ഒഴിവാക്കി ആര്‍സിബി, ന്യൂ ബോളില്‍ പോരെന്ന് രോഹിത് ശര്‍മ്മയും; ഒടുവില്‍ ഉഗ്രന്‍ തിരിച്ചുവരവുമായി സിറാജ്

ഐപിഎല്‍ 2025 സീസണില്‍ തന്‍റെ പഴയ തട്ടകമായ ചിന്നസ്വാമിയിലേക്കുള്ള ആദ്യ മടങ്ങിവരവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ എറിഞ്ഞ് വിറപ്പിച്ച് മത്സരത്തിലെ താരമായിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ മുഹമ്മദ് സിറാജ്. 

Share this Video

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ സ്ക്വാഡില്‍ നിന്ന് തഴയപ്പെട്ട താരം. പേസര്‍ എന്ന നിലയില്‍ ആദ്യ ഓവറുകളിലെ ഇംപാക്ടിനെ ചൊല്ലി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ തന്നെ സംശയം പ്രകടിപ്പിച്ച കളിക്കാരന്‍. എന്നാലാ താരം ഐപിഎല്‍ 2025 സീസണില്‍, മറ്റൊരു കുപ്പായത്തില്‍, തന്‍റെ പഴയ തട്ടകമായ ചിന്നസ്വാമിയിലേക്കുള്ള ആദ്യ മടങ്ങിവരവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ എറിഞ്ഞ് വിറപ്പിച്ച് മത്സരത്തിലെ താരമായി. മറ്റാരുമല്ല, ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ മുഹമ്മദ് സിറാജ്. 

Related Video