മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിന്റെ മാറ്റിനടിയിലായിരുന്നു വീടിന്റെ താക്കോൽ. ഈ താക്കോലിന്റെ സ്ഥാനം മാറിയത് ശ്രദ്ധയിൽപ്പെട്ടതോടെ വീടിന്റെ മുകൾ നിലയിലടക്കം മിഥുൻ പരിശോധന നടത്തി.
- Home
- News
- Kerala News
- Malayalam News Live Updates: താക്കോൽ വെച്ചത് സ്കൂട്ടറിന്റെ മാറ്റിനടിയിൽ, രാത്രി 11 മണിക്ക് ഭക്ഷണം കഴിക്കാനെത്തി, സ്ഥാനം മാറിയപ്പോൾ സംശയം, പൊലീസ് ഓഫീസറുടെ വീട്ടിൽ വൻകവർച്ച
Malayalam News Live Updates: താക്കോൽ വെച്ചത് സ്കൂട്ടറിന്റെ മാറ്റിനടിയിൽ, രാത്രി 11 മണിക്ക് ഭക്ഷണം കഴിക്കാനെത്തി, സ്ഥാനം മാറിയപ്പോൾ സംശയം, പൊലീസ് ഓഫീസറുടെ വീട്ടിൽ വൻകവർച്ച

കേരള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സംസ്ഥാന കോൺഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാൻഡിൽ ധാരണ. അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാൻ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്.
Malayalam News Live:താക്കോൽ വെച്ചത് സ്കൂട്ടറിന്റെ മാറ്റിനടിയിൽ, രാത്രി 11 മണിക്ക് ഭക്ഷണം കഴിക്കാനെത്തി, സ്ഥാനം മാറിയപ്പോൾ സംശയം, പൊലീസ് ഓഫീസറുടെ വീട്ടിൽ വൻകവർച്ച
Malayalam News Live:പ്രധാനമന്ത്രി ഈ മാസം 15 ന് യുഎഇയിലേക്ക്; യുഎഇ പ്രസിഡന്റുമായി ഉഭയകക്ഷി വിഷയങ്ങളിൽ ചർച്ച നടത്തും
മെയ് 15 മുതൽ 20 വരെ നീളുന്ന ലോകപര്യടനത്തിന്റെ തുടക്കത്തിലാണ് യുഎഇ സന്ദർശനം.
Malayalam News Live:കുടുംബവഴക്കിനിടെ അമ്മ ബോധരഹിതയായി വീണു, സംഭവം അറിഞ്ഞെത്തിയ അനുജൻചേട്ടനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു, പിന്നാലെ അറസ്റ്റിൽ
കുടുംബതർക്കത്തിനിടയിൽ സഹോദരനെ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച യുവാവിനെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു
Malayalam News Live:സംസ്ഥാനത്ത് മദ്യത്തിന് വില കുറച്ചു, ജനപ്രിയ ബ്രാൻഡുകൾക്ക് 10 മുതൽ 50 രൂപവരെ കുറഞ്ഞു
മദ്യ കമ്പനികൾ വില കുറയ്ക്കാൻ തയ്യാറായിയെന്ന് ബെവ്കോ. ഇന്ന് മുതൽ വിലകുറവ് നിലവിൽ വന്നു.
Malayalam News Live:'പ്രതിപക്ഷ നേതാക്കളോട് ബഹുമാനം കാണിക്കുന്നത് മാതൃക'; വിജയ് അണ്ണാദുരൈയെ പോലെയെന്ന് വൈക്കോ
പ്രതിപക്ഷ നേതാക്കളോട് പോലും ബഹുമാനം കാണിക്കുന്ന അണ്ണാദുരൈ മാതൃകയാണ് വിജയ് പിന്തുടരുന്നതെന്നും വൈക്കോ പറഞ്ഞു.
Malayalam News Live:വീട്ടുമുറ്റത്ത് നിന്ന് വലിച്ചുകൊണ്ടുപോയി, ഉടുമുണ്ടുരിഞ്ഞ് തെങ്ങിൽ കെട്ടി മൂക്കിന്‍റെ അസ്ഥി പൊട്ടുന്ന അടി; വയോധികന് അയൽവാസികളുടെ മർദനം
മുൻ വൈരാഗ്യത്തിന്‍റെ പേരിൽ വയോധികനെ അയൽവാസിയും കുടുംബാംഗങ്ങളും ചേർന്ന് തെങ്ങിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു
Malayalam News Live:'പശ്ചിമേഷ്യൻ യുദ്ധം ലോകം കണ്ട വലിയ പ്രതിസന്ധി, ഊർജ ഉപയോഗം കരുതലോടെ വേണം'; 7 നിർദേശങ്ങൾ ആവർത്തിച്ച് മോദി
ഊർജ്ജ ഉപയോഗം കരുതലോടെ വേണമെന്ന് ആവശ്യപ്പെട്ട മോദി ലോകം കണ്ട വലിയ പ്രതിസന്ധിയാണ് പശ്ചിമേഷ്യൻ യുദ്ധമെന്നും കൂട്ടിച്ചേർത്തു.
