കഴിഞ്ഞ തവണത്തേക്കാൾ ഉത്സാഹം തുടക്കത്തിൽ തന്നെ ബിഹാറിലെ പോളിംഗ് ബൂത്തുകളിൽ കാണാനായി. 2020ലെ നിയമസഭ തെരഞ്ഞെടുപ്പിൻറെയും 2024 ലോക്സഭ മത്സരത്തിന്റെയും കണക്കുകൾ ബീഹാർ മറികടന്നു.
- Home
- News
- Kerala News
- ബിഹാറിൽ റെക്കോർഡ് പോളിംഗ്, 121 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 64.26ശതമാനം, വലിയ മാറ്റം കാണുന്നുവെന്ന് തേജസ്വി യാദവ്
ബിഹാറിൽ റെക്കോർഡ് പോളിംഗ്, 121 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 64.26ശതമാനം, വലിയ മാറ്റം കാണുന്നുവെന്ന് തേജസ്വി യാദവ്

ബീഹാറിൽ 121 സീറ്റുകളിലേക്കുള്ള ആദ്യ ഘട്ട പോളിങ് ഇന്ന് നടക്കും
Malayalam News live updates:ബിഹാറിൽ റെക്കോർഡ് പോളിംഗ്, 121 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 64.26ശതമാനം, വലിയ മാറ്റം കാണുന്നുവെന്ന് തേജസ്വി യാദവ്
Malayalam News live updates:പാസ്പോർട്ടിൽ കൃത്രിമം കാണിച്ചു, കുവൈത്തിൽ നിന്നെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ
പാസ്പോർട്ടിൽ കൃത്രിമം കാണിച്ചെത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. കൊല്ലം പള്ളിത്തോട്ടം സ്വദേശി മുഹമ്മദ് അജാസ് അസ്ലാം ആണ് പിടിയിലായത്.
Malayalam News live updates:ശബരിമല സ്വര്‍ണക്കൊള്ള - മുൻ തിരുവാഭരണം കമ്മീഷണര്‍ ബൈജു അറസ്റ്റിൽ
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിൽ
Malayalam News live updates:ശബരിമല സ്വർണക്കൊളള - 'ശബരിമലയിൽ ഒന്നും നിയമപരമായി നടക്കുന്നില്ല' - മുൻ തിരുവാഭരണം കമ്മീഷണറുടെ കത്ത് പുറത്ത്, വെളിപ്പെടുത്തൽ ന്യൂസ് അവറിൽ
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഗുരുതര വെളിപ്പെടുത്തലുമായി ദേവസ്വം മുൻ ഡെപ്യൂട്ടി കമ്മീഷണർ സി ആർ രാധാകൃഷ്ണൻ.
Malayalam News live updates:കൊച്ചിയിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്, ഡോക്ടർക്ക് നഷ്ടമായത് 27 ലക്ഷം രൂപ, തട്ടിയെടുക്കാൻ ശ്രമിച്ചത് രുകോടി 30 ലക്ഷം രൂപ
ഈ മാസം ഒന്നാം തീയതി മുതലാണ് തട്ടിപ്പ് സംഘം ഡോക്ടറെ ബന്ധപ്പെട്ടത്. മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ താമസിക്കുന്ന 80 വയസ്സുള്ള ഡോക്ടറാണ് തട്ടിപ്പിൽ പെട്ടത്. സൈബർ പോലീസ് കേസെടുത്തു.
Malayalam News live updates:കലൂർ സ്റ്റേഡിയം നവീകരണത്തിനിടെ സ്പോൺസറായ ആർബിസിയുടെ സൈറ്റ് ഓഫീസിൽ മോഷണം, പരാതി നൽകി
കലൂർ സ്റ്റേഡിയത്തിൽ നവീകരണ ജോലികൾ തുടരുന്നതിനിടെ സ്പോൺസറായ ആർബിസിയുടെ സൈറ്റ് ഓഫീസിൽ മോഷണമെന്ന് പൊലീസിൽ പരാതി. ജിസിഡിഎ ആണ് സ്പോൺസർക്ക് വേണ്ടി കൊച്ചി പൊലീസിന് പരാതി നൽകിയത്.
