Asianet News MalayalamAsianet News Malayalam

V.N Vasavan : താടി താങ്ങാൻ കഴിയാത്തവരാണ് അങ്ങാടി താങ്ങുന്നത്.. കോൺ​ഗ്രസിനെതിരെ വാസവൻ

രാഷ്ട്രീയ അജണ്ട വച്ചുള്ള നീക്കങ്ങളെ അങ്ങനെ തന്നെ നേരിടും

First Published Mar 22, 2022, 5:15 PM IST | Last Updated Mar 22, 2022, 5:15 PM IST

സിൽവർ ലൈൻ സമരത്തിൽ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി വി.എൻ വാസവൻ. ഇനിയൊരു വിമോചന സമരത്തിന് കോൺഗ്രസിന് കരുത്തില്ലെന്നും ,താടി താങ്ങാൻ കഴിയാത്തവർ എങ്ങനെ അങ്ങാടി താങ്ങുമെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ അജണ്ട വച്ചുള്ള നീക്കങ്ങളെ അങ്ങനെ തന്നെ നേരിടും. എന്ത് വന്നാലും സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.