
അഗ്രസീവ് വേർഷനില്‍ വിരാട് കോഹ്‌ലി; അപ്‌ഗ്രേഡ് 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടോ?
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കോഹ്‌ലിക്കൊരു ശൈലി ഉണ്ട്. റിസ്ക്ക് ഫ്രീ ക്രിക്കറ്റ്. അർദ്ധ സെഞ്ചുറി കടക്കുന്നതുവരെ അയാളില്‍ നിന്ന് ഒരു അറ്റാക്കിങ് ഷോട്ട് ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. പക്ഷേ, ദക്ഷിണാഫ്രിക്കൻ പരമ്പര മുതല്‍ മേല്‍പ്പറഞ്ഞ കോഹ്‌ലിയല്ല ക്രീസില്‍ നിലകൊള്ളുന്നത്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബാറ്റ് ചെയ്യുന്ന കോഹ്‌ലിയേക്കാള്‍, കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കുന്ന കോഹ്‌ലി.