
മുംബൈ ഇന്ത്യന്‍സ് ടോപ് 2-വില്‍ ഫിനിഷ് ചെയ്യുമോ? ഓരോ ടീമിന്‍റെയും ഐപിഎല്‍ പ്ലേഓഫ് ലൈനപ്പ് സാധ്യതകള്‍
ഐപിഎല്‍ 2025 എഡിഷനില്‍ ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ ഇവരില്‍ ഏതൊക്കെ ടീമുകളാവും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുക എന്നതാണ് ഇനി ആകാംക്ഷ. സാധ്യതകള്‍ പരിശോധിക്കാം.
ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്ക് ഒരു മെച്ചമുണ്ട്. ഈ ടീമുകള്‍ തമ്മിലാണ് ആദ്യ ക്വാളിഫയര്‍ പോരാട്ടം നടക്കുക. വിജയികള്‍ നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. തോല്‍ക്കുന്ന ടീമിന് അധികം നിരാശയും വേണ്ട. ഫൈനലിലെത്താന്‍ അവര്‍ക്ക് ഒരു അവസരം കൂടി ലഭിക്കും.