
തിരിച്ചുവരുമോ സഞ്ജു? വൈഭവ് കാത്തിരിക്കുന്നു! രണ്ടിലൊന്ന് ഇന്നറിയാം
സഞ്ജുവിന്റെ കരിയറില്‍ പലകുറി കണ്ട കാഴ്ചയായിരുന്നു അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ആവർത്തിച്ചത്. ജോഫ്ര ആർച്ചര്‍ കാണിച്ചു തന്ന വഴി ഒമര്‍സായി പിന്തുടർന്നുവെന്ന് മാത്രം. എട്ട് പന്തില്‍ പത്ത് റണ്‍സില്‍ അവസാനിച്ച തിരിച്ചുവരവ് കരിയറിനെ തുലാസിലാക്കുന്ന ഒന്നായിരുന്നു. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20ക്ക് ഡല്‍ഹിയില്‍ കളമൊരുങ്ങുമ്പോള്‍, സഞ്ജുവിന് എത്രത്തോളം നിർണായകമാണ്?