കടയും വീടും കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻതോതിലുള്ള വിൽപ്പന നടത്തിവന്ന അച്ഛനും മകനും പിടിയിൽ
- Home
- News
- Kerala News
- അച്ഛനും മകനും കൂട്ട് കച്ചവടം, ചില്ലറയൊന്നുമല്ല, പൊക്കിയത് എട്ട് ലക്ഷം രൂപയും നിരോധിക്കപ്പെട്ട സാധനങ്ങളും, രണ്ടുപേരും പിടിയിൽ
അച്ഛനും മകനും കൂട്ട് കച്ചവടം, ചില്ലറയൊന്നുമല്ല, പൊക്കിയത് എട്ട് ലക്ഷം രൂപയും നിരോധിക്കപ്പെട്ട സാധനങ്ങളും, രണ്ടുപേരും പിടിയിൽ

കശുവണ്ടി അഴിമതി കേസിൽ ഐഎൻറ്റിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി. തീരുമാനം ഹൈക്കോടതിയെ അറിയിക്കും. മുൻ എം ഡി കെ എ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാം.
Malayalam News Live :അച്ഛനും മകനും കൂട്ട് കച്ചവടം, ചില്ലറയൊന്നുമല്ല, പൊക്കിയത് എട്ട് ലക്ഷം രൂപയും നിരോധിക്കപ്പെട്ട സാധനങ്ങളും, രണ്ടുപേരും പിടിയിൽ
Malayalam News Live :ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്
കാട്ടാക്കട ആമച്ചിലിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം. അപകടം നടന്ന ഉടനെ കണ്ടക്ടറും ഡ്രൈവറും ഇറങ്ങി ഓടി. ഓട്ടോ ഡ്രൈവർ വെട്ടിയിൽതടം സ്വദേശി സജീറിന് ഗുരുതര പരിക്കുണ്ട്.
Malayalam News Live :മുക്കം പോലീസ് സ്റ്റേഷനിലെ എഎസ്ഐ എവിടെ? ഒടുവിൽ ആശ്വാസമോ? മകളെ ബസ് സ്റ്റാന്‍റിൽ വിട്ടതിന് ശേഷം അപ്രത്യക്ഷമായത് എങ്ങോട്ട്?
കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയ മുക്കം പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ റഷീദ് കര്‍ണാടകയിലെ മൈസൂരുവിലുണ്ടെന്ന് സൂചന
Malayalam News Live :പ്രതിസന്ധി മറികടക്കുമോ? കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നീക്കം, ഒരു വര്‍ഷത്തേയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി വാങ്ങും
പ്രതിസന്ധി മറികടക്കാൻ കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി. ഈ മാസം 15 മുതൽ ഒരു വര്‍ഷത്തേയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി രാവും പകലും വാങ്ങാൻ ടെൻഡര്‍ വിളിക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്
Malayalam News Live :അയോധ്യ ക്ഷേത്രക്കൊള്ള - കേസ് സിബിഐക്ക് വിട്ടേക്കും; സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
അയോധ്യ ക്ഷേത്രക്കൊള്ള സിബിഐക്ക് വിടുന്നതും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ പരിഗണനയില്‍. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.