Malayalam News Live:യുവാവിന്‍റെ പാസ്പോർട്ട് തിരിച്ചയച്ച പോസ്റ്റുമാന് മർദനം, മൂന്ന് ഡിവൈഫ്ഐ പ്രവർത്തകർക്കെതിരെ കേസ് എടുത്ത് പൊലീസ്
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോസ്റ്റ്മാനെ റോഡിൽതടഞ്ഞ് ക്രൂരമായ് മർദിച്ചു. പത്തനാപുരം നടുക്കുന്ന് പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാൻ വിളക്കുടി വിജയലയത്തിൽ വിഷ്ണു എം. പിള്ളയെ ആണ് സത്യൻമുക്കിന് സമീപം സംഘംചേർന്ന് മർദിച്ചത്
Malayalam News Live:ലൈഫ് മിഷൻ വീടിന്റെ മൂന്നാം ഗഡു അനുവദിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട് വിഇഒ, വിജിലൻസിനെ അറിയിച്ച് പരാതിക്കാരൻ, കൈയ്യോടെ പിടിയിൽ
പണം കൈമാറുന്നതിനിടെയാണ് വിജിലൻസ് ഇൻവെസ്റ്റിഗേഷൻ- രണ്ട് ഡിവൈഎസ്പി ദിലീപിൻെറ നേതൃത്വത്തിൽ പിടികൂടിയത്.
Malayalam News Live:കോഴിക്കോട് ആർത്തലച്ച് വേനൽമഴ എത്തി, മിന്നല്‍ ചുഴലിയിലും ശക്തമായ കാറ്റിലും പലയിടത്തും നാശനഷ്ടം; മരങ്ങൾ കടപുഴകി, വൈദ്യുതി തടസ്സപ്പെട്ടു
കോഴിക്കോട് ജില്ലയിൽ ആഞ്ഞടിച്ച വേനൽമഴയിലും മിന്നൽ ചുഴലിയിലും വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ചെയ്തപ്പോൾ, ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്ന് അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു
Malayalam News Live:'യുവാക്കളോട് പ്രധാനമന്ത്രി മറുപടി പറയണം' നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേട്; പരാതികൾ കേന്ദ്രത്തിനെതിരെ ആയുധമാക്കി പ്രതിപക്ഷം
നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികൾ കേന്ദ്രത്തിനെതിരെ ആയുധമാക്കി പ്രതിപക്ഷം
Malayalam News Live:തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ശൈലിയുമായി മുഖ്യമന്ത്രി വിജയ്; സ്റ്റാലിന് പിന്നാലെ വൈക്കോയുടെയും എസ് രാമദാസിന്റെയും വീടുകളിൽ സന്ദർശനം നടത്തി
സ്റ്റാലിന് പിന്നാലെ വൈക്കോയെയും എസ് രാമദാസിനെയും ആണ് വീടുകളിലെത്തി കണ്ടത്. വൈക്കോയുടെ വീട്ടിൽ ഹൃദ്യമായ രംഗങ്ങളാണ് അരങ്ങേറിയത്.
Malayalam News Live:പിണറായി പ്രതിപക്ഷ നേതാവാകുന്നതിൽ പൊളിറ്റ് ബ്യൂറോക്ക് എതിർപ്പില്ല എന്നാണോ? മറുപടി ചിരിയിലൊതുക്കി ബേബി; 'തോൽവിയുടെ ഉത്തരവാദിത്വം ഒറ്റയ്ക്കല്ല'
കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ലെന്നും അത് കൂട്ടായതാണെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. തോൽവിയുടെ കാരണങ്ങൾ വിശദമായി പരിശോധിച്ച് തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു. പിണറായി പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം ചിരിയിൽ മറുപടി ഒതുക്കി
Malayalam News Live:ചെട്ടികുളങ്ങരയിൽ വാഹനാപകടം, കാൽനടയാത്രികനായ വയോധികനും ബൈക്ക് ഓടിച്ച യുവാവിനും ദാരുണാന്ത്യം
ബൈക്കിടിച്ച് കാൽനടയാത്രികനായ വയോധികനും ബൈക്ക് യാത്രികനായ യുവാവിനും ദാരുണാന്ത്യം
Malayalam News Live:ആരാകും മുഖ്യമന്ത്രി? 48 മണിക്കൂറിനകം പ്രഖ്യാപനമെന്ന് കെ. മുരളീധരൻ, നാളെ എത്തണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു
നാളെ രാവിലെ പോകുമെന്നും ഹൈക്കമാൻഡ് നിരീക്ഷകരോട് കാര്യങ്ങൾ പറഞ്ഞതാണെന്നും മുരളീധരൻ വ്യക്തമാക്കി. ഇന്നോ നാളെയോ ആയിരിക്കും പ്രഖ്യാപനം.
