അമ്മ കുഴിച്ച ചതിക്കുഴിൽ വീണ് അഭി. പത്തരമാറ്റ് സീരിയൽ റിവ്യൂ
അനന്തപുരിയിൽ നവ്യയുടെ അഞ്ചാംമാസ ചടങ്ങുകൾ നടക്കുകയാണ്. വന്ന അതിഥികൾക്കെല്ലാം കുടിക്കാനായി ജ്യൂസ് എടുക്കാൻ ദേവയാനി ജലജയോട് പറയുന്നു. ജാനകിയേയും അനാമികയെയും കൂട്ട് പിടിച്ച് ജലജ ജ്യൂസിൽ ചൊറിച്ചിലിനുള്ള പൊടി കൂടി കലർത്തുന്നു. ഇനി പുതിയ കഥ.
ചൊറിച്ചിലിനുള്ള പൊടി ചേർത്ത ജ്യൂസുമായി ജലജ പൂമുഖത്തേക്ക് വരുന്നു. സ്നേഹം നടിച്ച് ജ്യൂസ് നേരെ നവ്യക്ക് കൊടുക്കുന്നു. ഈ ജ്യൂസ് കുടിക്കുന്നതും നവ്യയുടെ ദേഹമാസകലം ചൊറിയുമെന്നും അത് കണ്ട് രസിക്കാമെന്നുമായിരുന്നു വില്ലത്തികളുടെ മനസ്സിലിരുപ്പ്. പക്ഷെ പണി നൈസ് ആയിട്ട് പാളി. നവ്യക്ക് കൊടുത്ത ജ്യൂസ് നവ്യ നേരെ അഭിക്ക് കൊടുത്തു. ഓ... ജലജയുടെ ആ കള്ള സ്നേഹം കണ്ടപ്പോഴേ തോന്നിക്കാണും നവ്യക്ക് അതിലൊരു വശപ്പിശക്. ആ തോന്നൽ ശെരിയായിരുന്നു. അഭി ജ്യൂസ് കുടിച്ചതും തുടങ്ങിയില്ലേ ചൊറിച്ചിൽ. ദേഹമാസകലം ചൊറിച്ചിൽ. അയ്യോ അഭിക്ക് ഇരിക്കപ്പൊറുതി ഉണ്ടായില്ല അവിടെ ..അത്രയും ചൊറിച്ചിൽ. ഇപ്പൊ വരാമേ എന്നും പറഞ്ഞ് അഭി നേരെ മുറിയിലേക്ക് ഓടിപ്പോയി. ആ ഓട്ടം കണ്ടപ്പോഴേ നവ്യക്ക് ഏതാണ്ട് കാര്യം പിടി കിട്ടിയ മട്ടാണ്. കുടിക്കാൻ തന്ന ജ്യൂസിൽ ജലജ പണി ഒപ്പിച്ചിരുന്നു എന്ന് നവ്യക്ക് മനസ്സിലായി.