
സൗദിയിൽ തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ചു, ഇതൊക്കെയാണ് നിയമലംഘകർക്കുള്ള പുതിയ പിഴകൾ
സൗദിയിൽ തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ചു. നിയമലംഘനങ്ങൾക്കുള്ള പിഴകളിലാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മാറ്റം വരുത്തിയത്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ബാധകമായ നിയമങ്ങളിലാണ് മാറ്റം. വലിപ്പത്തിനനുസരിച്ചും ആകെയുള്ള തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ചും സ്ഥാപനങ്ങളെ എ, ബി, സി എന്ന് തിരിച്ചാണ് നടപടി.