
മിറാക്കിള്‍ അല്ല, ഡിസാസ്റ്ററായി റയല്‍ മാഡ്രിഡ്! ചരിത്രമെഴുതി ആല്‍ബസെറ്റെ
കാർലോസ് ബെല്‍മോന്റയില്‍ നിശ്ചിതസമയം പിന്നിട്ടിരിക്കുന്നു, ആർത്തിരമ്പുന്ന ഗ്യാലറിയുടെ ശബ്ദത്തിനിടയില്‍ റഫറി വിക്‌ടർ ഗാര്‍ഷ്യ വെഡൂറ ഫൈനല്‍ വിസില്‍ മുഴക്കി. യൂറോപ്പിന്റെ സിംഹാസനത്തില്‍ പലകുറിയിരുന്ന ലോസ് ബ്ലാങ്കോസ് വീണിരിക്കുന്നു. ആ നിമിഷം വിശ്വസിക്കാൻ ആല്‍ബസെറ്റെ താരങ്ങള്‍ക്ക്പോലും അല്‍പ്പസമയമെടുത്തു. Real Madrid is a club of miracles, എന്ന് പറയാറുണ്ട്. ബെല്‍മോന്റയിലെ രാവില്‍ റയലിനായി അത്ഭുതങ്ങളുണ്ടായില്ല.