ചെങ്കോട്ടയെന്ന് സിപിഎം കരുതിയ ആലത്തൂര്‍ കൈവിട്ടതെങ്ങനെ?

ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലമായിരുന്ന കാലത്തും പിന്നീട് പുനര്‍നിര്‍ണ്ണയത്തിലൂടെ ആലത്തൂരായപ്പോഴും ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്ന് ആലത്തൂരിലാണ് 160000ലധികം വോട്ടുകള്‍ക്ക് യുഡിഎഫിലെ രമ്യ ഹരിദാസ് ജയിച്ചത്. ആദ്യമേ പ്രചാരണം തുടങ്ങിയ പി കെ ബിജുവിനെ വിസിറ്റിംഗ് എംപിയെന്ന് പ്രചരിപ്പിച്ച്, രമ്യയെ മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലുമെത്തിച്ച് പ്രചാരണം ശക്തമാക്കുകയായിരുന്നു യുഡിഎഫ്. അട്ടിമറി വിജയത്തിന്റെ കാരണങ്ങള്‍ ഇതൊക്കെയാണ്.

Video Top Stories