
തൊഴിലിടത്തിൽ നിന്നും ഗ്രാറ്റുവിറ്റിക്ക് 5 വർഷം കാത്തിരിക്കണോ? പുതിയ തൊഴിൽ നിയമം പറയുന്നതെന്ത്?
കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും ഫിക്‌സഡ് ടേം ജീവനക്കാര്‍ക്കും ആശ്വാസത്തിന് വക നൽകുന്നതാണ് പുതിയ തൊഴിൽ നിയമങ്ങൾ. രാജ്യത്ത് പുതിയ തൊഴില്‍ ചട്ടങ്ങള്‍ നടപ്പിലാകുന്നതോടെ ജീവനക്കാര്‍ക്ക് വലിയ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴില്‍ മേഖലയും. സ്ഥിരനിയമനം ലഭിച്ചവര്‍ക്കും ഒരു വര്‍ഷത്തെ സേവനത്തിന് ശേഷം ഗ്രാറ്റുവിറ്റി ലഭിക്കുമോ എന്ന സംശയം വ്യാപകമാണ്. ഇതേക്കുറിച്ച് അറിയേണ്ടതെല്ലാം.