
ആറ് സെക്കൻഡില്‍ അത്ഭുതം, ചരിത്രം; യമാല്‍ മാജിക്ക്
മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് ബെൻഫിക്കയുടെ പോസ്റ്റിലേക്ക് യമാല്‍ സാവധാനം പന്തുമായി നീങ്ങുകയായിരുന്നു. ബെൻഫിക്കയുടെ പ്രതിരോധനിരയുടെ കണ്ണുകള്‍ അവന്റെ ബൂട്ടുകളില്‍. പെട്ടെന്ന് അവന്റെ കാലുകള്‍ക്ക് വേഗത കൈവരിക്കുന്നു. ഒരു അസാധാരണ നിമിഷത്തിന്റെ തുടക്കമായിരുന്നു അത്. ഒരു ചരിത്രം പിറക്കാൻ പോകുന്നതിന്റെ മുന്നറിയിപ്പും..