
ഭൂകമ്പത്തിലും സുരക്ഷിതം, ചില്ലറക്കാരനല്ല ദുബൈയുടെ ലൂപ്പ് പദ്ധതി
ഭൂഗർഭ പാതയുടെ നിർമാണത്തിന് ദുബൈ റോഡ് ഗതാഗത അതോറിറ്റിയും ഇലോൺ മസ്കിന്റെ ബോറിങ് കമ്പനിയും കരാറിൽ ഒപ്പിട്ടു
ദുബൈ: ദുബൈ നഗരത്തിലെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭൂഗർഭ ഗതാഗത സംവിധാനമായ ദുബൈ ലൂപ് പദ്ധതി പ്രഖ്യാപിച്ചു. ഭൂഗർഭ പാതയുടെ നിർമാണത്തിന് ദുബൈ റോഡ് ഗതാഗത അതോറിറ്റിയും ഇലോൺ മസ്കിന്റെ ബോറിങ് കമ്പനിയും കരാറിൽ ഒപ്പിട്ടു. പദ്ധതിയുടെ വിശദാംശങ്ങൾ ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വെളിപ്പെടുത്തി. അതിശയകരമായ സംവിധാനമായിരിക്കുമിതെന്നും ഒരിക്കൽ അനുഭവിച്ചവർ അതിഷ്ടപ്പെടുമെന്നും ഇലോൺ മസ്ക് പറഞ്ഞു.