
വീഴുന്ന ത്രയം, കളിമറന്ന മധ്യനിര; അവസാന ലാപ്പില്‍ ഗുജറാത്തിന് ആശങ്ക
പ്ലേ ഓഫിലേക്ക് കടക്കുമ്പോള്‍ കാത്തിരിക്കുന്നത് മറ്റൊരു പ്രധാന വെല്ലുവിളികൂടിയാണ്. ഗുജറാത്ത് ടൈറ്റൻസിന്റെ രണ്ടാം കിരീടമെന്ന സ്വപ്നം അകലുമോ
സീസണിലുടനീളം എതിരാളികളെ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഡൊമിനേറ്റ് ചെയ്ത ടീം. സ്ഥിരതയോടെ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന സംഘം. കിരീടപ്പോരില്‍ ഏറ്റവുമധികം സാധ്യതകല്‍പ്പിക്കുന്നവര്‍. പക്ഷേ, പ്ലേ ഓഫിന് തൊട്ടരികില്‍ വെച്ച് അവരുടെ ദുര്‍ബലതകളെല്ലാം പുറത്തുവരികയാണ്. അതും എല്ലാ മേഖലയിലും. പ്ലേ ഓഫിലേക്ക് കടക്കുമ്പോള്‍ കാത്തിരിക്കുന്നത് മറ്റൊരു പ്രധാന വെല്ലുവിളികൂടിയാണ്. ഗുജറാത്ത് ടൈറ്റൻസിന്റെ രണ്ടാം കിരീടമെന്ന സ്വപ്നം അകലുമോ.