Asianet News MalayalamAsianet News Malayalam

'ഇനി ഉത്തരം' കരുത്തുള്ള ഇമോഷണൽ ത്രില്ലർ

'ഇനി ഉത്തരം' വ്യത്യസ്തമാകുന്നത് ലോജിക് ഉള്ള തിരക്കഥയുള്ളത് കൊണ്ടാണെന്നാണ് നിർമ്മാതാവ് വരുൺ രാജ് പറയുന്നത്. "പഞ്ച് ഉള്ള ഒരു ഇമോഷണൽ ത്രില്ലർ" എന്നാണ് വരുൺ സിനിമയെ വിശേഷിപ്പിക്കുന്നത്.

First Published Oct 6, 2022, 12:03 PM IST | Last Updated Oct 6, 2022, 12:03 PM IST

അപർണ ബാലമുരളി പ്രധാനകഥാപാത്രമാകുന്ന 'ഇനി ഉത്തര'ത്തിലൂടെ ആദ്യമായി സ്വതന്ത്ര സംവിധായകനാകുകയാണ് സുധീഷ് രാമചന്ദ്രൻ. സഹോദരങ്ങളായ അരുൺ രാജിന്റെയും വരുൺ രാജിന്റെയും ആദ്യ നിർമ്മാണ സംരംഭവുമാണ് ഒക്ടോബർ ഏഴിന് റിലീസാകുന്ന ക്രൈം തില്ലർ.