
തിരിച്ചുവിളിച്ച അഭിഷേകിനെക്കൊണ്ട് കയ്യടിപ്പിച്ചു! ഹർലീന്റെ മാസ് മറുപടി
സ്വന്തം ടീം തന്നെ അവിശ്വസിക്കുക, മൈതാനത്ത് നിന്ന് തിരിച്ചുവിളിക്കുക. ഇത്രത്തോളം അപമാനവും നിരാശയും അനുഭവിക്കുന്ന ഒരു സന്ദര്‍ഭം ഉണ്ടായേക്കില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ബുധനാഴ്ച രാത്രി യുപി വാരിയേഴ്‌സ് താരം ഹര്‍ലീൻ ഡിയോൾ കടന്നുപോയത് സമാനമായ വൈകാരിക നിമിഷങ്ങളിലൂടെയായിരുന്നു. പക്ഷേ, തിരിച്ചുവരവ് സംഭവിച്ചു, 24 മണിക്കൂറിനുള്ളില്‍ തന്നെ.