
'ട്രംപിൻ്റെ വാക്കിന് വിലയില്ല'! ഭീഷണികൾക്കിടയിലും പതറാതെ ഇറാനിയൻ അതിജീവനം
അനിശ്ചിതത്വത്തിന്റെ ആറാം മാസത്തിലേക്ക് കടക്കുന്ന യുഎസ്-ഇറാൻ സംഘർഷത്തിൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തുടർച്ചയായ മുന്നറിയിപ്പുകൾക്കും പ്രസ്താവനകൾക്കും ഇനി വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്ന നിലപാടിലേക്ക് മാറിയിരിക്കുകയാണ് സാധാരണക്കാരായ ഇറാനിയൻ ജനത.