
ഹാസ്യതാരത്തിൽ നിന്ന് സ്വഭാവ നടനിലേക്കുള്ള ദൂരം
സുരാജ് വെഞ്ഞാറമൂടെന്ന പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ഇരച്ചുകയറി വരുന്ന ഒട്ടേറെ കഥാപത്രങ്ങളുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ സിനിമ എമ്പുരാൻ തിയേറ്ററുകളിൽ എത്തിയപ്പോൾ സജനചന്ദ്രൻ എന്ന വേഷത്തിൽ സുരാജ് വെഞ്ഞാറമൂടെത്തിയിരുന്നു,അതേദിവസം തമിഴിൽ ചിയാൻ വിക്രമിന്റെ എസ് യു അരുൺ കുമാർ സംവിധാനം ചെയ്ത വീര ധീര സൂരനിൽ കണ്ണൻ എന്ന കഥാപാത്രമായി സുരാജ് തിളങ്ങി.