Malayalam News live updates:ഡിക്സണിനെ പാർട്ടി നേരത്തെ തന്നെ പുറത്താക്കിയിരുന്നു; തൃക്കാക്കര നഗരസഭ കൗൺസിലറിന്റെ രാജിയിൽ വിശദീകരണവുമായി സിപിഐ
തൃക്കാക്കര നഗരസഭയിലെ കൗൺസിലർ എം ജെ ഡിക്സണിന്റെ രാജിയിൽ വിശദീകരണവുമായി സിപിഐ. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡിക്സണിനെ നേരത്തെ തന്നെ പാർട്ടി പുറത്താക്കിയിരുന്നെന്നാണ് സിപിഐയുടെ വിശദീകരണം.
Malayalam News live updates:നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം
നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ അറസ്റ്റിലായ മലയാളി വൈദികന് കോടതി ജാമ്യം. തിരുവനന്തപുരം സ്വദേശി ഫാദർ ഗോഡ്വിനാണ് ജാമ്യം അനുവദിച്ചത്.
Malayalam News live updates:കണ്ണാടി സ്കൂളിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം - സസ്പെൻഡ് ചെയ്ത പ്രധാന അധ്യാപികയെ തിരിച്ചെടുത്തു
കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യയെ തുടർന്ന് സസ്പെൻഡ് ചെയ്ത പ്രധാന അധ്യാപിക ലിസിയെ തിരിച്ചെടുത്തു. അന്വേഷണം പുരോഗമിക്കുമ്പോൾ അധ്യാപികയെ തിരിച്ചെടുത്തതിനെതിരെ കുട്ടിയുടെ കുടുംബം പരാതി നൽകി.
Malayalam News live updates:അങ്കമാലിയിലെ കുഞ്ഞിന്റെ കൊലപാതകം - ആശുപത്രിയിലെത്തി അമ്മൂമ്മയുടെ മൊഴിയെടുത്ത് പൊലീസ്, ദേഷ്യം വന്നപ്പോള്‍ കൊന്നെന്ന് മൊഴി
കുഞ്ഞിന്റെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ശരീരത്തിൽ നിന്ന് അമിത അളവിൽ രക്തം വാർന്നു പോയിരുന്നു.
Malayalam News live updates:ഇനി സിപിഎമ്മിനൊപ്പം പ്രവർത്തിക്കും, തൃക്കാക്കര സിപിഐ കൗൺസിലർ എം ജെ ഡിക്സൺ കൗൺസിലർ സ്ഥാനം രാജിവെച്ചു
തൃക്കാക്കര സിപിഐ കൗൺസിലർ എം ജെ ഡിക്സൺ പാർട്ടി അംഗത്വം രാജിവെച്ചു. കൗൺസിലർ സ്ഥാനത്തു നിന്നും രാജി വെച്ചിട്ടുണ്ട്. ഇനി സിപിഎമ്മിനൊപ്പമായിരിക്കും പ്രവർത്തിക്കുന്നതെന്ന് ഡിക്സൺ അറിയിച്ചു.
Malayalam News live updates:ക്രൈസ്തവ സഭ വിദേശിയല്ല, ഭാരത സഭയാണ്; ഉത്തരേന്ത്യയിൽ ക്രൈസ്തവ സഭയെ വിദേശ സഭയായി പ്രചരിപ്പിക്കുന്നതായി മാർ ആൻഡ്രൂസ് താഴത്ത്
ക്രൈസ്തവ സഭയെ വിദേശ സഭയായി ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കുന്നതായി മാർ ആൻഡ്രൂസ് താഴത്ത്. പ്രധാനമന്ത്രിയെ കണ്ട് ആശങ്ക അറിയിച്ചതായും അദ്ദേഹം പറഞ്ഞു. അധ്യാപകരുടെ നിയമന കാര്യത്തിൽ തീരുമാനം വൈകുന്നതിൽ വിദ്യാഭ്യാസ വകുപ്പിനെയും അദ്ദേഹം വിമർശിച്ചു
Malayalam News live updates:തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ് - സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി തർക്കം, നേമം മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ച് മണക്കാട് സുരേഷ്
സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് നേമം മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനം മണക്കാട് സുരേഷ് രാജിവെച്ചു. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും രാജിക്കത്ത് കൈമാറി.