Malayalam News Live :പത്രപരസ്യം ആയുധമാക്കി, ഇടനിലക്കാരൻ ചമഞ്ഞും പേരുമാറ്റിയും അഭ്യാസം; ഒന്നും രണ്ടുമല്ല, വിവാഹ വാഗ്ദാനം നൽകി തട്ടിയത് 19 ലക്ഷം, പീഡനവും, പ്രതി പിടിയിൽ
വിവാഹ വാഗ്ദാനം നൽകി വിധവയായ സ്ത്രീയെ പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതി മാന്നാർ പൊലീസിന്‍റെ പിടിയിൽ
Malayalam News Live :വിഴിഞ്ഞം ഓഹരി കൈമാറ്റം - അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ; `ഓഹരി ഘടനയിൽ മാറ്റം വേണമെങ്കിൽ സർക്കാർ അനുമതി വേണം'
മുൻകൂട്ടി അറിയിക്കാതെയുള്ള വിദേശ നിക്ഷേപ നീക്കത്തിൽ അദാനി ഗ്രൂപ്പിനെ തൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ഓഹരി ഘടനയിൽ മാറ്റം വേണമെങ്കിൽ സർക്കാർ അനുമതി വേണമെന്നും തുടർ തീരുമാനം കർശന പരിശോധനക്ക് ശേഷമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Malayalam News Live :പാക്-ഐഎസ്ഐ ബന്ധം, ആയുധക്കടത്തും; പദ്ധതിയിട്ടത് ദില്ലിയിൽ ഭീകരാക്രമണത്തിന്, 4 പേർ പിടിയിൽ
ദില്ലിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തെ പിടികൂടി. നാല് പേരെയാണ് ദില്ലി പോലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്
Malayalam News Live :എസ് സി/ എസ് ടി വകുപ്പിനെതിരെ പരാതിയുമായി ആദിവാസി ദമ്പതികൾ;`ഗർഭകാലത്ത് ആവശ്യമായ സഹായം നൽകിയില്ല, കുഞ്ഞുങ്ങൾക്ക് നൽകുന്നത് തിളപ്പിച്ചാറിയ വെള്ളം'
എസ് സി/ എസ് ടി വകുപ്പിനെതിരെ പരാതിയുമായി ആദിവാസി ദമ്പതികൾ. ഗർഭകാലത്ത് ആവശ്യമായ സഹായം നൽകിയില്ലെന്നാണ് കൊല്ലം അച്ചൻകോവിലിൽ നിന്നുള്ള ദമ്പതികളായ അഞ്ജുവിൻ്റെയും സുനിലിൻ്റെയും പരാതി.
Malayalam News Live :അയോധ്യയിൽ നടന്നത് രാജ്യത്തെ ഏറ്റവും വലിയ അമ്പലക്കൊള്ള, വമ്പൻ സ്രാവുകളെ സംരക്ഷിക്കുന്നു'; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ.സി വേണുഗോപാൽ
വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതതല സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കെ.സി വേണുഗോപാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
Malayalam News Live :ഇൻഫ്ലുവൻസർ `ഹെലൻ ഓഫ് സ്പാർട്ട' പൊലീസ് പിടിയിൽ; പിടിയിലായത് മദ്യപിച്ച് വാഹനമോടിച്ചതിന്, സംഭവം കാസർകോട്
മദ്യപിച്ച് വാഹനമോടിച്ച ഇൻഫ്ലുവൻസർ പിടിയിലായി. ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന എസ്ആർ ധന്യയാണ് പിടിയിലായത്. ഇന്നലെ അണങ്കൂരിൽ വെച്ചാണ് സംഭവം.
Malayalam News Live :ഭാര്യയുടെ ഉമ്മയേക്കാൾ 10 വയസ് മാത്രം കുറവ്, കയ്യിലിരിപ്പ് മഹാമോശം; 70 കാരിയെ മരുമകൻ കൊലപ്പെടുത്തിയത് ഇടിച്ചും നെഞ്ചിൽ ആഞ്ഞ് ചവിട്ടിയും
വയോധികയായ ഭാര്യമാതാവിനെ മർദിച്ച് കൊലപ്പെടുത്തി യുവാവ്. പുനലൂരിലാണ് സംഭവം. പുനലൂർ എച്ച് എസ് വാർഡ് വലിയ കാലായിൽ ദർഭവിള വീട്ടിൽ സെത്തും ബിവിഎന്ന 70 കാരിയാണ് കൊല്ലപ്പെട്ടത്
Malayalam News Live :എന്നത്തേയും പോലെ ലക്ഷ്മി എത്തിയില്ല, പകരം ചന്ദ്രോത്ത് ഗോത്ര ഉന്നതിയിലേക്ക് എത്തിയത് സങ്കട വാർത്ത; നാട്ടുകാരുമായി ഇണങ്ങിക്കഴിഞ്ഞിരുന്ന കാട്ടാന ചരിഞ്ഞു
വയനാട് പുൽപ്പള്ളി ചേകാടിക്കടുത്ത് ചന്ദ്രോത്ത് ഗോത്ര ഉന്നതിയിൽ സ്ഥിരമായി എത്തിയിരുന്ന കാട്ടാന ചെരിഞ്ഞു
Malayalam News Live :`ലീഗിന് വിയോജിപ്പ് ഉണ്ടായിരുന്നു'; വീര്യം കുറഞ്ഞ മദ്യത്തിൻ്റെ പുതിയ നികുതി ഘടനയിൽ വിയോജിപ്പ് സമ്മതിച്ച് മന്ത്രി കെ എം ഷാജി
വീര്യം കുറഞ്ഞ മദ്യത്തിൻ്റെ പുതിയ നികുതി ഘടനയിൽ വിയോജിപ്പ് സമ്മതിച്ച് മന്ത്രി കെ എം ഷാജി. എന്നാൽ, മന്ത്രിസഭാ തീരുമാനത്തിന് ഒപ്പം നിന്നു. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗ് നിലപാടെന്നും ഷാജി പറഞ്ഞു.