Malayalam News Live:കൂൾബാറിലേക്ക് വന്നവരെ ഹോട്ടലിലേക്ക് വിളിച്ചുകയറ്റി; കടകളിലെ ജീവനക്കാർ പരസ്പരം ഏറ്റുമുട്ടി, കേസ്
കൂൾബാർ ജീവനക്കാരനും ഹോട്ടൽ ജീവനക്കാരനും തമ്മിലാണ് സംഘർഷം. കൂൾബാർ ജീവനക്കാരൻ മുനവ്വർ താജും, ഹോട്ടൽ ജീവനക്കാരൻ ഫിലിപ്പുമാണ് ഏറ്റുമുട്ടിയത്. കൂൾബാറിലേക്ക് വന്നവരെ ഹോട്ടലിലേക്ക് വിളിച്ചുകയറ്റിയതാണ് പ്രകോപനം.
Malayalam News Live:കേരളത്തിലെ തിരിച്ചടി അപ്രതീക്ഷിതവും അതീവ ഗുരുതരവുമെന്ന് വിലയിരുത്തി പിബി, 3 സീറ്റുകൾ ബിജെപി നേടിയത് നിസ്സാരമല്ലെന്നും ജനറൽ സെക്രട്ടറി
കേരളത്തിലെ തിരഞ്ഞെടുപ്പ് തിരിച്ചടി അപ്രതീക്ഷിതവും അതീവ ഗുരുതരവുമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തി. മികച്ച പ്രവർത്തനം നടത്തിയിട്ടും നേരിട്ട പരാജയത്തിന്റെ കാരണങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും, ബംഗാളിൽ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്താണ് ബിജെപി നേട്ടമുണ്ടാക്കിയതെന്നും എം എ ബേബി പറഞ്ഞു
Malayalam News Live:'ആശങ്കാജനകം, പരമ്പരാഗത ഇടത് വോട്ടുകളിൽ ചോർച്ചയുണ്ടായി'; സിപിഐ ദേശീയ കൗൺസിൽ വിലയിരുത്തൽ
കേരളത്തിലെ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ഇടത് വോട്ടുകളിൽ ചോർച്ചയുണ്ടായതായി സിപിഐ ദേശീയ കൗൺസിൽ
Malayalam News Live:എഐഎഡിഎംകെയിൽ പൊട്ടിത്തെറി പൂർണം, രണ്ടായി പിളരുന്നു; വേലുമണിക്കൊപ്പം 30 എംഎൽഎമാർ, ഇപിഎസിനൊപ്പം 17, ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമാകും
തമിഴ്‌നാട്ടിൽ ടി വി കെ സർക്കാർ അധികാരമേറ്റതിന് പിന്നാലെ എഐഎഡിഎംകെയിൽ കനത്ത പിളർപ്പ്. 30 എംഎൽഎമാരുടെ പിന്തുണയോടെ എസ് പി വേലുമണിയെ ഒരു വിഭാഗം നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തപ്പോൾ, 17 പേരുടെ പിന്തുണയുള്ള എടപ്പാടി പളനിസ്വാമി ജനറൽ സെക്രട്ടറി സ്ഥാനം നിലനിർത്താൻ പാടുപെടുകയാണ്
Malayalam News Live:തമിഴ്‌നാട് സ്പീക്കർ തിരഞ്ഞെടുപ്പിൽ കരുതലോടെ വിജയ്, ടിവികെ സ്ഥാനാർഥിയായി ജെസിഡി പ്രഭാകർ പത്രിക നൽകി, എം രവിശങ്കർ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥി
തമിഴ്‌നാട് നിയമസഭാ സ്പീക്കർ സ്ഥാനത്തേക്ക് തമിഴക വെട്രി കഴകം (ടിവികെ) മുതിർന്ന നേതാവായ ജെസിഡി പ്രഭാകറിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചു. പരിചയസമ്പന്നനായ പ്രഭാകറിനെ തിരഞ്ഞെടുക്കുന്നതിലൂടെ സഭാ നടപടികൾ സുഗമമാക്കാമെന്നാണ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ ലക്ഷ്യമിടുന്നത്. തുറയൂർ എംഎൽഎ എം രവിശങ്കറാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥി