്റലിനകത്ത്  ഒരു 'മീശമാധവന്‍'

സബീഹ് അബ്ദുല്‍കരീം: ആത്മഹത്യയില്‍നിന്നാണ് അവനന്ന് തിരിച്ചുനടന്നത്!

മുസ്തഫലി ചെര്‍പ്പുളശേരി: ഹോസ്റ്റല്‍ മുറിയില്‍ ഒരു  നുഴഞ്ഞുകയറ്റക്കാരന്‍!

സ്മിത അജു: പ്രണയം എന്നാല്‍, എനിക്ക് അമുതയാണ്!

പ്രിന്‍സ് പാങ്ങാടന്‍: എംജി സര്‍വകലാശാലാ ഹോസ്റ്റലിലെ ഇടി; ഒരു ഫ്ലാഷ് ബാക്ക്

ഷാനിൽ ചെങ്ങര: പാളത്തിന്റെ മറ്റൊരറ്റത്ത് അന്നേരം ചിതറികിടപ്പായിരുന്നു ദേവന്‍... ​

റീന സുന്ദരേശന്‍: 'എന്ത് രസാണെന്നോ കൊച്ച്  നടക്കുന്നത് കേള്‍ക്കാന്‍!'

സുമയ്യ ഹിജാസ്: പാറുവമ്മ ഇനി കരയില്ല!

വിനീത പാട്ടീല്‍: ഹോസ്റ്റലില്‍ ഒരു ചക്കമോഷണം!​

മിഷാല്‍: ആ പഴ്‌സില്‍ എന്റെ ജീവിതമായിരുന്നു!

 പ്രസാദ് പൂന്താനം: തല്ലിയതും പോരാ, ഗുണ്ടകള്‍  കുപ്പികളും കൊണ്ടുപോയി!​

ശ്രുതി രാജേഷ് :  സെല്‍ഫിക്കാലത്തിനു മുമ്പുള്ള ഒരു ഹോസ്റ്റല്‍!

റാഷിദ് സുല്‍ത്താന്‍: എഞ്ചിനീയറിംഗ് ഹോസ്റ്റല്‍ ഡാ!

ജുനൈദ് ടി പി തെന്നല : ഞങ്ങള്‍ക്കൊന്നും വെവ്വേറെ പാത്രങ്ങള്‍ ഉണ്ടായിരുന്നില്ല

ആതിര സന്തോഷ്: എങ്കിലും ഹോസ്റ്റല്‍ എനിക്കിഷ്മാണ്!

അപര്‍ണ എസ്: ഒച്ചയില്ലാതെ ഞാന്‍ കരഞ്ഞു!
 

Follow Us:
Download App:
  • android
  • ios