ദേവയാനി മാറിയത് അറിയാതെ ജലജയുടെ ഉടായിപ്പ് പ്ലാനിങ്ങുകൾ. പത്തരമാറ്റ് സീരിയൽ റിവ്യൂ

നന്ദു വീട്ടിൽ ഇടയ്ക്കിടെ വരുന്നത് ഇഷ്ട്ടപ്പെടാത്ത അനാമിക ദേവയാനിയോട് പരാതി പറയാൻ പോകുന്നു. എന്നാൽ തനിക്ക് നന്ദുവിനോട് ഇങ്ങോട്ട് വരേണ്ടെന്ന് പറയാനാവില്ലെന്നും നയനക്ക് അത് ഇഷ്ട്ടപ്പെടില്ലെന്നും ദേവയാനി അനാമികയോട് പറയുന്നു.  ഇനി പുതിയ കഥ 

Share this Video


അനാമിക പറയുന്നതെല്ലാം നയന കേൾക്കുന്നുണ്ടായിരുന്നു . എന്റെ അനിയത്തിക്ക് ആരെയും പേടിയില്ലെന്നും ചങ്കുറപ്പ് ഉള്ളതുകൊണ്ടാണ് അവൾ പോലീസ് ജോലിക്ക് പോകുന്നതെന്നും നയന അനാമികയോട് തുറന്നടിക്കുന്നു . മാത്രമല്ല ഞങ്ങൾക് കാണാൻ തോന്നുമ്പോ അവൾ ഇങ്ങോട്ട് വരുമെന്നും വന്നില്ലെങ്കിൽ വിളിച്ചുവരുത്തുമെന്നും നയന അനാമികയോട് പറഞ്ഞു . 

അതേസമയം അഭി ഇപ്പോഴും എങ്ങനെ അടുത്ത ഉടായിപ്പ് നടത്താം എന്ന പ്ലാനിങ്ങിലാണ്. നവ്യ അവനെ എത്ര പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചിട്ടും അവന് ഒരു മാറ്റവുമില്ല. നവ്യയും കുഞ്ഞും അവന് ബാധ്യതയാണ് എന്ന രീതിയിലാണ് അവന്റെ പെരുമാറ്റം. അതേസമയം ജലജ ദേവയാനിയോട് നയനയെ പുറത്താക്കാനുള്ള പ്ലാൻ പറഞ്ഞു കൊടുക്കുകയാണ്. എങ്ങനെയും നയനയെ കള്ളകേസിൽ കുടുക്കാമെന്നും അങ്ങനെ വരുമ്പോൾ ആദർശ് അവളെ വെറുക്കുമെന്നും ആ വഴി അവളെ പുറത്താക്കാമെന്നും ജലജ ദേവയാനിയോട് പറയുന്നു. എന്നാൽ ഞാൻ ജീവനോടെ ഉള്ളപ്പോൾ എന്റെ മരുമകളെ വേദനിപ്പിക്കാൻ ഞാൻ അനുവദിക്കില്ലെന്നും, അവളെയും ആദർശിനെയും പിരിക്കാൻ ഞാൻ സമ്മതിക്കില്ലെന്നും ദേവയാനി മനസ്സുകൊണ്ട് തീരുമാനിക്കുന്നു.

Related Video