
വൈഭവ് സംഭവം; പതിനാലാം വയസില്‍ ഐപിഎല്ലില്‍ അരങ്ങേറി ചരിത്രം കുറിച്ച് വൈഭവ് സൂര്യവൻശി
എത്രയൊക്കെ പ്രതിഭയുണ്ടായാലും ലോകത്തെ ഏറ്റവും താരമൂല്യമുള്ള ക്രിക്കറ്റ് ലീഗില്‍ ഒരു പതിനാലുകാരൻ വന്ന് എന്ത് ചെയ്യാനാണ് എന്നായിരുന്നു ആരാധകരും ക്രിക്കറ്റ് ലോകവും അന്ന് ചോദിച്ചത്.
അതിനുള്ള ഉത്തരമായിരുന്നു വൈഭവ് നേരിട്ട ആദ്യ പന്തില്‍ തന്നെ നല്‍കിയത്. ഇന്ത്യക്കായി പന്തെറിഞ്ഞിട്ടുള്ള, ഈ ഐപിഎല്ലില്‍ ഏറ്റവും മികച്ച ഫോമിലുള്ള ഷാര്‍ദ്ദുല്‍ താക്കൂറെന്ന ഇന്‍റര്‍നാഷണല്‍ ബൗളർ, ഓഫ് സ്റ്റംപ് ലൈനിൽ ഗുഡ് ലെങ്‌ത്തിലെറിഞ്ഞ പന്തിനെ ലെഗ് സ്റ്റംപിലേക്ക് ചുവടൊന്ന് മാറ്റി എക്സ്ട്രാ കവറിനുമുകളിലൂടെ വൈഭവ് ഗ്യാലറിയിലേക്ക് പറത്തുമ്പോള്‍ അതുകൊണ്ട് അന്തംവിട്ടിരുന്നവരില്‍ സാധാരാണ കാണികള്‍ മുതല്‍ ക്രിക്കറ്റിലെ അതികായര്‍ വരെയുണ്ട്.