കശ്മീരില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ദില്ലി പ്രസ്‌ക്ലബ് അനുവദിച്ചില്ലെന്ന് പരാതി

പുനഃസംഘടനയ്ക്ക് ശേഷം കശ്മീര്‍ സന്ദര്‍ശിച്ച് വനിതാസംഘടന, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ദില്ലിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ അനുവദിച്ചില്ലെന്ന് പരാതി. ജനാധിപത്യ മഹിള അസോസിയേഷന്‍ നേതാവ് മൈമുന മൊല്ല, സിപിഐ (എംഎല്‍) നേതാവ് കവിത കൃഷ്ണന്‍, നാഷണല്‍ അലൈന്‍സ് ഓഫ് പീപ്പിള്‍സ് നേതാവ് വിമല്‍ ഭായ് എന്നിവരാണ് കശ്മീരിലെ ഉള്‍ഗ്രാമങ്ങള്‍ പോലും സന്ദര്‍ശിച്ച് ആളുകളുടെ പ്രതികരണം പകര്‍ത്തിയത്.
 

Video Top Stories