നയനയെ കുരുക്കാൻ വീണ്ടും ജലജയുടെ ഉടായിപ്പ് പ്ലാനിങ്ങുകൾ. പത്തരമാറ്റ് സീരിയൽ റിവ്യൂ

നെക്‌ലേസ് ഒളിപ്പിച്ച് വെച്ച്  നയനയെ കള്ളിയാക്കാനുള്ള ജലജയുടെ തന്ത്രവും പാളി . ദേവയാനി തന്റെ മരുമകളെ ആ ചതിയിൽ നിന്നും ആരുമറിയാതെ രക്ഷപ്പെടുത്തി.  ഇനി പുതിയ കഥ 

Share this Video

ജലജയുടെ പണി പാളിയ മുഖം കണ്ട് ആസ്വദിക്കുകയാണ് ദേവയാനി. തന്റെ മരുമകൾ ഡിസൈൻ ചെയ്ത നെക്‌ളേസ്‌ അവൾ തന്നെ ഇട്ട് നിൽക്കുന്ന ഫോട്ടോ ദേവയാനി ജലജക്ക് കാണിച്ചുകൊടുക്കുന്നു. എന്തൊക്കെ പറഞ്ഞാലും നയന ചെയ്ത ഡിസൈൻ ഗംഭീരമായിട്ടുണ്ടെന്നും കുറ്റം പറയാനാവില്ലെന്നും ദേവയാനി ജലജയോട് പറയുന്നു .
എന്നാൽ നയന വീണ്ടും സ്റ്റാർ ആയ നിരാശയിലാണ് ജലജയും അനാമികയും. എങ്ങനെ ആണ് ആ നെക്‌ലേസ് മാറിയതെന്ന് അവർക്ക് പിടികിട്ടിയതേ ഇല്ല .എന്നാൽ ദേവയാനി അത് താൻ വിദഗ്ദ്ധമായി മാറ്റിയതിനെക്കുറിച്ച് ഓർക്കുകയാണ്. 

Related Video