Malayalam News Live :ഭാര്യ മകനൊപ്പം വിദേശത്ത്, വീട്ടില്‍ ഒറ്റയ്ക്കായിരുന്ന 67 കാരനെ തിരഞ്ഞത് 3 ദിവസം, ഒടുവിൽ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ
മുളന്തുരുത്തിയിൽ കാണാതായ വയോധികനെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Malayalam News Live :ബംഗാളിൽ വിമതരുടെ നിർണായക നീക്കം; തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് വിമതർ, ആവശ്യം പാർട്ടി ചിഹ്നവും ആസ്തിയും
പാർട്ടി ചിഹ്നവും ആസ്തിയും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും , യഥാർത്ഥ ടിഎംസി തങ്ങളാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുമുന്നിൽ അവകാശപ്പെട്ടതായി ഋതബ്രത ബാനർജി. 440 കോടി രൂപയാണ് ടിഎംസിയുടെ അക്കൗണ്ടിൽ ഉള്ളത്.
Malayalam News Live :ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് ബോംബ് ഭീഷണി; ജീവനക്കാരെ ഓഫീസുകളിൽ നിന്ന് ഒഴിപ്പിച്ചു
ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ജീവനക്കാരെ ഓഫീസുകളിൽ നിന്ന് ഒഴിപ്പിച്ചു.
Malayalam News Live :ജനറേറ്റർ റൂമിൽ പൊട്ടിത്തെറി; ദില്ലി കേരള ഹൗസിൽ ഒരു മണിക്കൂറിലധികമായി വൈദ്യുതി തടസ്സം, ഓഫീസ് പ്രവർത്തനം അവതാളത്തിൽ
ദില്ലിയിലെ കേരള ഹൗസിൽ വൈദ്യുതി തടസ്സം. ജനറേറ്ററിന് കേടുപാടുകൾ സംഭവിച്ചു. നന്നാക്കാൻ ശ്രമിക്കുന്നതിനിടെ ഇലക്ട്രിക്കൽ അസിസ്റ്റന്റ് എൻജിനീയർക്ക് വൈദ്യുതാഘാതമേറ്റു.
Malayalam News Live :സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി അധ്യാപകൻ മർദ്ദിച്ചതായി പരാതി - സംഭവം നെന്മാറയിൽ
അയിലൂർ ഗവ യി പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയ്ക്കാണ് മർദ്ദനമേറ്റത്. ഉദയൻ എന്ന സോഷ്യൽ സയൻസ് അധ്യാപകൻ കണ്ണിന് താഴെ ഇടിച്ചെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ ഇടതു കണ്ണിന് താഴെ വിദ്യാർത്ഥിയ്ക്ക് പരിക്കേറ്റു.
Malayalam News Live :നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാതായ സംഭവം; ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി ഭാര്യ
കഴിഞ്ഞ ദിവസം മൃതദേഹം രാജ്യത്തെത്തിച്ചപ്പോൾ കുടുംബത്തിന്റെ ആവശ്യപ്രകാരം രണ്ടാം പോസ്റ്റ് മോർട്ടത്തിലാണ് ആന്തരികാവയവങ്ങൾ എടുത്തുമാറ്റിയെന്ന് കണ്ടെത്തിയത്.