Asianet News MalayalamAsianet News Malayalam

പുകവലിക്കും മദ്യപാനത്തിനും ജനിതകപരമായ ബന്ധം, പുതിയ പഠനം പുറത്ത്

34 ലക്ഷം പേരിൽ‌ നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തൽ. ഈ വിഷയമവുമായി ബന്ധപ്പെട്ട് നടന്ന ഏറ്റവും വലിയ പഠനമാണിത്

ലോകത്തിലേറ്റവുമധികം ആളുകളുടെ ജീവനെടുക്കുന്ന ദുശ്ലീലങ്ങളാണ് പുകവലിയും മദ്യപാനവും. പുകവലി മൂലം ഓരോ വർഷവും മരണപ്പെടുന്നത് 80 ലക്ഷം മനുഷ്യരാണ്. 200ലേറെ ആരോ​ഗ്യപ്രശ്നങ്ങളാണ് മദ്യപാനം മൂലമുണ്ടാകുന്നത്. അമിത മദ്യപാനം മൂലം ഓരോ വർഷവും മരണപ്പെടുന്നതാകട്ടെ 30 ലക്ഷം മനുഷ്യരും. മദ്യപാനത്തിനും പുകവലിക്കും ജനിതകപരമായ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. 34 ലക്ഷം പേരിൽ‌ നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തൽ. ഈ വിഷയമവുമായി ബന്ധപ്പെട്ട് നടന്ന ഏറ്റവും വലിയ പഠനമാണിത്. നേച്ചർ മാ​ഗസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്.