Malayalam News live updates:സംസ്കാര ചടങ്ങിനായി കുഴിയെടുക്കുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് വീണ് അപകടം, ഒരാള്‍ മരിച്ചു
ഇടുക്കി മൂങ്കലാറിൽ സംസ്കാര ചടങ്ങിനായി കുഴിയെടുക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് വീണ് അപകടം. അപകടത്തിൽ മുങ്കലാര്‍ സ്വദേശി കറുപ്പസ്വാമി മരിച്ചു. കല്ലറയുടെ കോണ്‍ക്രീറ്റ് സ്ലാബ് കുഴിയിലേക്ക് വീഴുകയായിരുന്നു
Malayalam News live updates:ചികിത്സയ്ക്ക് എത്തിയവർ തമ്മിൽ അടിപിടി, വഴക്കിനിടെ ഇവർ വനിതാ ഡോക്ടറുടെ മേലേക്ക് വീണതായി പരാതി
കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയവർ തമ്മിൽ അടിപിടി. ഇവർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറുടെ ശരീരത്തിലേക്ക് വീണതായി പരാതിയുണ്ട്.
Malayalam News live updates:വേടന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം; വിവാദത്തിൽ പ്രതികരിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് റാപ്പര്‍ വേടന് നൽകിയതിൽ പ്രതികരിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി. വിവർശനവും സുദർശനവുമൊക്കെയുണ്ടാവുമെന്നും അത് അതിന്‍റെ വഴിക്ക് പോകട്ടെയെന്നും കൈതപ്രം
Malayalam News live updates:'ഗണേഷ്‍കുമാര്‍ കായ് ഫലമുള്ള മരം', പരസ്യമായി പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്, നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിപ്പിക്കണമെന്ന് ആഹ്വാനം
ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാറിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്. ഗണേഷ്‍കുമാറിനെ നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിക്കണമെന്ന് കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അബ്ഗുള്‍ അസീസ് പരസ്യമായി ആഹ്വാനം ചെയ്തു
Malayalam News live updates:വര്‍ക്കല ട്രെയിൻ അതിക്രമം; അക്രമിയെ കീഴടക്കിയ ചുവന്ന ഷര്‍ട്ടുകാരൻ ആര്? സാക്ഷിയുടെ നിര്‍ണായക ദൃശ്യം പുറത്ത്
വര്‍ക്കയിൽ ട്രെയിനിൽ വെച്ച് പെണ്‍കുട്ടിയെ ചവിട്ടി പുറത്തേക്ക് തള്ളിയിട്ട മദ്യപിച്ചെത്തിയ പ്രതിയെ കീഴ്പ്പെടുത്തിയ ചുവന്ന ഷര്‍ട്ടുക്കാരന്‍റെ ദൃശ്യം പുറത്ത്. അതിക്രമം നേരിട്ട പെണ്‍കുട്ടിയുടെ സുഹൃത്തിനെ രക്ഷിച്ചതും ഇയാളാണ്.
Malayalam News live updates:7,90,000 വാങ്ങിയത് ജോബ് വിസ ശരിയാക്കിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച്, പറ്റിച്ചത് 4 സുഹൃത്തുക്കളെ, പ്രതി പിടിയിൽ
കുവൈറ്റിലേക്ക് ജോബ് വിസ വാഗ്ദാനം ചെയ്ത് നാല് സുഹൃത്തുക്കളില്‍ നിന്ന് ഏഴു ലക്ഷത്തി തൊണ്ണൂറായിരം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. ചാലക്കുടി സ്വദേശിയായ ബിബിനെയാണ് തൃശൂര്‍ റൂറല്‍ പോലീസ് പിടികൂടിയത്.
Malayalam News live updates:റോഡ് മുറിച്ചു കടക്കുകയായിരുന്ന യുവതിയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; യാത്രക്കാരനും യുവതിക്കും ഗുരുതര പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന യുവതി റോഡ് മുറിച്ച് ഹോട്ടലിന്റെ ഭാഗത്തേക്ക് കടക്കുമ്പോഴണ് അപകടം.തൃശ്ശൂർ ഭാഗത്തുനിന്ന് ചെറുതുരുത്തിയിലേക്ക് പോവുകയായിരുന്ന മുള്ളൂർക്കര വണ്ടിപറമ്പിൽ വീട്ടിൽ മണികണ്ഠൻ ഓടിച്ചിരുന്ന ബൈക്കാണ് യുവതിയെ ഇടിച്ചുതെറിപ്പിച്ചത്.