ഫോമിലേക്ക് മടങ്ങാൻ റിഷഭ് പന്ത് എന്ത് ചെയ്യണം?

റിഷഭ് പന്തെന്ന നായകൻ സീസണില്‍ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെക്കുമ്പോള്‍, അയാളിലെ ബാറ്റര്‍ ശരാശരിക്കും ഒരുപാട് താഴെ പോയിരിക്കുന്നു

Share this Video

ക്രീസില്‍ 360 ഡിഗ്രിയില്‍ കറങ്ങിയും തിരിഞ്ഞും മറിഞ്ഞും ഏത് പന്തും ബൗണ്ടറി പായിക്കുന്ന ഒരു പന്തുണ്ടായിരുന്നു. ആ അഗ്രസീവ് അപ്രോച്ചായിരുന്നു പന്തിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയതും. ഒരു കൂറ്റൻ ഇന്നിങ്സ് ആവശ്യമില്ല എല്ലാം തിരിച്ചുവരാൻ. 

ജൂണില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വരുന്നു, വിദേശ വിക്കറ്റുകളില്‍ പന്ത് എത്രത്തോളം അപകടകാരിയാണെന്ന് പറഞ്ഞ് അറിയിക്കേണ്ടതില്ല. ലക്നൗ കുപ്പായത്തില്‍ മത്രമല്ല ഇന്ത്യയ്ക്കും ആവശ്യമുണ്ട് പന്തിന്റെ തിരിച്ചുവരവ്. സമ്മര്‍ദങ്ങളുടെ കുപ്പായം അഴിച്ചുവെച്ച് നേര്‍ക്കുവരുന്ന പന്തിനെ മാത്രം നേരിടാൻ തയാറാകണം, തന്റെ ഷോട്ടുകളിലുള്ള ആത്മവിശ്വാസം തുടരണം.

Related Video