
ബെംഗളൂവിന്റെ ക്ലൈമാക്‌സ് ശുഭമാകില്ലെ?
ബാറ്റിംഗ് നിരയിലെ പേരുകളോടും അവര്‍ സീസണില്‍ പുറത്തെടുത്ത സമാനതകളില്ലാത്ത ഹാര്‍ഡ് ഹിറ്റിങ്ങ് പ്രകടനങ്ങളോടും നീതിപുലര്‍ത്താത്ത കാഴ്ചയായിരുന്നു ഇന്നലെ
വിജയങ്ങള്‍ ടീമുകള്‍ക്ക് സമ്മാനിക്കുന്ന മൊമന്റമുണ്ട്. അതുപോലെ തന്നെയാണ് തോല്‍വിയും ഇടവേളകളും. പരിചിതമായ ക്ലൈമാക്സിലേക്ക് ഇത്തവണ നീങ്ങാൻ ബെംഗളൂരു ആഗ്രഹിക്കുന്നുണ്ടാകില്ല. പക്ഷേ, അത്തരമൊരു യാത്രയ്ക്കാണോ ലക്നൗവില്‍ ഇന്നലെ തുടക്കമിട്ടതെന്ന് ആശങ്ക ഉയര്‍ന്നിരിക്കുന്നു. തോല്‍വി മാത്രമല്ല, തോല്‍വിയുടെ വലിപ്പവും കണക്കാക്കണം. ഇതിനോട് കൂട്ടിവായിക്കാൻ ചില തിരിച്ചടികളുമുണ്ട്.