Asianet News MalayalamAsianet News Malayalam

ചന്ദ്രയാൻ 3; അറിയാം ഇന്ത്യയുടെ ചാന്ദ്രസ്വപ്നങ്ങൾ

ചന്ദ്രയാൻ 3 യാത്ര തുടങ്ങാൻ മണിക്കൂറുകൾ മാത്രം; ലക്ഷ്യം ലൂണാർ സോഫ്റ്റ് ലാന്റിങ്, അറിയാം ഇന്ത്യയുടെ ചാന്ദ്രസ്വപ്നങ്ങൾ

First Published Jul 13, 2023, 3:06 PM IST | Last Updated Jul 13, 2023, 3:06 PM IST

വിക്ഷേപണത്തിന് സജ്ജമായിരിക്കുകയാണ് ഇന്ത്യയുടെ ചന്ദ്രയാൻ 3. വിക്ഷേപണത്തിന് മുന്നോടിയായ കൗണ്ട് ഡൗൺ തുടങ്ങി. ഐഎസ്ആർ‌ഒയുടെ ഏറ്റവും കരുത്തുറ്റ എൽവിഎം 3 റോക്കറ്റിലേറിയാണ് ചാന്ദ്രയാൻ 3 ദൗത്യത്തിലേക്ക് കുതിക്കുക

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ് വിക്ഷേപണം. മുൻ ദൗത്യങ്ങളിലെ പരാജയമുൾക്കൊണ്ട് കൂടുതൽ സജ്ജീകരണങ്ങളോടെയാണ് ചാന്ദ്രയാൻ 3 യാത്രയ്ക്കൊരുങ്ങുന്നത്.